Wednesday, 19 January 2011

വിവാഹ സമ്മാനം

അമൃതയിലെ പഠനത്തിനു ഇടയ്ക്ക് കണ്ട, ഒരു വിചിത്ര സ്വഭാവത്തിന് ഉടമയായിരുന്നു സഞ്ചു. ക്ലാസ്സ് തുടങ്ങിയ ആദ്യ സമയങ്ങളില് സഞ്ചുവായിരുന്നു ക്ലാസ്സിലെ ഹീറോ. എല്ലാവരോടും പോയി മിണ്ടുന്നു ,ചിരിക്കുന്നു ,കളിയ്ക്കുന്നു . ആദ്യ കാലത്ത് തന്നെ ഒരു പ്രേമത്തില് കുരുങ്ങി അവന്റെ ഷൈനിങ്ങു തീര്ന്നു. പിന്നീട് ആരോടും മിണ്ടില്ല ചിരിക്കില്ല, എന്തെല്ലാമോ മാറ്റങ്ങള്.റൂമില് ആരോടും മിണ്ടാതെയും സംസാരിക്കാതെയും ആയി , അങ്ങനെ എല്ലാവരും അവനോടുള്ള കമ്പനി നിര്‍ത്തി.സഞ്ചുവിന്റെ പ്രേമത്തിന് സകല സപ്പോര്‍ട്ടും(പ്രേമത്തിന്റെ ആദ്യ സമയങ്ങളില് സഞ്ചു അടിച്ച സകല ഡയലോഗും പാവം ഡോണിന്റെ ആയിരുന്നു) കൊടുത്ത വരുണിനെ(ഡോണ്) അവന്‍ തന്‍റെ ശത്രു
ആയി കണക്കാക്കി പോന്നു. രണ്ടു വര്ഷത്തോളം റൂമില് വേറെ ആരോടും സംസാരിക്കാനില്ലാതെ അവന് അലഞ്ഞു നടന്നു.

വല്ലപ്പോഴും ഹോസ്റ്റലില്‍ ഒളി ജീവിതത്തിനു വരുന്ന ഡേ സ്കോളര് മാത്രമായി പിന്നെ അവനോടു മിണ്ടുന്നത് , അങ്ങനെ എന്‍റെ അഡ്രസ്‌ വെച്ച് ഒരു അവന് ഒരു ബി.എസ്.എന്. എല് സിം ജോഡി എടുത്തു.അങ്ങനെ ആ സിം വഴി അവന്‍ രണ്ടു വര്‍ഷത്തോളം ആരോടും മിണ്ടാതെ ആ ഹോസ്റ്റല്‍ റൂമില്‍ അവന്‍ കഴിഞ്ഞു.ഒരു ഫോണ്‍ ഫുള്‍ ടൈം വര്‍ക്കിംഗ്‌ ആയിരിക്കും, ആദ്യത്തെ 5 സെമും അവന്‍ പഠിച്ചത് ഫോണ്‍ വഴി തന്നെ ആണ്.കൂട്ടം കൂടിയും അല്ലാതെയും ചോദിച്ചും വായിച്ചും പഠിച്ച എല്ലാവരെയ്ക്കളും കൂടുതല്‍ മാര്‍ക്കും വാങ്ങിയതും അവന്‍ ആയിരുന്നു

പ്രേമത്തിന്റെ ഇ പോക്ക് കണ്ടു സഹിക്കാത്ത വേറൊരു വരുണ്‍(ജംബോ), ഈ പ്രേമം പൊളിക്കാന്‍ സകല അടവുകളും പയറ്റി (ജംബോ നേതാവ് മാത്രം എല്ലാവരും കൂടെ ഉണ്ട് കേട്ടോ!). അവര് എന്താ ഇത്ര മാത്രം ഫോണില് സംസാരിക്കുന്നതു എന്ന് അറിയാന് നോക്കിയാ ഫോണിന്റെ ഒരു പുതിയ അപ്ലിക്കേഷന് വരെ അവര് പയറ്റി. ഈ പുതിയ ഫോണില് സിം ഇട്ടു സംസാരിച്ചാല് അവര്‍ അറിയാതെ നമുക്ക് റെക്കോര്‍ഡ്‌ ചെയ്യാന്‍ പറ്റും പോലും, അങ്ങനെ അവര് ഫോണില് കൂടി പഠിക്കുന്ന ഡേറ്റ "സ്ട്രക്ചര്‍" നമുക്കും പഠിക്കാം എന്ന് ജംബോയും ടീമും കരുതി.എന്തോ ഭാഗ്യവശാല് അതൊന്നും നടന്നില്ല.
അങ്ങനെ എം.സി.എ യുടെ മൂന്നാം വര്‍ഷം വന്നെത്തി , എം.സി.എ യുടെ അസോസിയേഷന് സെക്രട്ടറി ആയ സഞ്ചു വിളിച്ചാല് ആരും വന്നു സഹകരിക്കില്ല, എന്നാലും നൂട്രല് ആയിട്ടു നില്ക്കുന്ന എന്നെ പോലെ ഉള്ള ആളുകളുടെ സഹായത്താല് എല്ലാവരും സഹകരിക്കാം എന്ന് തീരുമാനിച്ചു. പക്ഷെ ഒരു കണ്ടിഷന്‍ പ്രോഗ്രാം കഴിഞ്ഞു അസോസിയേഷന് ചിലവില്‍ എല്ലാവര്ക്കും ഒന്ന് നാവ് നനയ്ക്കണം, നാവ് നനയുന്ന കാര്യം ആയതു കൊണ്ട് വലിയ എതിര്‍പ്പ് ഒന്നും ഇല്ലാതെ കണ്ടിഷന്‍ എല്ലാവരും സമ്മതിച്ചു.

അന്ന് സാധനങ്ങള് വാങ്ങിച്ചു എത്തിച്ചു കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു.എന്റെ ഹീറോ ഹോണ്ട പാഷനില് പോയി ആണ് അന്ന് എല്ലാം വാങ്ങിക്കുന്നെ. നാവ് നനയ്ക്കാം എന്ന് കേട്ട് പിള്ളേച്ചന് ഓടി വന്നു വണ്ടിയില് കേറി , നാവ് നനയ്ക്കുന്ന എന്ത് കാര്യം ആയാലും പിള്ളേച്ചന് റെഡി , അത് ഇപ്പോ മദ്യം തന്നെ ആവണം എന്നില്ല , എന്തായാലും മതി അങ്ങനെ ഉത്തുപിള്ള എന്നപേരും പുള്ളിക്ക് ഉണ്ട്. പിള്ളേച്ചന് പോയി ക്യു നിന്ന് എന്തോ സാധനം വാങ്ങിച്ചു. അങ്ങനെ എല്ലാവരും കൂടെ എട്ടു മണിയ്ക്ക്മെസ്സില് നിന്നും ഫുഡും കഴിച്ചു , കൂടാതെ ടാച്ചിങ്ങ്സിനായി 60 ചപ്പാത്തിയും വള്ളികാവില് ഒരു കടയില് നിന്നും 3 ബീഫും വാങ്ങി എല്ലാവരും ഒരു എട്ടു മണിയോടെ റൂമില് എത്തി.

വലിയ 1 കുപ്പിയും പിടിച്ചു പിള്ളേര് ചെറുതായിട്ട് തുടങ്ങിയപ്പോഴാണ് നമ്മുടെ സഞ്ചുവിന്റെ റൂംമേറ്റ് വിജീഷ് ആ രഹസ്യം പുറത്തു വിട്ടത് , സഞ്ചു കുറച്ചു ദിവസമായിട്ടു ഒരു സീസറിന്റെ(ഈ സീസര്‍ എന്ന് പറഞ്ഞാല്‍ ഇച്ചിരി കൂടിയ ഐറ്റം ആണ്. ആയിരത്തിനു മുകളില്‍ വില വരും) ഫുള്ളും കൊണ്ട് ഇരിക്കുകയാണെന്ന്. ദിവസവും 60 അടിച്ചിട്ട് അടച്ചു വെക്കും , പൂട്ടും പെട്ടിയും ഉള്ളത് കൊണ്ട് ഒരു പണിയും നടക്കില്ല, പിന്നെ ഉള്ളത് അവനോടു ചോദിക്കുകയാണ് അതിനു അഭിമാനം ഒട്ടും സമ്മതിക്കുന്നതും ഇല്ല. അപ്പോഴാണ് ആരോ ആ ഐഡിയ പറഞ്ഞത് നമുക്ക് സഞ്ചുവായിട്ടുള്ള പിണക്കം മാറ്റിയാലോ. അങ്ങനെ സഞ്ചുനെ പോയി വിളിച്ചിട്ട് പറഞ്ഞു , ഞങ്ങളുടെ കയ്യില് ഒരു ചെറിയ ഫുള് ഉണ്ട് കഴിക്കുമെങ്ങില് വരാന് , കേട്ട പാതി കേള്ക്കാത്ത പാതി സഞ്ജു രംഗത്ത് എത്തി. ഒരു ഗ്ലാസില് ചെറുതായിട്ട് ഒന്ന് ഒഴിച്ച് കൊടുത്തു.മദ്യത്തിനു ജാതിയില്ല,മതമില്ല,പിണക്കമില്ല എന്ന് പറയുന്നത് സത്യം ആണ് അല്ലെങ്ങില്‍ പിന്നെ ആജീവനാന്ത ശത്രുക്കള് എന്ന് നമ്മള് കരുതി ഇരുന്ന വിജീഷും സഞ്ജുവും കെട്ടി പിടിച്ചു മൂക്കളയും കണ്ണീരും പരസ്പരം തുടച്ചു കൊടുക്കുമോ ? .
അടുത്ത ഗ്ലാസ് കൂടി ഒഴിഞ്ഞപ്പോഴേക്കും സഞ്ചു തന്റെ മനസ്സ് തുറന്നു , അളിയാ എന്റെ കയ്യില് ഒരു ഫുള് ഉണ്ട് ,സാധനം സീസര് ആണ് എടുക്കട്ടെ എന്ന്, എപ്പോ ചോദിക്കും എപ്പോ ചോദിക്കും എന്ന് കരുതി ഇരുന്ന നമ്മള് അന്നേരം തന്നെ "യെസ്" മൂളി.ഒരു പച്ച കളര്‍ കാണാന്‍ ഭംഗിയുള്ള ഒരു കുപ്പിയുമായി സഞ്ചു രംഗതെത്തി,അളവില്‍ അല്‍പ്പം കുറവുണ്ട് എന്നാലും സാധനം സീസര്‍ ആയതുകൊണ്ട് എല്ലാവരും പിണക്കം മാറ്റി.കുപ്പി കൊണ്ട് വന്ന അന്ന് തന്നെ പിണക്കം മാറ്റാന്‍ തോന്നത്തത്തിന്റെ വിഷമത്തില് എല്ലാവരും ഒരു ചെറുത് വീതം വിട്ടു.അന്നേ പിണക്കം മറ്റിയെങ്ങില്‍ അവനെ വെറുതെ ഒരു കുടിയന്‍ ആക്കേണ്ടി വരില്ലരുന്നല്ലോ, അതാണല്ലോ വിധി എന്ന് പറയുന്നത് , ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ

അങ്ങനെ ഇരിക്കുമ്പോഴാണ് അണ്ണന്മാര് ഇന്നു കുപ്പി പൊട്ടിക്കും എന്ന് മണത്തറിഞ്ഞ ഞങ്ങളുടെ അനുജന്മാര് വന്നത് , അസോസിയേഷന് അവരുടെ കൂടെ ആയതു കൊണ്ടും ,വളര്‍ന്നു വരുന്ന തലമുറ ആയതു കൊണ്ടും അവര്‍ക്കും കൂടി കൊടുക്കാന്‍ വീണ്ടും പോയി ഒരു ഫുള് കൂടി വാങ്ങി, ഈ തവണ ഫുള്‍ വാങ്ങാന്‍ പോയത് സഞ്ചുവും വിജീഷും കൂടി ആണ് വിധിയുടെ വിളയാട്ടം അല്ലാതെന്ത !! , എന്തായാലും ഒന്‍പതരയോടെ എല്ലാവരും എത്തി വീണ്ടും അസോസിയേഷന്‍ കൂടി പിരിഞ്ഞത് വെളുപ്പിനെ 3 മണിക്കാണ് എന്നാണ് ഞാന്‍ പിന്നെ അറിഞ്ഞത് .

അങ്ങനെ അസോസിയേഷന് വഴി ഞങ്ങള്ക്ക് ഞങ്ങളുടെ പഴയ കൂട്ടുകാരനെ തിരിച്ചു കിട്ടി, പിന്നെ അസോസിയേഷന്റെ( ഒന്ന് കൂടി എല്ലാവരും രണ്ടു അടിക്കുന്ന ) ഒരു മാലപ്പടക്കം തന്നെ ആയിരുന്നു.എപ്പോ ഈ സഞ്ചുവും വിജീഷും കൊച്ചിയില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഒരേ പ്രോജെക്ടില്‍ വര്‍ക്ക്‌ ചെയ്യുന്നു. അതിലും പ്രധാനം ഈ രണ്ടു പേരും 2011 ഇല്‍ തന്നെ വിവാഹം ചെയ്യുന്നു എന്നതാണ്. മാര്‍ച്ചില്‍ വിജീഷും ,മേയില്‍ സഞ്ചുവും താലി ചാര്‍ത്തും , ഇതു ഞങ്ങള്‍ ബാച്ചിലേര്സ് വക അവര്‍ക്കുള്ള വിവാഹ സമ്മാനം

NB:ഇതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അതിശ്യോക്തിക്ക് വേണ്ടി ഉള്ളതാണ് അല്ലാതെ അസോസിയേഷന്‍ തുക ഒന്നും വഴി മാറ്റി ചിലവിട്ടിട്ടില്ല .