Tuesday 18 December 2012

മരീചിക


2013 ഏപ്രില്‍ 13 അന്ന് അവളുടെ വിവാഹം  ആണ്

സുന്ദരനും സുമുഖനുമായ ഡോക്ടര്‍ നവനീതുമായി , സര്‍വ്വാഭരണ ഭൂഷിണിതായി നില്‍കുന്ന അവളെ ആ രൂപത്തില്‍ ഈ ലോകത്ത് അവളുടെ അച്ഛനെക്കാള്‍ ആഗ്രഹിച്ച ഒരാള്‍ അത് കാണാന്‍ അന്ന് അവിടെ ഉണ്ടാകില്ല. അവന്റെ സ്വപ്നത്തില്‍ അവളുടെ കൂടെ പക്ഷെ ഡോക്ടര്‍ അല്ലായിരുന്നു അവളുടെ എല്ലാമെല്ലാമായ താനായിരുന്നു  , എങ്കിലും അയാള്‍ക്ക്  ആ മനക്കണ്ണ്  കൊണ്ട് അത് കാണാന്‍ പറ്റും .അയാളുടെ മനസ്സിലെ , ജീവിതത്തിലെ തന്നെ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസം എങ്കിലും അവള്‍ സന്തോഷത്തോടെ ജീവിത കാലം മുഴുവന്‍ ജീവിക്കുന്ന കാണാന്‍ ആണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം .

അവള്‍ക് മനസ്സിലകുന്നതിന്റെ അപ്പുറം ആയിരുന്നു അയാള്‍ക് അവളോടുള്ള സ്നേഹം , ഈ ലോകത്ത് ഒരാള്‍ക്കും മനസ്സിലാകില്ല  എന്തിനാണ് അയാള്‍ അവളെ അങ്ങനെ സ്നേഹികുന്നത് എന്ന്. അവള്‍ ഒന്ന് പിണങ്ങിയാല്‍ വെറുതെ കുറച്ചു നേരം മിണ്ടാതെ ഇരുന്നാല്‍  ആ മനസ്സ് എന്തുമാത്രം ആണ് വിഷമികുന്നതു എന്ന് അറിഞ്ഞു കൂടാ , അത്രയ്ക്കും ആയിരുന്നു ആ സ്നേഹം. ആണുങ്ങള്‍ അയാള്‍ കാണിക്കുന്ന ഒരു ആണത്തം പോയാല്‍ പോട്ടെ എന്ന് പറയാന്‍ എന്തിനു അങ്ങനെ  ചിന്തിക്കാന്‍ പോലും അയാള്‍ക് ആകില്ലായിരുന്നു , അതായിരുന്നു ആ മനസ്സില്‍ അയാള്‍ക് അവളോടുള്ള സ്നേഹം .

അവനറിയാം അവന്‍ കാരണം അവള്‍ക് ഉണ്ടാകുന്ന വിഷമം അവന്‍ അവളെ പറന്ന്‍ അകലാന്‍ വിട്ടാല്‍ അവള്‍ പോകുമോ എന്നാ ഭയത്താല്‍ അവന്‍  അങ്ങനെ ഒരു വാക്ക് പറയാന്‍ വിസമ്മതിച്ചു , മനസ്സില്‍ നൂറുവെട്ടം അവളെ വിട്ടു ,അവളെ സ്വസ്തതോടെ  ജീവിക്കാന്‍ അനുവദിച്ചു എങ്കിലും അവളുടെ സാമീപ്യം ഇല്ലാത്ത ഒരു ദിവസം അയാള്‍ക് ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. അവന്റെ മനസ്സിന് അതു താങ്ങാന്‍ പറ്റില്ല. അവള്‍ ആരുടേതായാലും അവളുടെ മനസ്സില്‍ നിന്നും അവനെ അവന്‍ അറിഞ്ഞു കൊണ്ടു കളയരുത് അതു മാത്രമാണ് അവന്റെ ജീവിതാഭിലാഷം.

അവനു അവന്റെ ജീവിതത്തോടുള്ള ആഗ്രഹം എല്ലാം പോയി പക്ഷെ അവന്‍ അങ്ങനെ ജീവിച്ചാല്‍ അവന്റെ ജീവനു തുല്യം സ്നേഹിക്കുന്ന അവള്‍ക് അതു താങ്ങില്ല., അവളുടെ നല്ല ജീവിതവും ഇല്ലാതാകും , ഒരിക്കല്‍ അവള്‍ അത് അറിഞ്ഞാല്‍ , അതു അവള്‍ കാരണം എന്ന് അവള്‍ ചിന്തിക്കും . ഒരു തരത്തിലും അവള്‍ക് ഒരു വിഷമം ആകുന്നത്‌ അവനു താങ്ങാന്‍ പറ്റില്ല .

ഇന്ന് ഈ ലോകത്ത് അവന്‍ എന്തിനെങ്ങിലും വേണ്ടി ആ ജീവന്‍ ഉപേക്ഷിക്കാന്‍ തയ്യാര്‍ ഉണ്ടെങ്കില്‍ അതു അവള്‍ക്ക് വേണ്ടി മാത്രം ആണു, അവന്റെ പ്രാണന്റെ പ്രാണനായ അവന്റെ എല്ലാമെല്ലാമായ, അവന്റെ സ്വന്തം എന്ന് അവനും അവള്‍ക്കും അറിയാവുന്ന അവന്റെ സ്വന്തം പകുതിക്കു വേണ്ടി മാത്രം. ആ പകുതി ആണ് ഇന്നു വേറെ ഒരാളുടെ സ്വന്തം ആയത്.

കല്യാണം ഒക്കെ കഴിഞ്ഞു , പുതു വീട്ടില്‍ എത്തുന്ന അവള്‍ക്കു ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിനെയും അമ്മയെയും അച്ഛനെയും ഒരു കൂട്ടുകാരിയെ  പോലുള്ള ഒരു നാത്തൂനെയും കിട്ടി. എല്ലാ പെണ്ണിനേയും പോലും അവളും ആ മായാവലയത്തില്‍ പെട്ടു സന്തോഷിച്ചു .
അവള്‍ അന്ന് വരെ അനുഭവിച്ചു വന്ന എല്ലാ വിഷമങ്ങളെയും ( പുറമേ നിന്ന് നോക്കുമ്പോ വീട്ടില്‍ അവള്‍ക് എന്തു കുറവ്, ഉടുക്കാനും ഉണ്ണാനും എല്ലാം ഉണ്ട് , എന്നാല്‍ അവളെ മനസ്സിലാക്കാന്‍ ആരും ഉണ്ടായിരുന്നില്ല ) മാറ്റി അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആ വീട്ടില്‍ ആള്‍ക്കാര്‍ മത്സരിക്കുകയായിരുന്നു. എന്തിനും ഏതിനും സഹായിക്കാന്‍ ഭര്‍ത്താവ് , അവളുടെ ആഗ്രഹങ്ങള്‍ പറയുന്നതിനും മുന്പേ അത് മനസ്സിലാക്കി ചെയ്യാന്‍ കഴിവുള്ള ഭര്‍ത്താവ് . അവള്‍ അവളുടെ ഭര്‍ത്താവിനു എല്ലാം കൊടുത്തു അവളുടെ മനസ്സും ശരീരവും എല്ലാം, മനസ്സിന്റെ കോണില്‍ ഉള്ള ഒരിക്കല്‍ എല്ലാം എല്ലാം ആയ ആ മനുഷ്യനെ മാത്രം , ബാക്കി എല്ലാം അവള്‍ മനസ്സ് തുറന്നു . ആ ഒരു കാര്യം മാത്രം ആരോടും പറയരുത് എന്ന് അവളോട്‌ അവന്‍ ആവശ്യപെട്ടിരുന്നു.

അവന്‍ അവളുടെ ഇഷ്ടത്തിന് അവളെ ബാങ്ക് കോച്ചിംഗിന് ചേര്‍ത്ത്  കാലം കടന്നു പോയി അവള്‍ക് നാഷണല്‍ ബാങ്കില്‍ ജോലി ആയി , അവരുടെ ഇടയിലേക്ക് അവരുടെ സ്നേഹം പകുത്തെടുക്കാന്‍ ഒരു കുഞ്ഞു ഡോക്ടര്‍ വരാന്‍ തയ്യാറെടുക്കുന്നു എന്നറിഞ്ഞു ആ കുടുംബം ആനന്ദത്തില്‍ ആറാടി.
അവര്‍ ശരീരവും മനസ്സും എല്ലാം ഒരുക്കി ആ കുഞ്ഞു ഡോക്ടറെ കാത്തിരുന്നു. അവളുടെ ഒന്‍പതാമത്തെ മാസത്തില്‍ അവള്‍ തീരെ പ്രതീക്ഷിക്കാതെ ഒരു സമ്മാനം അവള്‍ക് കിട്ടി , മനോഹരമായ പായ്ക്ക് ചെയ്ത ഒരു കുഞ്ഞു പെട്ടി  അതില്‍ അവള്‍ക് പ്രിയപ്പെട്ട അവളുടെ കുഴലപ്പവും ഉഴുന്നുവടയും , അരയച്ചതനെണോ എവിടെ നിന്നനെന്നോ അവള്‍ക് ഒഴിച്ച് ആര്‍ക്കും മനസ്സില്‍ ആയില്ല.

ഒരു കുഞ്ഞു മുത്തിന് അവള്‍ ജന്മം നല്‍കി , സുന്ദരനായ ഒരു കുഞ്ഞു ഡോക്ടര്‍. അമ്മയും മകളും സന്തോഷവതിയായി ഇരിക്കുന്നു, നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും എല്ലാവരും വന്നു , അഒരൊ മുഖം കാണുമ്പോഴും അവള്‍ പ്രതീക്ഷിക്കുന്ന ആ മുഖത്തെ കാണാത്തപ്പോള്‍ അവളുടെ മുഖത്ത് നിരാശ പടര്‍ന്നു. എങ്കിലും  കുഞ്ഞു വാവയുടെ സാന്നിധ്യം അവള്‍ അതില്‍ ലയിച്ചു എല്ലാം മറന്നു കഴിഞ്ഞു.

ഹ‍സബന്‍ഡിന്‍റെയും അവളുടെയും ജോലിക്കു വേണ്ടി അവര്‍ കുറെ ദൂര ഉള്ള സ്ഥലത്ത്ചേക്കെരേണ്ടി വന്നു ഇടുക്കിയില്‍ ഉള്ള ഒരു ഗവണ്മെന്റ് ഹോസ്പിറ്റലില്‍ആയിരുന്നു അവളുടെ നവനീതിനു ജോലി. ഗ്രാമീണ സേവനത്തിനു വേണ്ടി ഉള്ളസേവനം.അവിടെ അവര്ക് സ്വര്‍‍ഗമായിരുന്നു, അവര്‍ അങ്ങനെ അവിടെ ജീവിതത്തിന്റെ  നല്ലസമയവും കഴിഞ്ഞു കൂടി,  അവരുടെ മകനുകൂട്ടായി അടുത്ത വര്ഷം കഴിഞ്ഞപ്പോ രണ്ടു ഇരട്ട കുട്ടികള്‍ കൂടി ഉണ്ടായി,അമ്മയെ പോലെ സുന്ദരിയായ രണ്ടു കുഞ്ഞു കുട്ടികള്‍. നല്ല രണ്ടു സുന്ദരി കുറുമ്പികള്‍.. ...

 മക്കള്‍ എല്ലാം വളര്‍ന്നു. കാലങ്ങള്‍   കടന്നു പോയി. അവരുടെ മകന്  26 വയസ്സായി,പെണ്മക്കള്‍ക്കു 21 വയസും അങ്ങനെ ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നു . നീണ്ട കാലയളവില്‍ അവിടെ ആയതിനാല്‍ നാട്ടില്‍   കാര്യങ്ങള്‍ ഒന്നും അവള്‍അറിഞ്ഞിരുന്നില്ല അവള്‍ക് നാട്ടില്‍  ഇപ്പോ ആരും  ഇല്ല, ഉള്ള അനിയത്തി ആണെങ്ങില്‍ഡല്‍ഹിയില്‍ സെറ്റിലഡ് ആണ്. അകെ  ഉള്ള ബന്ധം അതാണു നാടുമായി.അങ്ങനെ ഇരിക്കെ ആണ് 2040ഇല്‍ ആയിടെ അവിടെ ഉണ്ടായ ഒരു മലയിടിച്ചിലില്‍ ഉള്‍‍ക്കാട്ടില്‍ താമസിക്കുന്നവര്‍ക്ക്  വന്‍ ആപത്തു ഉണ്ടായി അപ്പൊ ഹോസ്പിറ്റലില്‍നിന്നും ഡോക്ടര്‍ക്കും  പോകേണ്ടി വന്നു.

ഡോക്ടര്‍ക്കു ഒരു മാസം അവരുടെ ആ വലിയ ബംഗ്ലാവില്‍ നിന്നും ഉള്‍ക്കാട്ടില്‍ ഉള്ള ഒരു ചെറിയ കുടിലില്‍ ‍ താമസിച്ചു ചികില്സികേണ്ടി വന്നു, അന്നു അവിടെ കണ്ട ഒരു നരച്ച , മുടി കേറിയ ഒരു വൃദ്ധനെ കണ്ടു, അയാളെ കണ്ടാല്‍ വൃദ്ധനായി തോന്നുമെങ്ങിലും നരാ ജരകളും അവിടുത്തെ ജീവിതവും  ‍ ആ മനുഷ്യനെ അങ്ങനെ ആക്കിയതാണെന്ന് ഡോക്ടര്‍ക്ക്‌ മനസ്സിലായി .എന്തിന്റെയോ ഒരു പ്രതീക്ഷ ആ മനുഷ്യനെ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപികുന്നത് പോലെ. ആ കണ്ണുകള്‍  എന്തിനെയോ തേടുന്നുണ്ടായിരുന്നു , എന്തിനോ അലയുന്നുണ്ടായിരുന്നു.എന്തോ ആ ഡോക്ടര്‍ക്ക്‌ ആ മനുഷ്യനോടു മനുഷ്യനോടു   അലിവു  തോന്നി , എന്തൊക്കെയോ ദൂരൂഹതകള്‍  നിറഞ്ഞ ആ മനുഷ്യനെ  അറിയുന്തോറും
എ മനുഷ്യനോടുള്ള ഇഷ്ടം കൂടി വന്നു. സ്വന്തം പേരോ , നാടോ ജനിച്ച സ്ഥലമോ ഒന്നും ആ മനുഷ്യനു ഓര്‍മ്മയില്ല . എങ്ങനെ ഇവിടെ വന്നു എന്നു ആരോടെങ്ങിലും ചോദിച്ചാലും ആര്‍ക്കും ഉത്തരം  ഇല്ല . ഏതോ ഒരു ദിവസം മുതല്‍ എവിടെ ഉണ്ട്. എന്നാണെന്ന് ആര്‍ക്കും ഓര്‍മയില്ല . കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി  എവിടെ ഒക്കെ ഉണ്ട്‌ , കയ്യില്‍ ആകെ ഉള്ളത് ഒരു ന്യൂസ്‌ പേപ്പര്‍ ആണ് , പത്തു ഇരുപത്തി നാല് വര്‍ഷം പഴക്കം ഉള്ള ഒരു ന്യൂസ്‌ പേപ്പര്‍ .

ആര്‍ക്കും  ഒരു ദ്രോഹം അല്ലാത്തത് കൊണ്ടും എല്ലാവര്‍ക്കും ഒരു സഹായി ആയതു കൊണ്ടും ആ കുഞ്ഞു ഗ്രാമത്തിലെ എല്ലാവര്ക്കും ഒരു സഹായി ആയി അങ്ങു കഴിഞ്ഞു വന്നു അവന്‍ . പേരോ ഊരോ അറിയാത്തത്  കൊണ്ടു അവനു കിടക്കാന്‍ ആരും സ്ഥലം കൊടുത്തില്ല . അവനു അതൊന്നും ഒരു പ്രശ്നം അല്ല , ഏതെങ്കിലും ചായകടയുടെ തിണ്ണയില്‍ കിടന്നു അവന്‍ നേരം  വെളുപ്പിക്കും . എന്തിനാ എവിടെ നിന്നാ വന്നതു എന്ന് ചോദിച്ചാല്‍ കയ്യിലുള്ള ആ ന്യൂസ്‌ പേപ്പര്‍ നോക്കും , വേറെ ആരെയും അവന്‍ അതില്‍ തോടീക്കാന്‍ അനുവദിച്ചിരുന്നില്ല . അതില്‍ ആരെങ്കിലും തൊടാന്‍ ശ്രമിച്ചാല്‍ അവനു ദേഷ്യം വരും , ആദ്യകാലത്ത്  ദേഷ്യം പിടിപ്പിക്കാന്‍ ആള്‍ക്കാര്‍ ആ പേപ്പറില്‍ തൊടാന്‍ ശ്രമിചിരിന്നു. ചിലര്‍ അത് ഒരു ദിവസം കീറി കളയും എന്ന് പറഞ്ഞു അവനെ ദേഷ്യം പിടിപ്പിക്കുമായിരുന്നു . ആരെങ്കിലും ഒന്ന് ദേഷിച്ചു  പറഞ്ഞാല്‍ അവന്‍ മാറി നിന്ന് കരയുമായിരുന്നു , അത് കാണുമ്പോള്‍ അവരുടെ മനസ്സ്  പിടയുമായിരുന്നു അത്രയ്ക്കും ഹൃദയസ്പര്‍ശ്മായിരുന്നു ആ  വേദന  , പിന്നീട് ആരും  ആര്‍ക്കും ഒരു ദോഷഹരി അല്ലാത്ത ആ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല .

അങ്ങനെ എല്ലാവരുടെയും മനസ്സില്‍ അവരുടെ വീട്ടിലെ ഒരാളായി അവന്‍ അങ്ങനെ അവിടെ കഴിഞ്ഞു കൂടി , വല്ലപ്പോഴും ആരെങ്കിലും കൊടുക്കുന്ന എന്തെങ്ങിലും ആണു അവന്‍റെ സമ്പാദ്യം. എല്ലാ ഓണത്തിനും  നാട്ടിലെ  കല്യാണത്തിനും അവനു ഓരോ കുപ്പായം കിട്ടുമായിരുന്നു , ആരെങ്കിലും അത് കൊടുക്കുമ്പോള്‍ അവന്റെ മനസ്സിന്റെ ഒരു സന്തോഷം ഒന്ന് കാണേണ്ടതാണ് , അത് മാത്രം ആണ് അവന്റെ സന്തോഷം . കല്യാണത്തിനു എല്ലാവരും പോയി എല്ലാം കഴിഞ്ഞു അവിടെ പോയി ഒരു പിടി ചോറു കഴിക്കുമ്പോ അവന്‍റെ കണ്ണുകള്‍ അറിയാതെ നനയുമായിരുന്നു , എന്തിനാ കരയുന്നെ എന്ന് ചോദിച്ചാല്‍ പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് അവനെ  ആരും കാണില്ല . അതിനാല്‍ തന്നെ ആരും അവനോടു അതിനെ കുറിച്ച് ചോദിക്കാറില്ല . കഴിഞ്ഞ 24 വര്‍ഷമായി അവന്‍ പട്ടണം കണ്ടിട്ടില്ല . ആ  ഇട്ടാ വട്ട ഗ്രാമത്തില്‍ ആണ് അവന്‍ എത്രയും  കാലം കഴിച്ചു കൂട്ടിയത് . എന്തിനു  ഇവിടെ വന്നു എന്ന് അവനു പോലും അറിഞ്ഞു കൂടാ. കല്യാണ പന്തലില്‍ ഇട്ട ഇലയ്ക്കു മുന്നിലും അവന്റെ ന്യൂസ്‌ പേപ്പര്‍ ആരെങ്കിലും എടുത്താലും മാത്രമേ അവന്റെ മുഖത്ത് ഒരു ഭാവവിത്യാസം വരൂ.

ഉരുള്‍ പൊട്ടലില്‍ എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തില്‍ ആണു ഡോക്ടര്‍ അവനെ കാണുന്നത് ,  അവന്‍റെ പെരുമാറ്റം , അവന്‍റെ  ശൈലി എല്ലാം ഡോക്ടര്‍ക്ക്‌ പിടിച്ചു . കാടിനു നടുവില്‍ ഡോക്ടര്‍ക്ക്‌ ഒരു സഹായി ആയി. ആ മുഖത്ത് നിന്നും എന്തൊക്കെയോ വായിച്ചെടുക്കാന്‍  ഡോക്ടര്‍ക്ക്‌ പറ്റി. മുന്‍പ്  ഒരിക്കലും കണ്ടിട്ടില്ലാത്ത അയാളോട് ഒരു മുന്‍ജന്മ ബന്ധം അയാള്‍ക് തോന്നി , ഒരു ആത്മബന്ധം പോലെ.

ഉരുള്‍ പൊട്ടലില്‍ ഓടി നടന്നു സഹായിക്കുന്നതിനിടയില്‍ അയാള്‍ക് പറ്റിയ പരിക്കു ആരും ശ്രദ്ധിച്ചില്ല , ആരോരും ഇല്ലാത്തവനെ ആരു ശ്രദ്ധിക്കാന്‍ .
നേരെ നില്ക്കാന്‍ വയ്യാത്ത അവസ്ഥ ആയപ്പോള്‍ സഹായിക്കുന്നത് നിര്‍ത്തി   അയാള്‍ അയാളുടെ ഒരു ചെറിയ ഓല ചാരിയ ഷെഡില്‍ കിടപ്പായി. ആരെങ്കിലും മരുന്നോ ഭക്ഷണമോ കൊടുത്താല്‍ തന്നെ കഴിക്കാന്‍ കൂട്ടാക്കാതെ അവിടെ കഴിഞ്ഞു. നില വഷളായി  ഏതു നിമിഷവും മരണപ്പെടാം എന്ന അവസ്ഥയില്‍ പോലും മരണത്തിനു കീഴടങ്ങാന്‍ സമ്മതിക്കാത്തത് പോലെ , ആത്മാവ് വിട്ടു പോകാന്‍ മടിക്കുന്നത് പോലെ , അയാളുടെ എതാഗ്രഹം ആയിരിക്കും ഈ ലോകത്ത് ദൈവം സാധിക്കാത്തത് , ആര്‍ക്കും ഒരു ഉത്തരം ഇല്ല.

ഉള്‍ഗ്രാമത്തിലെ സേവനം എല്ലാം കഴിഞ്ഞു ഡോക്ടര്‍ സ്വന്തം വീട്ടില്‍ എത്തി. അന്നു രാത്രിയില്‍ കാട്ടിലെ ദുരിതങ്ങളും മറ്റും പറയുന്നതിനിടയില്‍ അവിടെ  കണ്ട ആ മനുഷ്യന്‍റെ കാര്യവും പറഞ്ഞു . ആ മനുഷ്യന്റെ കണ്ണുകളിലെ ആകര്‍ഷണ ശക്തിയും വേദനയും എല്ലാം ഡോക്ടറിലൂടെ അവര്‍ അനുഭവിച്ചറിഞ്ഞു. ധാരാളം എഴുതുകയും വായിക്കുകയും ചെയ്യുന്ന തന്‍റെ ഭാര്യക്കു ഒരു പുതിയ സബ്ജക്റ്റ് ആയികോട്ടെ  എന്നു ആ മനുഷ്യന്‍ വിചാരിച്ചു . അയാള്‍ക്ക് എന്നും ഇഷ്ടം ആയിരുന്നു തന്‍റെ  ഭാര്യയുടെ ഇത്തരം കഴിവുകള്‍..... , അയാളുടെ അകമഴിഞ്ഞ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അവള്‍ക് ഇന്നു നാലുപേര്‍ അറിയാവുന്ന ഒരു കലാകാരി ആകാന്‍ പറ്റിയത് , അതില്‍ അയാള്‍ അങ്ങേയറ്റം അഭിമാനിച്ചിരുന്നു .

ആ മനുഷ്യനെ കാണാന്‍ തന്റെ ഭാര്യക്കും മക്കള്‍ക്കും ഉള്ള ആഗ്രഹം തള്ളികളയാന്‍ ആ ഡോക്ടര്‍ക്ക്‌ ആയില്ല, അങ്ങനെ അവര്‍ വീണ്ടും  ആ ഉള്‍കാട്ടില്‍  പോകാന്‍ തീരുമാനിച്ചു. നഗരത്തിലെ സ്കൂളില്‍ പഠിച്ചു വളര്‍ന്ന അവര്‍ക്ക് ആ യാത്ര ഒരു പിക്നിക്‌ കൂടി ആയിരുന്നു ആ യാത്ര.
കാട്ടിലെ യാത്ര തീരാറായപ്പോഴേക്കും അവര്‍ ക്ഷീണിച്ചു തളര്‍ന്നിരുന്നു . ഒരു വിധം അവര്‍ ചോദിച്ചും പറഞ്ഞും അവര്‍ ആ മനുഷ്യന്‍റെ കൂരയില്‍ എത്തി ചേര്‍ന്നു . അറിയപെടുന്ന കലാകാരിയെ കണ്ടതോടെ നാട്ടുകാര്‍  കൂടി , നാട്ടുകാര്‍ അവരോടു വിശേഷങ്ങള്‍ ഒക്കെ ചോദിക്കുന്നതിനിടയില്‍ ഡോക്ടറും മക്കളും  കയറി അയാളെ കണ്ടു. ആ അവസ്ഥയിലും അയാള്‍ ആ ഡോക്ടറെ തിരിച്ചറിഞ്ഞു , എന്തൊക്കെയോ ചോദിക്കുന്നത് പോലെ. ഡോക്ടര്‍ മക്കളെ കൊണ്ട്  അയാള്‍ക്ക് വെള്ളം കൊടുപ്പിച്ചു . ഒരിറ്റു  കളയാതെ  അയാള്‍ അതു കുടിച്ചിറക്കി , അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു . എന്തോ ഒന്നു പറയാന്‍ വെമ്പുന്നതിനിടയില്‍ , അയാളുടെ  സകല  ആഗ്രഹങ്ങളും  ബാക്കി ആക്കി ആയാള്‍  ആ  ഭൂമിയോടു  വിടപറഞ്ഞു .
 
നാട്ടുകാരുടെ ഇടയില്‍ നിന്നും അകത്തേക്കു  വരാന്‍  ഒരുങ്ങുന്ന ഭാര്യയെ ഡോക്ടര്‍ തടഞ്ഞു , ഇനി കാണേണ്ട അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു . ദൈവം മുന്‍കൂട്ടി തീരുമാനിച്ചത് പോലെ ആ ഡോക്ടറുടെ  കയ്യില്‍ നിന്നും അവസാന തുള്ളി വെള്ളവും കുടിച്ചാണ് അയാള്‍ ഈ ലോകത്തോട്‌ വിട പറഞ്ഞത്.  ശവസംസ്കാര  ചിലവുകള്‍ ഡോക്ടര്‍ ചെയ്യാം എന്ന് ഏറ്റു. വിശന്നു  നില്‍ക്കുന്ന മക്കള്‍ക്കും  ഭാര്യക്കും ആഹാരം വാങ്ങി നല്‍കി . ഇതിനിടയില്‍ ആരൊക്കെയോ ചേര്‍ന്നു  വിറകു ഒക്കെ വെട്ടി ഒരു ചിത തയ്യാറാക്കി . സാധാരണ മരണ വീട്ടില്‍ പോയാല്‍ ആ ശരീരത്തെ നോക്കാന്‍ തയ്യാറാകാത്ത ആ കലാകാരി ഒരു നോക്കു  ആ മനുഷ്യനെ കാണാന്‍ ഒന്ന് എത്തി നോക്കി . തന്‍റെ സപ്തനാഡികളും തളരുന്നതായി തോന്നി , താന്‍ ഒരു കാലത്തു  ആരെയാണോ തന്‍റെ ജീവനു തുല്യം സ്നേഹിച്ചേ , ആരെയാണോ തനിക്കു ഈ ജീവിതത്തില്‍ ഏറ്റവും മറക്കേണ്ടി വന്നത്  അതേ ആള്‍ ഇന്നിതാ തന്‍റെ മുന്നില്‍ ജീവനറ്റ ശരീരവുമായി കിടക്കുന്നു. വിവാഹത്തില്‍ വന്ന സൗഭഗ്യത്തില്‍  അവള്‍ അവനെ മറന്നു കഴിഞ്ഞിരുന്നു എന്നാലും രണ്ടര പതിറ്റാണ്ടിനു ശേഷം ഇങ്ങനെ ഒരു കൂടി കാഴ്ച പ്രതീക്ഷിച്ചിരുന്നില്ല . ചിതയ്ക്ക് തിരി കൊളുത്താന്‍ ആരും  ഇല്ലാതെ ആ ശരീരം ആ ചിതയില്‍ ഇരുന്നു.

അയാളുടെ ആകെ സമ്പാദ്യം ആ ന്യൂസ്‌ പേപ്പര്‍ ആയിരുന്നു. അതില്‍ ഒരു കോളം മാത്രം വട്ടത്തില്‍ വരച്ചു വച്ചേക്കുന്നു, അതിന്‍റെ  തലക്കെട്ടു  ഇങ്ങനെ ആയിരുന്നു " ഗവണ്മെന്റ്  ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ   മലയോര സ്ഥലങ്ങളിലേക്ക് ഗ്രാമ സേവനം നിര്‍ബന്ധമാക്കിയിരിക്കുന്നു". അതില്‍ ആ ഡോക്ടറുടെ പേരും അതില്‍ ഒരു അടയാളവും , എന്തിനു തന്‍റെ പേരു എ മനുഷ്യന്‍ അടയാളം ചയ്തു എന്നറിയാതെ ഡോക്ടര്‍  കുഴങ്ങി .ചില  കാര്യങ്ങള്‍ ദൈവം മുന്‍കൂട്ടി തീരുമാനിക്കുന്നു ഒരു പക്ഷെ തന്‍റെ അവസാനകാലത്ത് ഇദേഹം ആകും കൂട്ടിനുള്ളത് എന്നു അയാളെ ദൈവം മുന്‍കൂട്ടി അറിയിച്ചിരിക്കും .

പണ്ടെങ്ങോ അയാള്‍ കാട്ടാനയില്‍  നിന്നും രക്ഷപെടുത്തിയ ഒരു യുവതിയുടെ മകന്‍ എ ചിതയ്ക്ക് തിരി കൊളുത്തി, ആ ചിതയിലെ പുക ചുരുള്‍  അസാമാന്യ ശക്തിയോടെ ആ കലാകാരിക്ക്  ചുറ്റും ഒരു  വലയം  തീര്‍ത്തു മുകളിക്ക്‌ പോയി . ഒരു പക്ഷെ ആ ആത്മാവ് ഒന്ന് കൂടി വന്നു  ആ കലാകാരിയെ പുണര്‍ന്നതാവം , ഒരു തരം ആത്മസാക്ഷാല്‍ക്കാരം.

തന്നെ കൊണ്ട് ആകുന്നത്‌ ചെയ്യാന്‍ പറ്റിയല്ലോ എന്നാ സമാധാനത്തോടെ ഡോക്ടറും കുടുംബവും മലയിറങ്ങി തുടങ്ങി , ഒരുപാടു സ്വപ്നങ്ങളും  പ്രതീക്ഷകളും ബാക്കിയാക്കി  ആ ചിത അപ്പോഴും കത്താന്‍ പാട് പെടുകയായിരുന്നു. ആ ആത്മാവിനു , അവനു  പ്രിയപ്പെട്ട  ആരൊക്കെയോ ഉള്ള ഈ ലോകത്തു  നിന്നും വിട്ടു പോകാന്‍ ഇഷ്ടമല്ല എന്ന പോലെ

Wednesday 28 September 2011

എന്റെ കുട്ടികാലം

ഞാന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം എന്റെ സ്വപ്ന സുന്ദരമായ, ഞങ്ങളുടെ കുഞ്ഞു ഗ്രാമമായ തൊടിയൂരില്‍ ആയിരുന്നു. ചെറുപ്പത്തിലെ നല്ല സ്വഭാവം ആയതിനാല്‍ വീട്ടില്‍ നിന്നും അധികം അടി ഒന്നും വാങ്ങിച്ചു കൂട്ടിയിട്ടില്ല. ഞാന്‍ ആദ്യമായി പഠിക്കാന്‍ പോയത്  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരുന്നു. അവിടെ ചെന്ന് ഒരു 3 മാസം ആയപ്പോഴേക്കും ഞങ്ങളുടെ വീട്ടിലെ കുഞ്ഞു പട്ടിയ്ക്കു , വഴിയെ പോയ ഏതോ പട്ടി കടിച്ചു പേ ഇളകി. ഇതൊന്നും അറിയാതെ ഞാന്‍ പട്ടിയുടെ കൂടെ എങ്ങനെ കളിച്ചു നടന്നു. ഞങ്ങളുടെ നാട്ടില്‍ വിഷുവിനു അടുത്തുള്ള അമ്പലത്തില്‍ ഉത്സവം ആണ്. വിഷുനു 2 ദിവസം  മുന്പേ ഞാനും അമ്മയും അമ്മയുടെ കുടുംബ വീട്ടില്‍ പോകും. അങ്ങനെ ഞാന്നും അമ്മയും കൂടെ ഉത്സവത്തിന്‌ പോകുന്നതിനു മുന്പ് പട്ടിക്കു മുട്ട കൊടുത്തു( പേ ഇളകിയ പട്ടിക്കു മുട്ട കൊടുത്താല്‍ അത് മരിക്കും). പട്ടിയ്ക്കു പേ ഉണ്ടോ എന്ന് ചെക്ക്‌ ചെയ്യാന്‍ വേണ്ടി  കൊടുതതോന്നും അല്ല എങ്കിലും ഉത്സവം വന്നു കഴിഞ്ഞു നോക്കിയ ഞങ്ങള്‍ കണ്ടത്‌ , മുട്ട തിന്നു മരിച്ചു കിടക്കുന്ന ഞങ്ങളുടെ കുഞ്ഞു പട്ടിയെ ആണ്. ഉടനെ എന്നെയും അമ്മയെയും കരുനാഗപ്പള്ളി ഗവര്‍ന്മെന്റ്  ഹോസ്പിട്ടലില്‍  കൊണ്ട് പോയി ഇന്‍ജെക്ഷന്‍    എടുക്കാന്‍ തുടങ്ങി, അങ്ങനെ കുറെ നാള്‍ ഇന്‍ജെക്ഷന്‍ എടുത്തു എടുത്തു  എന്റെ ഇംഗ്ലീഷ് മീഡിയം പഠനം  അവസാനിച്ചു. ഇപ്പോഴും ഇംഗ്ലീഷ് കാണുമ്പോ എനിക്ക ആ കുഞ്ഞു പട്ടിയെ ആണ് ഓര്‍മ്മ വരുന്നത്, അതിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി എന്നും ഞാന്‍ ഇംഗ്ലീഷ് വരുമ്പോള്‍ പരമാവധി ഒഴിഞ്ഞു നില്‍ക്കാറുണ്ട്. 
                                             മൂന്നു മാസത്തെ  ഇംഗ്ലീഷ് പഠനവും, മൂന്നു മാസത്തെ വിശ്രമവും കഴിഞ്ഞു എന്നെ മലയാളം അക്ഷരം പഠിക്കാന്‍ കൊണ്ട് വിട്ടു. ഇന്നത്തെ പോലെ  അഗ്ഗനവാടികള്‍ ഒന്നും ഇല്ല, എല്ലാ ഗ്രാമത്തിലും ഏതെങ്കിലും ആശാട്ടികളൊ  ആശാന്മാരോ കാണും കുട്ടികളെ പഠിപ്പിക്കാന്‍, അങ്ങനെ എന്നെയും വിട്ടു ഒരു ആശാട്ടിയുടെ അടുത്തു, കഴിഞ്ഞ കാലത്തില്‍ ആ ആശാട്ടി ചെയ്ത സകല തെറ്റുകള്‍ക്കും ശിക്ഷ കൊടുക്കാന്‍ വന്ന സാത്താന്‍ ആയിട്ടാണ് ആ ആശാട്ടിയും വീടുകാരും എന്നെ കണ്ടത്.
കൂനി കൂടി നടക്കുന്ന ആ ആശട്ടിക്കു സകലമാന എക്സര്‍ സൈസുകളും കൊടുത്തു ഞാന്‍ എന്റെ വിദ്യാരംഭം തുടങ്ങി. വീട്ടില്‍ നിന്ന് രാവിലെ അവിടെ കൊണ്ട് വിട്ടാല്‍ പിന്നെ വൈകിട്ടാണ് അവിടെ നിന്നും പോകുന്ന്നത് , ഞാന്‍ അവിടുത്തെ ഒരു കാര്യസ്ഥനെ പോലെ ആയിരുന്നു. അവിടുത്തെ പറമ്പില്‍ വീഴുന്ന  മാങ്ങയും തേങ്ങയും കശുവണ്ടിയും  പറക്കി ഞാന്‍ ആ ആശാട്ടിയ്ക്ക് ധാരാളം ധനം സമ്പാദിച്ചു കൊടുത്തു. എന്നെ പോലെ ഏഴെട്ടു കുട്ടികള്‍ കാണും അവിടെ , എല്ലാവരെയും ഓടിച്ചിട്ട്‌ പിടിച്ചു , ഒരു കുടിലില്‍ ഇരുത്തി ആണ് പഠിപ്പിക്കുന്നത്‌. കുറച്ചു ഉണങ്ങിയ മണ്ണില്‍ ആണ് പഠിപ്പിക്കുന്നത്‌ . ആദ്യം ആശാട്ടി എഴുതും അതിന്റെ ആ വരയില്‍ കൂടി നമ്മളും വരയ്ക്കണം( അതായതു ആ അക്ഷരം നമ്മള്‍ എഴുതണം ) , എന്നിട്ട് ആശാട്ടി പറയുന്നത് പോലെ പറയണം , പറഞ്ഞില്ലെങ്ങില്‍ ആശാട്ടി അവിടുന്ന് തന്നെ കുറച്ചു ഉണക്ക മണ്ണ് എടുത്തു നമ്മുടെ തുടയില്‍ വെച്ച് ഒനന്നു തിരുങ്ങും, ഇതു ചെകുത്താന്‍ ആയാലും അന്നേരം ആശാട്ടി അക്ഷരം എഴുതിയ വഴിയെ പോകും. ഇതിന്റെ ഒക്കെ റീ - ആക്ഷന്‍ ചില സമയം ഭീകരം ആയിരിക്കും. ചില സമയം മണ്ണെടുത്ത്‌ ആശാട്ടിയുടെ നേരെ ഏറിയും തെള്ളിയിടും, പെന്‍സില്‍ വെച്ച് കുത്തും , സ്ലേറ്റു വെച്ച് അടിക്കും അതൊക്കെ ആശാട്ടിയുടെ ഭാഗ്യം പോലെ ഇരിക്കും 
                                                                         തുടരും

Thursday 2 June 2011

ശബരിമല തീര്‍ത്ഥാടന യാത്ര വിവരണം

കാനന  വാസ  കലിയുഗ  വരദ 
കാനന  വാസ  കലിയുഗ  വരദ
കാല്‍  തളിരിന  കൈ  തൊഴുന്നേന്‍  നിന്‍ 
കാല്‍  തളിരിന  കൈ  തൊഴുന്നേന്‍
നിന്‍  കേശാദി  പാദം  തൊഴുന്നേന്‍ 

2010  ലെ  ഒരു സുപ്രഭാതത്തില്‍ , അതും ജനുവരിയിലെ കുളിരുള്ള ഒരു പുലര്‍ച്ചയില്‍ കിടക്ക പായില്‍  നിന്നും എഴുന്നേറ്റപ്പോള്‍ മനസ്സിലെ സകല  കളങ്കവും  നീക്കിയാലോ എന്നൊരാലോചന മനസ്സില്‍ കടന്നു കൂടി , പാപം പോകണമെങ്കില്‍ പമ്പയില്‍ പോകണം  കാര്യം കൊള്ളാം ഭക്തി മാര്‍ഗ്ഗവും കൂടെ ആയതു കൊണ്ട് വീട്ടില്‍ നിന്നും ഫുള്‍ സപ്പോര്‍ട്ടും കിട്ടും എന്ന് കരുതി ആണ് വീട്ടില്‍ സംഗതി അവതരിപ്പിച്ചത്. സംഗതി കൊള്ളാം പക്ഷെ എപ്പോ എങ്ങനെ ആരൊക്കെ  എന്നിങ്ങനെ ഉള്ള , അമ്മയുടെ സകലമാന ചോദ്യ ശരങ്ങള്‍ക്കുള്ളില്‍ കിടന്നു ഞാന്‍ ശ്വാസം മുട്ടി . 
                                                ആരെ ഒക്കെ വിളിക്കും, ശാസ്താംകോട്ട കോളേജിലെ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞാല്‍ അമ്മ എന്റെ കാല് തല്ലി ഒടിക്കും, അമൃതയിലെ ആണെന്ന് പറഞ്ഞാല്‍ കയ്യും ഒടിക്കും , ഇനി ആകെ ഉള്ളത് നാട്ടിലെ കുറെ സുഹൃത്തുക്കള്‍  ആണ് . അവരെ കൂടി വീട്ടില്‍ കേറ്റാന്‍ പറ്റാത്ത അവസ്ഥ ആക്കണോ എന്ന് പലവെട്ടം മനസ്സില്‍ ചോദിച്ചു !!  വിധി അങ്ങനെ ആണെങ്ങില്‍ അങ്ങനെ വരട്ടെ എന്ന് കരുതി കാര്യം സുഹൃത്തുക്കളുടെ അടുത്ത് അറിയിച്ചു. അങ്ങനെ  ചുരുക്കം പറഞ്ഞാല്‍ നാട്ടിലെ കുറച്ചു പേരെ കൂടി  എന്റെ വീട്ടില്‍ കേറ്റാതിരിക്കാനുള്ള പണി ഞാനായിട്ട് തന്നെ ഒപ്പിച്ചു എന്ന് മനസ്സില്‍ കരുതി ശബരിമലയ്ക്കുള്ള  എന്റെ തീര്‍ത്ഥാടന പദ്ധതിക്ക് ഞാന്‍ വിളക്ക് തെളിയിച്ചു .
                                                       നാട്ടിലെ ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അല്പ്പമെങ്ങിലും താല്‍പ്പര്യം കാട്ടിയത് മൂന്നേ മൂന്നു സുഹൃത്തുക്കള്‍ മാത്രം , ബാക്കി ആരെയും ഞാനായിട്ട് കെണിയില്‍ ചാടിച്ചിട്ടില്ല എന്നിട്ടും ബാക്കി ഉള്ളവര്‍ ഒഴിഞ്ഞതിന്റെ കാര്യം എന്നും എനിക്ക്  മനസ്സിലായിട്ടില്ല . മലയ്ക്ക് പോകാന്‍ ധൈര്യം കാണിച്ച (ധൈര്യം തന്നെ ആണേ , എന്റെ കൂടെ അല്ലെ വരുന്നത് ) ആ മൂന്ന് പേരില്‍ ഒരാള്‍ 1999 ലെ കാര്‍ഗ്ഗില്‍ വാറിന്റെ കാര്യം പേപ്പറില്‍ വായിച്ചു ,  പേടിച്ചു പനി വന്നു  ഒരാഴ്ച കേരളത്തിലെ  സ്കൂളില്‍ പോലും  പോകാത്ത " പട്ടാളം മനു ", ജോലിയും സ്വഭാവവും ഒന്ന് തന്നെ ആയ വാട്ടര്‍ അതോറിട്ടി ബിനീഷ് ,  സര്‍വ്വതെമ്മാടി  വല്ലഭനായ രോഹിത് ( ഞാന്‍ നേരത്തെ എന്റെ ഒരു കഥയില്‍  ഇവനെ കുറിച്ച് പറഞ്ഞിട്ടുണ്ട് , ഇവന്‍ കാരണം എന്റെ കോളേജിലെ പഠിത്തം ഇടയ്ക്ക് തീരേണ്ടതായിരുന്നു ) , പിന്നെ ഇതിനൊക്കെ അപവാദം ആയ ഞാനും കൂടെ ആണ് അവസാനം മലയ്ക്ക് പോയത്.
                                                      എന്തായാലും പോയിട്ട് വരുമ്പോഴേക്കും ഒരു  ഗുലുമാല്‍ നടക്കും (ഞാന്‍ ഉള്ള ഒരു കാര്യവും ഇന്നുവരെ നേരെ  ചൊവ്വേ നടന്നിട്ടില്ല) അപ്പൊ പിന്നെ ആഘോഷമായിട്ട് തന്നെ ആയിക്കളയാം  എന്നു ഞങ്ങള്‍ തീരുമാനിച്ചു . 
2 ബൈക്കില്‍ ശബരിമലയ്ക്ക് പോകാം എന്ന എന്റെ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണം ആണ് കിട്ടിയത് എങ്കിലും അവസാനം എന്റെ നിര്‍ബന്ധത്തിനു അവര്‍ വഴങ്ങി . പോകുന്നതിന്റെ തൊട്ടു മുന്‍പിലത്തെ ദിവസം ആണ് രോഹിതിനെ വീട്ടില്‍ നിന്നും മലയ്ക്ക് വിടില്ല എന്നു അവന്‍ വിളിച്ചു പറഞ്ഞത് , സമ്മതിച്ചതില്‍ ഒരുത്തന്‍ വരാതെ ആയാല്‍ ബാക്കി ഉള്ളവരുടെ വീട്ടില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടാകും എന്നറിയാവുന്നതിനാല്‍ , ഞാന്‍ ബാക്കി ഉള്ള രണ്ടു പേരുടെ അടുത്തും കാര്യം പറഞ്ഞില്ല. രോഹിതിനെ അന്ന് വീട്ടില്‍ നിന്നും ചാടിക്കാനുള്ള ഒരു തന്ത്രം  തരപ്പെട്ടു , പഠിച്ചു വെറുതെ നില്‍ക്കുന്ന സമയമായതിനാല്‍ "ഇന്റര്‍വ്യൂ " എന്നൊരു
 പ്രഹസനതിന്റെ  പേരില്‍ അവനെ വീട്ടില്‍ നിന്നും ഇറക്കാന്‍ തീരുമാനിച്ചു , അവന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ വിളിച്ചു ഒരു ഇന്റര്‍വ്യൂ ന്റെ കാര്യം പറയും , എന്ത് വന്നാലും നീ ഫോണ്‍ എടുക്കരുത് ഞാന്‍  നിന്റെ വീടിലുള്ളവരുടെ അടുത്ത് പറഞ്ഞു കൊള്ളാം എന്ന കണ്ടിഷനില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു , ദൈവ സഹായത്താല്‍ എല്ലാം വിജയിച്ചു .  വീടിനു പുറത്തിറങ്ങിയ അവനെ കണ്ടു എന്റെ ചങ്ങിടിച്ചു ഫുള്‍ സ്ലീവ് ഷര്‍ട്ടും ബ്ലാക്ക്‌ പാന്റും , ശബരിമല ശാസ്താവ് വരെ ആ നിമിഷം കണ്ടു ചിരിച്ചു കാണും , ഈ ഡ്രെസ്സില്‍ അവനെയും  പൊക്കി കൊണ്ട് വീട്ടിലോട്ടു ചെന്നാല്‍ എല്ലാം പൊളിയും  അതുകൊണ്ട് അവനെയും പൊക്കി എടുത്തു ഞാന്‍ ഞങ്ങളുടെ അടുത്തുള്ള ഒരു സ്ഥലത്ത് കൊണ്ടാക്കി (സര്‍ട്ടിഫിക്കടും  ബാഗും വേറൊരു കൂട്ടുകാരെന്റെ വീട്ടില്‍ എത്തിച്ചു). ബാക്കി ഉള്ള ഞങ്ങള്‍ 3 പേരും അടുത്തുള്ള ഒരു അമ്പലത്തില്‍ നിന്നും കെട്ടും കെട്ടി കാവി കൈലിയും ഉടുത്തു , ഞങ്ങളുടെ സ്വന്തം ബൈക്കുകളില്‍ കേറി , രോഹിത് കേട്ട് കെട്ടുന്നത് അവന്റെ അടുത്തുള്ള വേറൊരു വീട്ടില്‍ നിന്നും ആണെന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി. 
                                                 വഴിയില്‍ നിന്നും രോഹിതിനെയും കേറ്റി ഞങ്ങള്‍ ഓച്ചിറയില്‍ പോയി. അവിടെ വെച്ച് മനസ്സു നിറഞ്ഞു പ്രാര്‍ത്ഥിച്ചു , ഭഗവാനെ ഇതെല്ലാം അങ്ങയെ കാണാന്‍ ഈ ഭക്തന്‍ ചെയ്യുന്ന കുഞ്ഞു കുഞ്ഞു അപരാധങ്ങള്‍ ആണേ ക്ഷമിക്കണേ എന്നും പ്രാര്‍ത്ഥിച്ചു. ഓച്ചിറയില്‍ വെച്ച് തന്നെ അവനു ഒരു കാവി കൈലിയും തോര്‍ത്തും വാങ്ങിച്ചു അവനെയും ഞങ്ങള്‍ ഒരു ടിപ്പിക്കല്‍ സ്വാമി ആക്കി മാറ്റി , ഞങ്ങള്‍ ഞങ്ങളുടെ യാത്ര തുടര്‍ന്നു.  ഈ കഷ്ടപെട്ടതെല്ലാം വെറുതെ ആയില്ല എന്നു ആദ്യം തന്നെ തോന്നി , മണ്ഡല കാലം അല്ലാത്തതിനാല്‍ ഒറ്റ മനുഷ്യരെ കാണാനില്ല , എങ്ങും നിബിഡമായ വനം മാത്രം , കാണുന്ന കാട്ടരുവികളിലും തോട്ടിലും എല്ലാം കേറി ഞങ്ങള്‍ അടിച്ചു പൊളിച്ചു ഞങ്ങള്‍ പമ്പയില്‍ എത്തി . ഇറിഗേഷന്‍ ഡിപ്പര്ട്ടു മെന്റില്‍  കേറി ബൈക്കും വെച്ച് ഞങ്ങള്‍ ഒരു മണിക്കൂറിനു  മുകളില്‍ പമ്പ നദിയില്‍ തിമിര്‍ത്തു. അപ്പോഴേക്കും വൈകുന്നേരം 6.30 ആയി  പതിയെ മല കേറാന്‍ തുടങ്ങി , പമ്പ ഗണപതിക്ക്‌ തേങ്ങ ഉടച്ച് ഞങ്ങള്‍ മല കേറാന്‍ പോയപ്പോള്‍ എനികൊരു ആഗ്രഹം കാടു കേറി പോയാലോ എന്നു , ദൈവ ഭാഗ്യത്താല്‍ അതിനു അവന്മാര്‍ സോറി മറ്റു സ്വാമിമാര്‍ സമ്മതിച്ചില്ല , ഏന്തിയും വലിഞ്ഞും  മല കേറി അങ്ങ് ചെന്നപ്പോഴേക്കും മണി 7.30 ആകാറായി . ദീപാരാധനയും  എന്റെ വക ഒരു ശയന  പ്രദിക്ഷണവും, പതിനെട്ടാം പടി പൂജയും എല്ലാം വളരെ അടുത്ത് നിന്ന് കണ്ടു  സംപൂജ്യരായി ഞങ്ങള്‍  മല ഇറങ്ങി പമ്പയില്‍ എത്തിയപ്പോള്‍ മണി അര്‍ദ്ധ രാത്രി 12 കഴിഞ്ഞു.
                                                      ബൈക്കിനു പോയതിനാലും , ബൈക്ക് വെക്കാന്‍ പ്രത്യേകിച്ചു  സ്ഥലം ഇല്ലാത്തതിനാലും ബൈക്കില്‍ ഞങ്ങള്‍ കുറച്ചു പെട്രോള്‍ മാത്രമേ നിറച്ചുള്ളൂ. പമ്പയില്‍ പെട്രോള്‍ പമ്പ് ഉണ്ടായതു കൊണ്ട് ,ദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ നിറയ്ക്കാം എന്ന ചിന്തയിലായിരുന്നു. വലിയ തിരക്കില്ലാത്തത്‌ കൊണ്ട് അതിന്റെ ജോലിക്കാര്‍ പമ്പ് അടച്ചിട്ടു നേരത്തെ പോയി , ഞങ്ങള്‍ക്കനെങ്ങില്‍  അപ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങുകയും വേണം . ഒരു വണ്ടിയില്‍ ടൌണ്‍ വരെ കഷ്ടിച്ച് എത്താനുള്ള എണ്ണയുണ്ട് , മറ്റേതില്‍ കുറച്ചു കൂടി കുറവ് , എന്തായാലും വരുന്നിടത്ത് വെച്ച് വണ്ടി നിര്‍ത്താം എന്നും പറഞ്ഞു യാത്ര തുടങ്ങി , ഒരു 4 കിലോമീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ യാത്ര എത്രമാത്രം ദുരിതം ആകുമെന്ന് മനസ്സിലായി , എണ്ണ എങ്ങാനും തീര്‍ന്നു വഴിയില്‍ കിടന്നാല്‍ അടുത്ത ദിവസത്തെ പേപ്പറില്‍ ചരമ കോളത്തില്‍ ഞങ്ങളുടെ 4 പേരുടെയും ഫോട്ടോ വരും, അത് പേടിച്ചു വീണ്ടും തിരിച്ചു പമ്പയിലോട്ട് പോയി , അവിടെ ചെന്ന് ഇറിഗേഷന്‍ ഡിപ്പര്ട്ടു മെന്റില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു ചേട്ടന്റെ എടുത്തു കുറച്ചു കള്ളം ഒക്കെ പറഞ്ഞു ചേട്ടന്റെ വണ്ടിയില്‍ നിന്നും ഞങ്ങള്‍ 2 ലിറ്റര്‍  എണ്ണ ഊറ്റി എടുത്തു. അതിനു പ്രേതുപകരമായി ചേട്ടന് 150 രൂപയും കൊടുത്തു.
                                                      അങ്ങനെ 1 മണി   ആയപ്പോഴേക്കും വീണ്ടും ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു , ഞങ്ങളുടെ കൂടെ 2 ഓട്ടോറിക്ഷക്കാരും ഉണ്ട് . മുന്നോട്ടു പോകുന്തോറും മകരമാസത്തിലെ മൂടല്‍മഞ്ഞു ഞങ്ങളുടെ കണ്ണിനു തടസ്സം സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു.  മഞ്ഞു കാരണം ഒരു 2 മീറ്ററിനു  അപ്പുറത്തേക്ക് ഒന്നും കാണാന്‍ വയ്യ , യാത്ര ദുസ്സഹ്യമായത് കൊണ്ട് കൂടെ വന്ന റിക്ഷക്കാര്‍ തിരികെ പോയി , അവര്‍ നാളയെ വരുന്നുള്ളൂ പോലും , ഞങ്ങളെയും അവര്‍ വിളിച്ചു നാളെ പോകാം ഇതു അപകടം ആണെന്ന് പറഞ്ഞു .  എങ്കിലും ഞങ്ങള്‍ യാത്ര തുടര്‍ന്നു . ഒന്നും രണ്ടും കിലോമീറ്റെര്‍ അല്ല 65 കിലോമീറ്റെര്‍  ആണ് കാട്ടില്‍ കൂടി യാത്ര ചെയ്യേണ്ടത് . ആകെ ചെയ്യാന്‍ പറ്റുന്നത് മുന്നില്‍ പോകുന്ന എന്റെ ബൈക്കില്‍ മാത്രം ലൈറ്റ് ഡിം ചെയ്ത്, ബാക്കി ഉള്ളവര്‍ ലൈറ്റ് ഓഫ്‌ ചെയ്ത് ഞങ്ങളുടെ പുറകെ വരുക എന്നുള്ളതാണ് , അങ്ങനെ മകരമാസത്തിലെ ആ കൊടും തണുപ്പത് , പേടിച്ചു വിറച്ചു പോവുകയാണ് , ഇടയ്ക്കിടയ്ക്ക് ചെവി കൂര്‍പ്പിച്ചു വെക്കും, എവിടെ എങ്കിലും ഒരു ചെറിയ അനക്കമോ, ചിന്നം വിളിയോ ഉണ്ടോ എന്നൊക്കെ നോക്കും , പോകുന്ന വഴിയില്‍ ഒരാന വന്നു നിന്നാലും ആനയെ ഇടിച്ചു കഴിഞ്ഞേ അറിയൂ അത്രയ്ക്ക് ഇരുട്ടു. അയ്യപ്പനെ സന്നിധാനത്ത് വെച്ച് വിളിച്ചതിലും കൂടുതല്‍ വിളിച്ചത് ബൈക്കില്‍ ഇരുന്നായിരുന്നു . 
                                                            കടമ്പകള്‍ എല്ലാം കഴിഞ്ഞു എന്നു കരുതി ഞങ്ങള്‍ അടൂര്‍ ടൌണില്‍ വെളുപ്പിനെ നാലു മണിയോടെ എത്തി , അപ്പോഴേക്കും രണ്ടാമത്തെ വണ്ടിയുടെ ടയര്‍ പഞ്ചര്‍ ആയി. പിന്നെ ആ നാട് റോഡില്‍ രാവിലെ 7 മണി വരെ കുത്തി ഇരുന്നു . ഇടയ്ക്ക് എന്റെ ഒരു ബന്ധുവിനെ വിളിച്ചു കാര്യം പറഞ്ഞു  ആ ചേട്ടന്‍ വന്നു ഞങ്ങളെ ഒരു പഞ്ചര്‍ കടയില്‍ എത്തിച്ചു , അവസാനം എല്ലാം കഴിഞ്ഞു , രോഹിതിനെ പഴയത് പോലെ എക്സിക്യൂട്ടീവ് ലുക്ക്‌ ഒക്കെ ആക്കി വീടിനു അടുത്ത് കൊണ്ടാക്കി . അങ്ങനെ ഞങ്ങളുടെ അതുവരെ ചെയ്തതും ഇനി ചെയ്യാനുള്ളത് മായ സകലമാന  പാപങ്ങളും കഴുകി തീര്‍ത്തു.
                                                             മണ്ഡലകാലം  അല്ലാത്തപ്പോ ഇനി ഒരിക്കല്‍ കൂടി പോകണം എന്നു ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നാടിനും വീടിനും വലിയ ഉപകാരം ഇല്ലാത്തവരും , കിലോ കണക്കിന് പാപം തലയില്‍ ഉള്ളവരുമായ എന്റെ എല്ലാ 
സുഹൃത്തുക്കള്‍ക്കും  ഇതില്‍ പങ്ങേടുക്കാവുന്നതാണ്, താല്‍പ്പര്യം ഉള്ളവര്‍ മുന്‍കൂട്ടി അറിയിക്കുക.

                                                                                                                      ****ശുഭം****





                                                                        

Saturday 23 April 2011

കാട്ട തിന്നാന്‍ ആശ

                                                       പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു അടുത്ത മേച്ചില്‍ പുറം തേടി നടക്കുന്ന സമയത്താണ് കരുനാഗപ്പള്ളി  സ്കൂളില്‍ നിന്നും പ്ലസ്‌ടുന് ഉള്ള കാള്‍ ലെറ്റര്‍ വരുന്നത് . വിദ്യ മാത്രം അഭ്യാസം ആയുള്ള ഞാന്‍ കരുനാഗപ്പള്ളിയില്‍ ചെന്നിട്ടാണ് വിദ്യാഭ്യാസത്തില്‍ ബാക്കി ഉള്ള വിദ്യകള്‍ കാണുന്നത്. ഒരു ബോയ്സ് സ്കൂളില്‍ പഠിച്ചതിന്റെ എല്ലാ പോരായ്മകളും ആദ്യ വര്ഷം ഉണ്ടായിരുന്നു (ഞാന്‍ ഉദ്ദേശിച്ചത് പെണ്‍കുട്ടികളുമായി സംസാരിക്കാനുള്ള ആ ഒരു ഒരു  ! !!  എന്താ പറയുക ആ സാധനം എനിക്ക് ഇച്ചിരി കുറവായിരുന്നു ). ഇല്ലായ്മയില്‍ നിന്നും വന്നവര്‍ ആണല്ലോ പിന്നീടു പല കാര്യങ്ങളിലും നേട്ടം ഉണ്ടാക്കുന്നത് അങ്ങനെ ഞാനും അതില്‍ ഒരു പി. എച്ച്. ഡി ഒക്കെ എടുത്തു .
                                                      പഠിക്കുന്നത് പ്ലസ്‌ടുന്  ആയതിനാല്‍ തികച്ചും സ്വാഭാവികമായി ട്യുഷന്‍ വേണമെന്ന് ചില ട്യുടോരി അധ്യാപകര്‍ വന്നു വീട്ടുകാരെ പറഞ്ഞു പറ്റിച്ചതിന്റെ ഫലമായി എനിക്കും കരുനാഗപ്പളിയിലെ ഒരു സ്ഥാപനത്തില്‍ ചെരണ്ടാതായി വന്നു. പി. എച്ച്. ഡി  എടുത്ത സബ്ജെക്റ്റ്  കൂടുതല്‍ ഉള്ള സ്ഥാപനമായതിനാല്‍ ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ആദ്യ വര്ഷം അങ്ങ് തീര്‍ന്നു. ഞങ്ങള്‍ രണ്ടു മൂന്നു സുഹൃത്തുക്കളും അവിടുത്തെ പ്രിന്‍സിപ്പലും തമ്മില്‍ മുന്നാള്‍ ആയതു കൊണ്ടാകണം രണ്ടാം വര്‍ഷം ആദ്യം തന്നെ ഞങ്ങളും പ്രിന്‍സിപ്പലും തമ്മില്‍  चगडा  चगडा ആയി. 
                                                              അങ്ങനെ ആണ് ഞാന്‍ പെന്റിയം എന്ന സ്ഥാപനത്തില്‍ എത്തി ചേരുന്നത്. വീട്ടില്‍ നിന്നും ചോറും കറിയും കൊണ്ട് പോയി കഴിച്ചു കൊണ്ടിരുന്ന ഞാന്‍ അന്നാണ് അങ്ങനെ വീട്ടില്‍ നിന്നും ചോറ് ഒക്കെ കൊണ്ട് പോയി ട്യുടോരിയില്‍  കഴിക്കുന്നത്‌ മോശമാണെന്ന് അറിഞ്ഞത്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ "ഇല്ലായ്മയില്‍ നിന്നും വരുന്നവര്‍ ആണ് പല കാര്യങ്ങളിലും നേട്ടം ഉണ്ടാക്കുന്നത് എന്ന് " അത് ഇവിടെയും സംഭവിച്ചു .  അവിടെ ചേര്‍ന്ന ആദ്യ ഞായറാഴ്ചയില്‍ ഒരു പന്ത്രണ്ടു മണി ആയപ്പോ ബാക്കില്‍ എന്‍റെ കൂടെ   ഇരിക്കുന്ന  എല്ലാവരും പതുക്കെ അങ്ങ് എഴുന്നേറ്റു, എന്നിട്ട് പറയുകയാ സര്‍ സമയം പന്ത്രണ്ടായി  ഞങ്ങള്‍ക്ക് പോകണം എന്ന്.( ഗുരുഭക്തി   എന്ന സാധനം പ്ലസ്‌നു  ചേര്‍ന്ന ശേഷം ഞാന്‍ കണ്ടിട്ടില്ല , എങ്കിലും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അധ്യാപകന്റെ എടുത്തു ക്ലാസ്സ്‌ നിര്‍ത്തണം എന്നൊക്കെ പറയാന്‍ മാത്രം ധൈര്യമോ  എന്ന് ചിന്തിച്ചപ്പോഴാണ് സര്‍ ന്‍റെ മറുപടി ഞാന്‍ കേട്ടത് ). പോകുന്നത് കൊള്ളാം ഞാന്‍ അനുഗ്രഹ ആഡിറ്റൊരിയത്തില്‍ ആണ് പോകുന്നത് അങ്ങോട്ടെങ്ങും വന്നേക്കരുത് , അഥവാ വന്നാല്‍ അവിടെ കിടന്നു സര്‍ എന്നൊന്നും വിളിക്കരുത് , ഇവിടെ വെച്ച് ഒരുത്തനും ബഹുമാനം ഇല്ല ആരുടെ എങ്കിലും മുന്നില്‍  വെച്ച് നാറ്റിക്കാന്‍ ആണെങ്ങില്‍ വലിയ ഉത്സാഹവും ആണ് .
                                                    അപ്പോഴാണ് സംഗതിയുടെ കിടപ്പ് വശം മനസ്സിലാക്കുന്നത്‌ , സിറ്റിയുടെ ഒത്ത നടുക്കയുള്ള ഇവിടെ നാലു ഭാഗത്ത്‌ നിന്നും കുട്ടികള്‍ വരുന്നുണ്ട്, ഓരോ ഭാഗത്ത്‌ നിന്നും വരുന്നവര്‍ വരുന്ന വഴിക്ക് ഇവിടെ ഒക്കെ കല്യാണം ഉണ്ടെന്നു നോക്കിയിട്ട് വരും  എന്നിട്ട് ഇവിടെ വെച്ച് തീരുമാനം എടുക്കും ആരൊക്കെ എവിടെ ഒക്കെ  പോകും എന്ന് (ഇങ്ങനെ വിളിക്കാത്ത കല്യാണത്തിന് പോയി തിന്നുന്ന ഏര്‍പ്പാടിനെ ആണ് "കാട്ട " എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്  ) . ഇറച്ചി തിന്നു മതി ആയവനും, ഏതെങ്കിലും വ്രതം ഉള്ളവനും ഹിന്ദുക്കളുടെ കല്യാണത്തിന് പോകും , മതേതരത്വത്തില്‍  വിശ്വസിക്കുന്ന എന്നെ പോലുള്ളവര്‍ മുസ്ലിമിന്റെയോ ക്രിസ്ത്യാനികളുടെ  കല്യാണത്തിനോ പോകും.  കല്യാണം  നടത്തുന്ന വീട്ടുകാര്‍ മതേതരത്വത്തില്‍ വിശ്വസിച്ചു നാടന്‍ സദ്യ ആക്കാത്തിടത്തോളം കാലം ഞങ്ങളുടെയും മതേതരത്വത്തം അങ്ങനെ തന്നെ പോയി . ബിരിയാണി പ്രതീക്ഷിച്ചു ചെന്ന് സാമ്പാര്‍ വിളമ്പുന്നത് കണ്ടു ഇറങ്ങിപോന്ന സംഭവം വരെ ഉണ്ട് , ഇതു കണ്ട് ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ പരസ്പരം പല്ലുരുമും , അവര്‍ അറിയുന്നില്ലല്ലോ ഞങ്ങള്‍ ആരുടെയും കൂട്ടര്‍ അല്ലെന്നു !!!!!
                                                                  കല്യാണത്തിന് ഒരു കുറവും ഇല്ലാത്തതു കൊണ്ട് പത്താം ക്ലാസ്സ്‌ വരെ 45  കിലോ ആയിരുന്ന ഞാന്‍ പ്ലസ്‌ടു  കഴിഞ്ഞപ്പോഴേക്കും 62 കിലോ വരെ ആയി.  കാലവും കോലവും മാറിയെങ്കിലും ഇന്നും ഒരു കാട്ട തിന്നുന്നതിന്റെ സുഖം വേറെ എവിടുന്നും കിട്ടിയിട്ടില്ല 

Thursday 3 March 2011

ലാബില്‍ ഇന്‍ കേസ്






ഗുലാന്‍ നഗര്‍ :  ലാബില്‍ ഇന്‍ കേസ് പുനര്‍ വിചാരണ ഡിസംബര്‍ 22 ന് നടത്തുമെന്ന് കോടതി വക്താവ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . പ്രോസിക്യുഷന്   വേണ്ടി  അഡ്വക്കേറ്റ് കം ടീച്ചര്‍  വിജയകുമാരി  അവര്‍കളും , മീര അവര്‍കളും ഹാജരായി. പ്രതികള്‍ക്ക് വേണ്ടി പ്രശസ്തരായ  അഡ്വക്കേറ്റ് രഞ്ജിത്തും ,അഡ്വക്കേറ്റ് പിള്ളയും ഹാജരായി .         
                                                         
                                                               കേസിനെക്കുറിച്ച് പോലീസെ പറയുന്നതിങ്ങനെ ; 2006 ഡിസംബര്‍ 22 ന്   ആണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം ശാസ്താംകോട്ട  കോളേജില്‍ ക്രിസ്മസ് ദിനാഗോഷങ്ങള്‍ നടക്കുകയായിരുന്നു .അന്ന് കോളേജില്‍ എത്തിയ പ്രതികളായ വിനീതും (24),രാജീവും (24 ) ഫിസിക്സ്‌ ലാബില്‍ കയറി മദ്യപിച്ചു മധോന്മത്തരായി , കോളേജില്‍ അലമ്പുണ്ടാക്കി .ക്രിസ്മസ് ദിനത്തില്‍ ഉണ്ടായേക്കാവുന്ന 
ദുരന്തം മുന്നില്‍ കണ്ടു വിജയകുമാരി ടീച്ചര്‍ കൊടുത്ത മുന്നറിയിപ്പ് ,  അതായതു കോളേജില്‍ ഏതാക്കെയോ ക്ലാസ്സില്‍ കുട്ടികള്‍ മദ്യപിച്ചു വന്നു അലബുണ്ടാക്കുന്നത് പ്രിന്‍സിപ്പല്‍ അറിഞ്ഞിട്ടുണ്ടെന്നും അതിനു തക്കതായ ശിക്ഷ കൊടുക്കുമെന്നും , നമ്മുടെ കൂട്ടത്തിലും അങ്ങനെ ഉള്ളവര്‍ ഉണ്ടോ എന്ന് അവര്‍ക്ക് സംശയം ഉണ്ടെന്നും പറഞ്ഞു കൊടുത്ത മുന്നറിയിപ്പിനെ കാറ്റില്‍ പറത്തി   ആണ്  പ്രതികള്‍ കുറ്റകൃത്യം ചെയ്തത് . കൃത്യ ദിവസം പ്രതികള്‍ കോളേജിലെ  ലാബില്‍ കയറി മദ്യപിച്ചു എന്നാണ് പ്രോസിക്യുഷന്‍ വാദം. പ്രതികളെ കസ്റ്റടിയില്‍  എടുക്കുമ്പോള്‍ കണ്ടെത്തി എന്ന് പറയുന്ന മദ്യകുപ്പി ആണ് പ്രധാന തെളിവായി പ്രോസിക്യുഷന്‍ എടുത്തു പറയുന്നത് . അന്ന് തന്നെ നടത്തിയ തെളിവെടുപ്പില്‍ കൂട്ടു പ്രതികള്‍ ആയി അതുല്‍ (24), ശ്രീരാജ്(24) , ജിബിന്‍ (24),പിന്നെ  പിടികിട്ടാ പുള്ളി അനൂപ്‌ എന്നാ അച്ചായന്‍ എന്നിവര്‍ ഉള്ളതായി തെളിഞ്ഞു . കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്ന രോഹിത് (24) എന്ന ലോക്കല്‍ ചെറുപ്പക്കരനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല .                                                                                                                                             
                                                                               കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സകല തെളിവുകളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്ന് എസ്. ഐ മോഹന്‍കുമാര്‍ സാറും , സി. ഐ ലീല ടീച്ചറും അറിയിച്ചു . സി. ഐ  ലീല   ടീച്ചെറിനു കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ ആണ് കേസിനു വഴിത്തിരിവായത്‌ .സാഹചര്യ തെളിവുകളും ഭാഗ്യവും കൂട്ടിനു  ഉണ്ടായതിനാല്‍ മാത്രമാണ് കേസിലെ പ്രതികളുടെ സ്ഥിരം കൂട്ടാളികളായ പിള്ള ,അഭിലാഷ് ഹരി ,അനൂപ്‌ ,അനീഷ്‌ ,പിന്നെ  രഞ്ജിത്തും രക്ഷപെട്ടത് എന്ന് ഞങ്ങളുടെ ലേഖകന് പ്രത്യേകം  നടത്തിയ  അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് . അന്നേ ദിവസം ഉച്ചവരെ കാമുകിയുമായി കറങ്ങി, ഉച്ചകഴിഞ്ഞ് മദ്യപിക്കാന്‍ ഇരുന്ന പിള്ളയും, ഒട്ടാന്‍ കാശ് ഇടാതെ ഒരു തുള്ളി കൊടുക്കില്ല എന്ന് പറഞ്ഞതിന് പിണങ്ങി പോയ രഞ്ജിത്തും രക്ഷപെട്ടത് തല നാരിഴയ്ക്കാന്. ഏതോ ട്യുഷന് പോയ ബന്ധത്തില്‍ ഉള്ള ചേച്ചിയുടെ അടുത്ത് പറയും എന്ന് ക്ലാസ്സിലെ പെണ്‍കുട്ടികള്‍ ഭീഷണി പെടുത്തിയതിനാല്‍ ക്ലാസ്സിലെ മറ്റു വലിയ കുടിയന്മാരായ അനീഷും ,അഭിലാഷും ,കൊച്ചു കുടിയന്മാരായ ഹരിയും അനൂപും അന്നേ ദിവസം ഇതില്‍ ചേര്‍ന്നില്ല . മാന്യതയുടെ മൂഖം മൂടി അണിഞ്ഞ അവര്‍ ഇന്നു പ്രതികള്‍ക്കായി  വാദിക്കുന്നു, വിധിയുടെ വിളയാട്ടം !!!!!!!!!
                                                                                      പ്രതികളുടെ വക്കിലന്മാര്‍ പറയുന്നതിങ്ങനെ ; തന്റെ കക്ഷികള്‍ ഇ കേസില്‍ നിരപരാധികള്‍ ആണ് ,പോലീസിന്റെ മൃഗിയമായ പീഡനം കൊണ്ടാണ് അവര്‍ കുറ്റം സമ്മതിച്ചത് , തങ്ങളുടെ കക്ഷികള്‍ അന്നേ ദിവസം മദ്യപിച്ചിരുന്നു എന്നത് സത്യമാണ് എന്നാല്‍ അത് ലാബില്‍ ഇരുന്നല്ല എന്നും മറിച്ചു ഗുലാന്‍ നഗറില്‍ വച്ചായിരുന്നു  എന്നും അവര്‍ വാദിക്കുന്നു. മദ്യപിച്ചു കഴിഞ്ഞു കാമ്പസില്‍ കയറിയ കക്ഷികള്‍ വെള്ളം കുടിക്കാനായി ലാബില്‍ കയറിയ തക്കം കൊണ്ട്  നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ കിട്ടിയ പോലീസ് കക്ഷികളെ വളയുകയായിരുന്നു . ലാബില്‍ നിന്നും അതി ക്രൂരമായി മര്‍ദനം ഏറ്റ കക്ഷികള്‍ കുറ്റം സമ്മതിക്കുക ആയിരുന്നു എന്നും അവര്‍ വാദിക്കുന്നു. 
                                                                                   ലാബില്‍ നിന്നും കണ്ടെത്തിയതായി പറയുന്ന തൊണ്ടി സാധനങ്ങളായ  ഗ്ലാസ്‌ , മദ്യ കുപ്പി   എന്നിവ ലാബ്‌ അസിസ്റ്റാന്ടുമര്‍ക്ക്   ക്ലാസ്സിലെ ചില മാന്യന്മാര്‍  ആയ  അഭിലാഷ് ,അനീഷ്‌ ,ഹരി ,അനൂപ്‌ എന്നിവര്‍ വാങ്ങി കൊടുത്തതാണെന്നും, അവരുടെ പേരുകള്‍ പരാമര്‍ശിച്ചു കൊണ്ട് പ്രതികളില്‍ ഒരാളായ രാജീവ് ആരോപിച്ചു . കൂടുതല്‍ തെളിവുകള്‍ക്കായി ഇവരെ കൂടി ചോദ്യം ചെയ്യണം എന്നും രാജരക്തം എന്ന് അറിയപ്പെടുന്ന രാജീവ് ആവശ്യപെട്ടു . ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌  പ്രകാരം ഇവരും നിരീക്ഷണത്തില്‍ ആയിരുന്നു . ഇവര്‍ ആ സമയം മദ്യപിച്ചില്ല  എന്ന ഒറ്റ കാരണത്തില്‍ ആണ് അവരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഇരുന്നത് .കേസിനെ കുറിച്ച് പ്രതികളില്‍ ഒരാളായ ലോലന്‍ എന്നറിയപ്പെടുന്ന വിനീതിന്റെ അച്ഛന്റെ   പ്രസ്താവനയും  ഇവര്‍ക്ക് എതിരാവുക ആയിരുന്നു . "പിടിച്ചത്   അരകുപ്പി  ആണെങ്ങില്‍ ബാക്കി ഉള്ളവര്‍ നിരപരാധികള്‍ ആണെന്നും , അത് തന്‍റെ മകന് പോലും തികയില്ല എന്നും ആണ് അദ്ദേഹം പറഞ്ഞത് ." ഈ പ്രസ്താവന കേസില്‍ പ്രതികള്‍ക്ക് എതിരാകും എന്ന് കണ്ടു  മാറ്റി പറഞ്ഞ അദ്ദേഹത്തെ  കൂറുമാറ്റ  ചട്ട പ്രകാരം കോടതി തനിയെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
                                                         "സത്യത്തെ  മൂടി വെക്കാം, വളച്ചൊടിക്കാം;പക്ഷെ ഒരു നാള്‍ അത് മറ നീക്കി പുറത്തു വരും ".............  യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ കേസ് ഡിപാര്‍ട്ട്‌മെന്റില്‍  നിന്നും മാറ്റി സി.ബി.ഐ  ക്ക്  വിടണം എന്നും അവര്‍ വാദിച്ചു.  
                                                                          കോളിളക്കം സൃഷ്‌ടിച്ച ഈ കേസില്‍  പോലീസിന് തെറ്റു പറ്റിയോ ?? കേസ്  സി.ബി.ഐ ക്കു വിടണോ ?? നിങ്ങള്‍ തീരുമാനിക്കുക . എന്തായാലും നിഷ്കളരായ ഒരു പറ്റം യുവാക്കളുടെ ജീവിതം വെച്ചാണ്‌ അവര്‍ പന്താടിയത്. സംഭവം നടന്നു എന്നേക്കു 4  വര്‍ഷം കഴിഞ്ഞു . ഇന്നു അവര്‍  നല്ല കുട്ടികള്‍ ആയി എന്നതാണ് മറ്റൊരു സത്യം , ഇതെല്ലാം ശാസ്താംകോട്ട   അയ്യപ്പന്‍റെ ലീലകളോ ?
                                                         നിങ്ങള്‍ക്കു  ഈ കേസിന്‍റെ വിധി എന്താകുമെന്നു പ്രവചികാമോ? തന്നിരിക്കുന്നവയില്‍ നിന്നും തിരഞ്ഞെടുക്കാം അല്ലെങ്ങില്‍ നിങ്ങള്‍ക്കു വിധിക്കാം .
1 )  പ്രതികളെ നല്ല നടപ്പിനു ശിക്ഷിക്കും  .
2 ) പ്രതികളെ മരണം വരെ കുടിപ്പിച്ചു കൊല്ലും .
3 )  പ്രതികളെ വെറുതെ വിടും 
എല്ലാവര്‍ഷവും ഡിസംബര്‍ 22 നു നടക്കുന്ന പുനര്‍ വിചാരണയില്‍ ഉള്‍പ്പെടാന്‍  എല്ലാവരെയും ഗുലാന്‍ നഗറിലേക്ക് ക്ഷണിച്ചു കൊള്ളുന്നു . 

Monday 7 February 2011

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ഇന്‍ കള്ള് വാറ്റ്

എന്‍റെ ഡി.ബി  കോളേജിലെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു , ഡിബിസി യെക്കുറിച്ച് രണ്ടു വാക്ക് :
പ്രകൃതി സൗന്ദര്യം  കൊണ്ടും , ജല സമ്പത്തും കൊണ്ടും എന്നും ഉന്നതങ്ങളില്‍ നില്‍ക്കുന്ന ശാസ്താംകോട്ട എന്ന കുഞ്ഞു പട്ടണത്തില്‍  എന്നും തല ഉയര്‍ത്തി പിടിച്ചിരുന്ന ഞങ്ങളുടെ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളേജ്. പഠിക്കാനായി മാത്രം വന്നാല്‍ പഠിക്കാനും , അതല്ല കുറച്ചു പഠിച്ചു കുറച്ചു അലമ്പന്‍ വന്നാല്‍ അതിനും  ഇതൊന്നും അല്ല മൊത്തത്തില്‍ അലമ്പന്‍ ആണെങ്ങില്‍ അതിനും അടിത്തറ ഒരുക്കി തരുന്ന കേരള യൂനിവേര്‍സിടി യുടെ കീഴിലുള്ള ഒരു അപൂര്‍വ്വം കോളേജ് അതാണ് ശാസ്താംകോട്ട കോളേജ് . ടൌണില്‍ നിന്നും  ഒരു കിലോമീറ്റര്‍ മാറി ഒരു ഉപ ദ്വീപു പോലെ ആണ് ഞങ്ങളുടെ സ്വപ്ന റാണി നില കൊള്ളുന്നത്‌. കോളേജിനെ ചുറ്റി മൂന്നു വശവും  കേരത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകവും   കൂടാതെ തടാക തീരത്തെ കാടുകളും കൂടെ ചേരുമ്പോള്‍ നമ്മള്‍ ഏതോ അഡ്വാന്‍ജറുസ് പാര്‍ക്കില്‍ എത്തിയ പ്രേതിതി ഉണ്ടാകും 
                                              ശാസ്താംകോട്ട കോളേജില്‍ ബി.എസ്.സി  ഫിസിക്സ് പഠിക്കാന്‍ വന്ന ഞങ്ങള്‍ 13 പേരെക്കുറിച്ച്  എഴുതിയാലും എഴുതിയാലും തീരില്ല. എങ്കിലും ഞങ്ങളുടെ ഇടയില്‍ വന്നു നശിച്ച  ഞങ്ങളുടെ രാജീവിനെ കുറിച്ച് ഞാന്‍ പറയാം. രാജീവിനെ കുറിച്ച് പറയുക ആണെങ്ങില്‍ , അവന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം അങ്ങ് കൊട്ടാരക്കരയിലെ  നവോദയ എന്ന കേന്ദ്രിയ വിദ്യാലയത്തില്‍ നിന്നാണ്. നവോദയ എന്ന് കേള്‍കുമ്പോള്‍ തന്നെ ഒരു മിനിമം ബുജി ആണെന്ന് ഉറപ്പിച്ചു. വളരെ ചെറുപ്പത്തിലെ നല്ലപോലെ പഠിച്ചു വരുന്നവര്‍ക്ക് മാത്രമേ അവിടെ പഠിക്കാന്‍ പറ്റു. അവിടെ പഠിച്ചു തുടങ്ങിയാല്‍ ഉഴപ്പാന്‍ പറ്റാത്തതിനാല്‍ നവോദയ പ്രോഡക്റ്റ്സ് എല്ലാം ബഹു കേമാന്മാരയിട്ടു ആയിരിക്കും പുറത്തിറങ്ങുക. ഇനി നമുക്ക്  തുടങ്ങാം 
                                                     "മദ്യം ; കുടിക്കുംതോറും വീര്യം കൂട്ടുന്ന മഹാസാഗരം , അലഞ്ഞിട്ടുണ്ട് അവന്‍  അതും തേടി ...............................
ഒരിക്കല്‍ നവോദയയിലെ തടവറയില്‍ നക്ഷ്ത്രമെന്നികിടന്നവന് പെട്ടെന്നൊരു വെളിപാടുണ്ടായി .ശാസ്താംകോട്ടയിലേക്ക്  വെച്ച് പിടിക്കാന്‍ എന്തിനാ ? റോയല്‍ ഫിസിക്സ് പഠിക്കണം .ഐസക് ന്യൂട്ടെന്നിനെ  കുറിച്ച് പഠിക്കാന്‍ ചെന്ന് പെട്ടെത് ഡിബിസിയിലെ  ഒരു കൂട്ടം അഭാസന്മാര്‍ക്കിടയില്‍  ഉസ്താദ്‌  ഗുലാന്‍ ബോയ്സ്  .. " ആദ്യം കണ്ടപ്പോള്‍ തന്നെ ഒട്ടുന്നോ എന്നാണ് ചോദിച്ചത് , ഊര് തെണ്ടിയുടെ ഓട്ടകീശയില്‍  ഒട്ടിക്കാന്‍ കാശുണ്ടോ ? ഇല്ല  എങ്കിലും ചായ കുടിക്കാന്‍ പഠിപ്പിച്ച അച്ഛനെ മനസ്സില്‍ ധ്യാനിച്ച് വാള് വെക്കാതെ ആദ്യ പെഗ്ഗിറക്കി.ആ പൈന്റ്ടു  കുടിച്ചു തീര്‍ക്കുന്നതിനു മുന്‍പ് തന്നെ കൂട്ടുകാര്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു . ഉസ്താദ് ഫ്ലാറ്റ്. പിന്നെ കയ്യില്‍ ഫുള്ളും ,വായില്‍ സിഗറെറ്റും ബാഗില്‍ ചീട്ടുമായി കുറെ നാളുകള്‍ ,ഒടുവില്‍ ആ ലാബിന്‍റെ ഇരുണ്ട മൂലയില്‍ ഒരു വാളും വെച്ച് ഇന്നും തുടരുന്നു പ്രവാസം .........  മദ്യോം   കി  സിന്ദഗി  ജോ  കഭി  നഹി  ഖതം  ഹോ  ജാത്തി   ഹൈ...  ശംഭോ  മഹാദേവാ  ....    "
                                    ആദ്യ വര്‍ഷം തന്നെ  രാജീവിന്റെ പോക്ക് നേരെ അല്ല എന്ന് കണ്ടു അവനെ  അവന്‍റെ അപ്പച്ചിയുടെ  വീടിലോട്ടു അയച്ചു. കേറാന്‍ നിന്നവന് ഏണി വെച്ച് കൊടുത്തത് പോലെ ആയി കാര്യങ്ങള്‍ . അപ്പച്ചിയുടെ മുന്പില്‍   പഞ്ച പാവവും , പുറത്തിറങ്ങിയാല്‍ തനി കൊണവും കാണിച്ചു രാജീവങ്ങു വളര്‍ന്നു. എന്നിരുന്നാലും അപ്പച്ചിയുടെ അങ്ങ് പോയതിനു ശേഷം ക്ലാസ്സിലെ അന്നദാതാവായിരുന്നു രാജീവ്‌. ക്ലാസ്സില്‍ ആകെ ചോറും ബാഗുമായി വന്നിരുന്നത് രാജീവും വിനീതും അച്ചായനും ആയിരുന്നു. അച്ചായന്‍ ക്ലാസ്സില്‍ ചോറ് കൊണ്ട് വരുന്നത് വൈകിട്ട് ജിമ്മില്‍ പോകണം   എന്ന   ഉദ്ദേശത്തോടെ ആണ്, ഒന്നും കഴിക്കാതെ ജിമ്മില്‍ പോയാല്‍ തല കറങ്ങും എന്ന് ആരോ അച്ചായനോട് പറഞ്ഞു പോലും. എന്തായാലും ഞായറും ശനിയും ഒഴിച്ച് എല്ലാ ദിവസവും കോളേജില്‍ വരുമെങ്ങിലും , ഞങ്ങളെ ക്ലാസ്സില്‍ കാണാനാമെങ്ങില്‍ ഉച്ചയൂണ് സമയത്ത് ക്ലാസ്സില്‍ വരണമെന്ന് ടീച്ചര്‍മാര് വരെ സമ്മതിക്കും.( അന്ന് മുതലേ പുറം ലോകത്തേക്ക് കൂടുതല്‍ ചിന്തിക്കുന്നതിനാല്‍  ഞങ്ങളെ ക്ലാസ്സ്‌ ടൈമില്‍ കാണാനാമെങ്ങില്‍ ഏതെങ്കിലും ജൂനിയെര്‍സിന്റെ ക്ലാസ്സിലോ അല്ലെങ്ങില്‍  എക്കണോമിക്സ് , ഹിസ്റ്ററി  ക്ലാസ്സിലോ വരണം). ആകപ്പാടെ തിങ്ങള്‍ എന്ന ദിവസം എല്ലാവരും ക്ലാസ്സില്‍ കേറും, അന്ന് ആദ്യത്തെ ഒരു പിരീഡ് കഴിഞ്ഞാല്‍ ഫുള്‍ ലാബില്‍ ആയിരിക്കും.ആദ്യത്തെ ഒരു പിരീഡ് ഇരുന്നു കൊടുത്താല്‍ വൈകിട്ട് അട്ടെണ്ടാന്‍സ് എടുക്കുന്ന സമയത്ത് വന്നാല്‍ മതിയല്ലോ !! ഒരു ദിവസത്തെ ഫുള്‍ അട്ടെണ്ടാന്‍സ് കിട്ടും.   

                                                           വാ കീറിയ ദൈവം ഇരയും തരും എന്ന പോലെ ആണ് കാര്യങ്ങള്‍ , എല്ലാവരും രാവിലെ വന്നു അവരവരുടെ ചോറ് പൊതി ക്ലാസ്സില്‍ കൊണ്ട് വെക്കും, ആദ്യത്തെ നാലു പിരീഡ് കഴിയുമ്പോഴാണ് ഉച്ചയൂണ് സമയം എങ്കിലും ഒരു മൂന്നാമത്തെ പിരീഡ് ഞങള്‍ വന്നു ക്ലാസ്സിലെ ചോറ് എടുത്തു തിന്നും , ജിമ്മില്‍ പോയി മസ്സില്‍ ഉണ്ടാക്കാന്‍ അച്ചായന്‍ വീട്ടില്‍ നിന്നും പൊതിഞ്ഞു കൊണ്ടുവരുന്ന  മുട്ട ഒറ്റ അടിക്കു ഞങ്ങളുടെ ആരുടെ എങ്കിലും വായിലാകും. അച്ചായന് മസ്സില്‍ വെച്ചില്ലെങ്ങില്‍ എന്താ അറ്റ്ലീസ്റ്റ് ഞങ്ങള്‍ക്ക് വെക്കുന്നില്ലേ!!!. ആകെ മൂന്ന് ചോറ് പൊതിയും ആറു പേരും ഒത്തൊരുമയോടെ കഴിച്ചാല്‍ എല്ലാവര്ക്കും കിട്ടും എവിടെ ???ആദ്യത്തെ ആക്രാന്തത്തില്‍ എല്ലാവരുടെയും പാത്രത്തില്‍ നിന്നും കറി മുഴുവന്‍ അടിച്ചു മാറ്റും. അവസാനം പച്ച ചോറ് മാത്രമാകും, പിന്നെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ ചോറ് തുറന്നു അവര്‍ക്ക് സംശയം ഉണ്ടാക്കാത്ത തരത്തില്‍ എല്ലാവരുടെയും കയ്യില്‍ നിന്നും കുറച്ചു കുറച്ചു സ്വരുപിച്ചു , ഒരു തരി ചോറ് ബാക്കി വെക്കാതെ കഴിക്കും. മുട്ട ചോറില്‍ വെക്കാം എന്ന് പറഞ്ഞു  വെക്കാത്തത്തിനു അച്ചായന്‍ വീട്ടില്‍  നിന്നും പിണങ്ങി, കാന്റീനില്‍ നിന്നും നേരിട്ടായി കഴിപ്പ്‌. രാജീവിന് ശരീരം വെക്കാന്‍ അപ്പച്ചി കൊടുത്തു വിടുന്ന ചോറും ചൂര  കറിയും കഴിച്ചു ഞങ്ങളെ പോലുള്ളവര്‍ കൊഴുത്തുരുണ്ട് വന്നു.
                                                                    ബി.എസ്.സി  ഒക്കെ കഴിഞ്ഞു എന്ട്രന്‍സ് എഴുതി കുസാറ്റില്‍ എത്തിയ രാജീവ്  വെറും ഒരു കുടിയനില്‍ നിന്നും വളര്‍ന്ന് , ഗുലാനിലെ മറ്റുള്ളവര്‍ക്ക് ഒന്നും തൊടാന്‍ പറ്റാത്ത ഉയരത്തില്‍ എത്തി. അലമ്പി നടന്നതിനു ഒപ്പം പഠിക്കുകയും ചെയ്തത് കൊണ്ട് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് കിട്ടുകയും ചെയ്തു . ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു യുനിവേര്‍സിടിയില്‍ റിസര്‍ച്ച് ചെയ്യുകയാ. പഠിക്കുന്ന വിഷയവും   ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്  കിട്ടിയ വിഷയവും തമ്മില്‍ കുലബന്ധവും  ഇല്ല . അതിയാന് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്  കിട്ടിയത് "കള്ള് വാറ്റിന ".2011- ലെ നോബല്‍ പ്രയ്സ് വരെ കിട്ടാന് ചാന്‍സ് ഉണ്ടത്രേ, പിന്നെ കുറച്ചു പേറ്റന്റും 
                                                            ലോകത്തുള്ള മദ്യം ഒന്നും തലയ്ക്കു പിടിക്കുന്നില്ല ഇന്നും പറഞ്ഞു , തുടങ്ങിയ ഗവേഷണത്തിനാ ഇപ്പോള്‍ പേറ്റന്റ് കിട്ടിയെക്കുന്നെ ,കലികാലം അല്ലാതെന്താ!!. കറുത്തവാവിന്  അന്നു പിടിക്കുന്ന  രാജവെമ്പാലയെ  , 84 ഡിഗ്രി  സെല്‍ഷിയസ്   ചൂടാക്കിയ  വെള്ളത്തില്‍  ഇട്ടു  പുഴുങ്ങി  എടുത്താല്‍  അതിന്‍റെ  വിഷം (രാജീവ്  കേള്‍ക്കണ്ട വിഷം എന്ന് പറഞ്ഞത്  അവനു  അത്  അമൃത്    ആണ് ) മുകളില്‍  അടിഞ്ഞു  കൂടും ,  അത് 
  പ്രതേകം മാറ്റി  വേറെ  ഒരു സ്റ്റീല്‍  പാത്രത്തില്‍  ബാട്ടരിപൊടിയും , പുകയിലയും ,സിഗരട്ട്  പൊടിയും  3:2:4 എന്ന  അംശബന്ധത്തില്‍   ചേര്‍ത്ത്  വാറ്റിയെടുക്കുന്ന സാധനം ,ഒരു  മാസം  സൂര്യപ്രകാശ മേല്‍ക്കാതെ  വെച്ചാല്‍  കിട്ടുന്ന  ദ്രാവകം കഴിച്ചാല്‍  അവനു  ഒരു  ദിവസത്തേക്ക്  തലയ്ക്കു  പിടിക്കും. ഈ  ദ്രാവകം  അന്നു അവന്‍റെ കൂടെ പരീക്ഷിച്ച  പലരും  ഇപ്പോഴും  പൂര്‍ണമായി   ബോധാവന്മാര്‍ ആകാത്തതിനാല്‍  മാത്രം  ആണ്  നോബല്‍  സമ്മാനം  നേരത്തെ  തീരുമാനിക്കാതെ  വെച്ചെക്കുന്നത്!!!!!!!!!!!!!!.
                                                 
                                                             വിവിധതരം മദ്യരാജാക്കന്മാരില്‍  നിന്നും മാസം 5  കോടിയിലേറെ  വരുമാനം ഉള്ള പലവിധ  ഓഫറുകള്‍   വന്നെങ്ങിലും, ഗവേഷണം നടത്തി ഭാരതത്തിനു ഒരു മുതല്‍ കൂട്ടാകണം എന്നതാണ് തന്‍റെ ആഗ്രഹം എന്നാണ് ആ മഹാ ശാസ്ത്രഞ്ജന്‍ തീരുമാനിച്ചത്. ഒരു നേരം മൗനമയി  എഴുന്നേറ്റു നിന്ന് ആ മഹാത്മാവിന്റെ ആയുസ്സിനായി നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം                                  


അഴീക്കലിലേക്ക് ഒരു വിനോദയാത്ര

                                                        അങ്ങനെ വല്ലപ്പോഴും എം. സി. എ അസോസിയെഷനുമായി കഴിഞ്ഞു കൂടുന്ന കാലം , പഠനത്തിന്‍റെ അവസാന കാലമാകുമ്പോള്‍ ക്യാമ്പസ്‌ റിക്രുട്മേന്റ്റ് എന്ന കലാപരിപാടി അരങ്ങേറും എന്നറിഞ്ഞു എല്ലാവരും അവരവരെ കൊണ്ട് ആവും വിധം പഠിച്ചും സഹിച്ചും കഴിഞ്ഞ സമയം,അങ്ങനെ ആ നാലു അഞ്ചു മാസം ഞങ്ങളുടെ മനസ്സും മാവേലിയുടെ സ്വന്തം നാട് പോലെ ശാന്തിയും സമാധാനവും നിറഞ്ഞു നിന്നു.

                                                   കൂട്ടുകാരില്‍ ചിലര്‍ക്കൊക്കെ പണി കിട്ടി , അതില്‍ ചിലര്‍ക്ക് പ്രോജെക്ടും കിട്ടി , " പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നേരെയവുല്ലല്ലോ ,അത് പോലെ ഉള്ള ചില പകല്‍ മാന്യന്മാര്‍ക്കും പ്രോജെക്റ്റ്‌ ഒക്കെ കിട്ടി കോയമ്പത്തൂര്‍ പോയി ".. ഇടയ്ക്ക് ഇടയ്ക്ക് കോളേജുകാര്‍ നമ്മള്‍ എവിടെ വരെ പ്രൊജക്റ്റ്‌ ആയി എന്ന് അറിയാന്‍ ഒന്ന് വിളിക്കും ,ആ സമയത്ത് കോളേജില്‍ ഇല്ലാത്ത സകല എണ്ണവും കെട്ടി പെറുക്കി ഇങ്ങു പോരും , സീറോതും ഒന്നാമത്തെയും റിവ്യൂ വലിയ ശല്യം ഇല്ലാതെ പോയി .രണ്ടാമത്തെ റിവ്യൂ സമയം , കോയമ്പത്തൂര്‍ നിന്നും കെ . കെ എക്സ് പ്രസ്സില്‍ ഒരു പണ്ടാരം കായംകുളത്ത് വന്നിറങ്ങി , എന്‍റെ നല്ല സമയത്തിന് ഞാന്‍ ഹോസ്റ്റലില്‍ ഉണ്ടായതു കൊണ്ട് വിളിക്കാന്‍ ഞാന്‍ തന്നെ ആണ് പോയത്. തലേന്നേ നമ്മുടെ റിവ്യൂ കഴിഞ്ഞതിനാല്‍ നമ്മള്‍ ഫ്രീ ആയിരുന്നു . അങ്ങനെ എ സാധനത്തെ പൊക്കി കൊണ്ട് വന്നു കോളേജില്‍ വിട്ടു.

                                                                                    റിവ്യൂ എല്ലാം കഴിഞ്ഞു വൈകുന്നേരം ആയപ്പോ നമ്മുടെ കോയമ്പത്തൂര്‍വാലാ യ്ക്ക് അഴീക്കല്‍ കടപ്പുറത്ത് പോകണം , ഇച്ചിരി ഒന്ന് മിനുങ്ങണം എന്നൊക്കെ ഉള്ള ആശകള്‍ ആയി . അന്ന് വരെ ജോലി കിട്ടിയ സകല എണ്ണത്തിന്റെയും ചെലവ് എന്ന പേരില്‍ എല്ലാ എണ്ണവും അഞ്ചു മണി ആയപ്പോഴേക്കും അഴീക്കല്‍ എത്തി. ഞങ്ങളെ കൂടാതെ എംഎസ്‌സി യില്‍ നിന്നും സന്ദീപും (കട്ട ) വിഷ്ണുവും  ഉണ്ട്.  കോയമ്പത്തൂര്‍വാലാ എന്ന് പറയുന്ന ആള്‍ക്ക് ക്ലാസ്സില്‍ ഉള്ള ഇമേജ് ഓര്‍ത്തു കൊള്ളണം , പുള്ളിയെ ഭര്‍ത്താവായി കിട്ടാന്‍ ക്ലാസ്സിലെ മുഴുവന്‍ ഗേള്‍സും വെളിയാഴ്ച നോയമ്പ് നോക്കും , ബോയ്സ് ചേട്ടനായി കിട്ടാന്‍ ശനിയാഴ്ച വ്രതം , അമ്മമാര്‍ മകനായി കിട്ടാന്‍ ഒരാഴ്ച വ്രതം , എന്ന് വേണ്ട സകല മന്ത്രങ്ങളും ചെയ്യും , അങ്ങനെ സകല ഗുണ സമ്പന്നന്‍ ആണ് നമ്മോടു വന്നു കൂടണം(ഈ കൂടണം എന്ന് പറഞ്ഞാല്‍ , കുപ്പിയുടെ കഴുത്ത് പൊട്ടിക്കുന്ന പരിപാടി അണ്‌ട്ടോ) എന്ന് പറയുന്നത് , ചാടാന്‍ നിന്നവന് ഒരു ഉന്തലും കിട്ടിയപോലെ ആയി നമ്മുടെ സ്ഥിതി , ചിലവെങ്ങില്‍ ചെലവ് വണ്ടിയും കുപ്പിയും ആയി എല്ലാവരും കടപ്പുറത്ത് റെഡി.

                                                      കൂട്ടത്തില്‍ പകല്‍ മാന്യന്മാര്‍ ഉള്ളത് കൊണ്ട് സൂര്യന്‍ അസ്തമിക്കുന്നത് വരെ കബഡി കളിയ്ക്കാന്‍ എല്ലാവരും തീരുമാനിച്ചു . കട്ട ഒരു കളസവും ഇട്ടു നമ്മുടെ പുറത്തോട്ടു വന്നു ചാടും , ജിമ്മില്‍ പോയി അവന്‍ ഉണ്ടാക്കിയ സകല മസ്സിലും കടപ്പുറത്ത് ഉള്ളവരെ കാണിക്കുന്ന ഡ്രസ്സ്‌ ആണ് അവന്‍റെ, അതും ഇട്ടാണ് പാവപ്പെട്ട നമ്മുടെ തോളെലോട്ടു വന്നു ആ തടിയന്‍ മറിയുന്നത്, ഇരുട്ടു കഴിഞ്ഞാലുള്ള സുഖം ഓര്‍ത്തു എല്ലാവരും അതൊക്കെ അങ്ങ് സഹിക്കും ( അല്ലേലും കഷ്ടപെടാതെ ജീവിക്കാന്‍ പറ്റില്ലല്ലോ !?).

                                                          സന്ധ്യ മയങ്ങുന്ന ,കുളിരുള്ള രാവില്‍ ആരോ ആ കുപ്പിയുടെ കഴുത്ത് പൊട്ടിച്ചു. എല്ലാവരും വരി വരി ആയി നിന്നു അവരവരുടെ വിഹിതം വാങ്ങി, നമ്മുടെ ടിയാന്‍ അന്ന് നല്ല ഫോം ആരുന്നു .. ഇരുന്ന ഇരുപ്പിന് ആരും കാണാതെ കുറച്ചധികം അങ്ങ് ഒപ്പിച്ചു. അന്ന് ക്ലാസിലെ ഒട്ടു മിക്ക എല്ലാവരും കഴിച്ചു ..(പലരും ഹരി ശ്രീ കുറിച്ചതും അന്നാണ് )... ഇനി ആണ് ചരിത്ര മുഹൂര്‍ത്തം തുടങ്ങുന്നത് .എട്ടുമണിയോടെ വല്ലിക്കാവിലെക്കുള്ള അവസാന ബസ്‌ അഴീക്കലില്‍ നിന്നും ഇറങ്ങും. എന്നാ പിന്നെ അലമ്പ് ഒക്കെ നിര്‍ത്തി പോകാം എന്നും പറഞ്ഞു നോക്കിയപ്പോ ആരെയെക്കൊയെ കാണാനില്ല ," ആരെയ കാണാന്‍ ഇല്ലാത്തതു എന്ന് "അയാള് തന്നെ വന്നു പറയേണ്ട വിധത്തില്‍ ആണ് എല്ലാവരും" !", എന്നാല്‍ പിന്നെ ഉള്ളവര്‍ എല്ലാവരും പോകട്ടെ , ബൈക്ക് ഉള്ളവര്‍ അവിടെ നിന്നു ഇല്ലാത്ത ആളെ തപ്പമെന്നു ഒരു തീരുമാനത്തില്‍ എത്തി അങ്ങനെ , അകെ മൂന്നു ബൈക്കും , ഞാനും , ജ്യോതിയും , സഞ്ജുവും ,വിജീഷും ,വിഷ്ണുവും , പിള്ളേച്ചനും കടപ്പുറത്തും ബാക്കി ഉള്ളവര്‍ ബസിലും പോയി.കഴിച്ചത് പോരാന്നും , ആളെ കണ്ടു പിടിക്കാന്‍ ഒരു കൊച്ചു കുപ്പി കൂടി വേണം എന്നും പറഞ്ഞു വിഷ്ണുവും പിള്ളയും അന്നേരം തന്നെ ഒരു വണ്ടിയില്‍ ഓച്ചിറക്കും പോയി .

                                                                     കടലമ്മയുടെ കടാക്ഷം കൊണ്ട് കാണാതായത് നമ്മുടെ ടിയാന്‍ ആണെന്ന് ആരോ അറിഞ്ഞു , ദൈവമേ കുടുങ്ങി , എന്തെങ്ങിലും പറ്റിയാല്‍ എല്ലാവരും പറയും നല്ല പൊന്നു പോലത്തെ ചെറുക്കനെ നമ്മള്‍ കൊണ്ട് പോയി നശിപ്പിച്ചു എന്ന്. ടിയാന്റെ നമ്പറില്‍ വിളിച്ചപ്പോ പരിധിക്കു പുറത്തു എന്നു " കൊള്ളാം ഇതിനിടയ്ക്ക് അവന്‍ മൊബൈലില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു ടെക്നോളജിയുടെ ഒരു പോക്കെ !!! അഴീക്കല്‍ കടപ്പുറം എന്നു പറഞ്ഞാല്‍ ഒരു ഏഴെട്ടു കിലോമീറ്റെര്‍ നീളത്തില്‍ കിടക്കുന്നതാണ്(ഒരു ദ്വീപ്‌ പോലെ , തിരിച്ചു പോകന്നമെങ്ങിലും ആ ഒരു വഴിയെ ഉള്ളു, അതിന്റെ ഒരു അറ്റത്താണ് ഈ ബീച്ച്  ) , ഒരു സൈഡ് കടലും മറു സൈഡ് കായലും തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഒരു റോഡും ഇതാണ് അഴീകലിന്റെ ഒരു പ്രകൃതി ഭംഗി.

                                                                              അടുത്ത്  എവിടെയെങ്കിലും കാണും കാണും എന്ന വിശ്വാസത്തില്‍ എല്ലാവരും പതുക്കെ ടിയാനെ തിരക്കി ഇറങ്ങി , നല്ല ഇരുട്ടു അകെ ഉള്ള വെട്ടം മൊബൈലിന്റെ , അതിന്‍റെ വെട്ടത്തില്‍ ആവുന്ന ഉച്ചത്തില്‍ എല്ലാവരും ടിയാന്റെ പേരും വിളിച്ചു കടപ്പുറത്ത് അലഞ്ഞു. ഉച്ചത്തിലുള്ള വിളി കേട്ട് കടപ്പുറത്തുള്ള സകല ചേട്ടന്മാരും സഹായിക്കാന്‍ എത്തി , ഞങ്ങള്‍ കാര്യം പറഞ്ഞു , എത്രെയേ ഉള്ളോ . എല്ലാവരും ഓരോ മൊബൈല്‍ എടുത്തു , ഞങ്ങള്‍ വിചാരിച്ചു വലിയ വെട്ടം ഉണ്ടാക്കാന്‍ എല്ലാവരും കൂടെ മൊബൈല്‍ എടുക്കുക ആണെന് , കൂട്ടത്തില്‍ ഉള്ള ഒരുത്തന്‍റെ സംസാരം കേട്ട് ജ്യോതി അവിടെ തന്നെ തല കറങ്ങി വീണു.കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു ഞാന്‍ പോലീസിനെ വിളിക്കാം , നിങ്ങള്‍ ആംബുലന്‍സ് വിളി , ഒരാള് ഫയര്‍ ഫോര്സിലും ഒരാള്‍ ഇന്ത്യന്‍ നേവിയും വിളിക്കാന്‍ , ഐ എസ്‌ ഡി ഓഫര്‍ ഇല്ലാത്തതു കൊണ്ടാ അല്ലെങ്ങില്‍ ഒബാമേ വരെ അവര്‍ വിളിച്ചേനെ.....................

                                                 ഒരു പത്തു മിനിറ്റ് കൊണ്ട് കടപ്പുറം മുഴുവന്‍ ജനം ആയി , ആരോക്കെയെ പോയി വലയും പന്ഗ്ഗായവും കൊണ്ട് വന്നു , വല വീശിയാല്‍ ചിലപ്പോ വലയില്‍ കുരുങ്ങിക്കോളും എന്ന് അങ്ങനെ ആണെങ്ങില്‍ ഇന്ത്യന്‍ നേവിയുടെ രണ്ടു ദിവസം കളയേണ്ട പോലും!! ...വന്ന ചേട്ടന്മാര്‍ ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം മാക്സിമം മുതലാക്കി , പെട്ടെന്ന് തന്നെ ഞങ്ങളുടെ മൊബൈല്‍ പിടിച്ചു വാങ്ങി, നല്ല ഒന്നാംതരം ഇടിയും തന്നു തുടങ്ങി , മുന്നില്‍ നിന്ന സഞ്ജുനും ജ്യോതിക്കും നെഞ്ച് വിരിവ് ഉള്ളത് കൊണ്ട് ഒരെണ്ണവും വേസ്റ്റ് ആയില്ല ... സഞ്ജുമായിട്ടു പിണക്കം മാറ്റിയത് കാര്യമായി അല്ലെങ്ങില്‍ എന്‍റെ നെഞ്ച് വിരിവും അവര്‍ ചെക്ക്‌ ചെയ്തേനെ.

                                                    ഇതിനിടയ്ക്ക് ടിയാനെ തിരക്കി ഒരു അര കിലോമീറ്റര്‍ വണ്ടി വെച്ചിരിക്കുന്നിടത്തും നിന്ന് ഞങ്ങള്‍ എത്തി , കൂടെ കടപ്പുറത്ത് അപ്പൊ ബോധം ഉള്ള പത്തു നൂറുപേരും , ഇതിനിടയ്ക്ക് കരഞ്ഞും കാല് പിടിച്ചും ഇടിയുടെ ശക്തി കുറച്ചു .ഇതിനിടയ്ക്ക് ആര്‍ക്കോ ഒരു മെസ്സേജ് ടിയാന്റെ കയ്യില്‍ നിന്നും കിട്ടി " എന്നെ ആരും തിരക്കേണ്ട ഞാന്‍ വന്നു കൊള്ളാം " എല്ലാവരും ഇതു കേട്ടതോടെ വള്ളവും വലയും കരയ്ക്കടിപ്പിച്ചു , എവിടെ ആയാലും ജീവിച്ചിരിപ്പുണ്ട് . തിരിച്ചു വിളിച്ചിട്ട് വീണ്ടും പഴയ പോലെ തന്നെ ആളു പരിധിക്കു പുറത്തു ( ഇടയ്ക്ക് ബോധം വീണപ്പോ എങ്ങാണ്ട് മെസ്സേജ് അയച്ചതാ അല്ലെങ്ങില്‍ പിന്നെ അപ്പൊ വിളിച്ചാല്‍ കിട്ടെണ്ടാതല്ലേ! ).

                                                             ഒരു അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോഴേക്കും ആളെ കണ്ടെത്തി , വായിലും മൂക്കിലും ഒക്കെ മണലും കേറി ഒരു തനി " രാജവേബാല " കിടന്നു ഉറങ്ങുന്നു . ആദ്യം തട്ടി ഉണര്‍ത്താന്‍ നോക്കിയ ആളുടെ നേരെ ഒരു ചീറ്റക്കം " പുള്ളിക്കാരന്‍ നല്ല പമ്പ് പിടിത്തകാരന്‍ ആയിരുന്നു എന്ന് തോന്നുന്നു , ഇടതു തിരിഞ്ഞു വലതു മാറി ടിയാന്റെ പ്രോസസ്സരില്‍ ഒരു ചവിട്ടു .ഹാങ്ങ് ആയി നിന്ന സിസ്റ്റം , സൂപ്പര്‍ കമ്പ്യൂട്ടര്‍ പോലെ ആയി കാര്യങ്ങള്‍ പിന്നെ... എന്തായാലും ആളെ കിട്ടിയതോടെ ഞങ്ങള്‍ക്ക് കിട്ടേണ്ട ഇടി തീര്‍ന്നു കാണും എന്ന് വിചാരിച്ചു , എവിടെ ? നിന്ന നില്‍പ്പിനു അടുത്ത അടി വിജീഷിനു ( മേലാല്‍ വെള്ളം അടിക്കാന്‍ വരുമ്പോ കടപ്പുറത്ത് കിടന്നു മണല് തിന്നുന്നവനെ കൊണ്ട് വരരുത് പോലും ) പതുക്കെ മുഖം തടവി വിജീഷ് അത് സമ്മതിച്ചു . ടിയാണ് കിട്ടേണ്ട മൂന്നു നാലു ചവിട്ടും കൂടെ നമ്മള്‍ സബ്സ്ടിട്ടുട്ടു ആളെ ഇറക്കി വാങ്ങി. എങ്ങനെയും ടിയനെയും പൊക്കി കൊണ്ട് തിരിച്ചു ബൈക്ക് ഇരിക്കുന്നിടത്തേക്ക്‌ ഓടി, ഇതിനിടയ്ക്ക് ആരോ ഒരു നല്ല മനുഷ്യന്‍ മൊബൈല്‍ എല്ലാം തിരിച്ചു വാങ്ങിച്ചു തന്നു( ഇതിനിടയ്ക്ക് ഒരുത്തന്‍ മൊബൈല്‍ കിട്ടി എന്നും പറഞ്ഞു വീട്ടില്‍ കൊണ്ട് പോയി ചാര്‍ജ് ചെയ്യാന്‍ വെച്ചു, പിന്നെ അവന്‍ വീട്ടില്‍ നിന്നും മൊബൈല്‍ കൊണ്ട് വരുന്നത് വരെ അവിടെ നിന്ന് ചീത്ത കേട്ടു. )
                                                               മൂക്കില്‍ നിന്നും വായില്‍ നിന്നും ഓരോ കൊട്ട മണല്‍ ഒക്കെ തട്ടി കളഞ്ഞു , ആളെ ചെറുതായിട്ട് ഒന്ന് നീറ്റാക്കി, ഞങ്ങള്‍ ബൈക്ക് എടുത്തു ഇറങ്ങി , ഇനി തിരിച്ചു ബൈക്കില്‍ കൂടി പോകേണ്ടത് ഇവന്മാരുടെ മുന്‍പില്‍ കൂടി തന്നെ വേണം , ബൈക്കില്‍ നൂറെ നൂറ്റിപത്തെ എന്നും പറഞ്ഞു വിടാം എന്ന് കരുതി ബൈക്ക് എടുതെപ്പോഴേക്കും എല്ലാവരും റോഡിന്‍റെ രണ്ടു സൈഡിലും എത്തി , പിന്നെ പതുക്കെ ഇങ്ങനെ നീങ്ങി , കുറച്ചു കഴിഞ്ഞപ്പോ വീണ്ടും എല്ലാവരും കൂടെ തടഞ്ഞു നിര്‍ത്തി ,( നേരത്തെ ഞാന്‍ പറഞ്ഞല്ലോ സ്ഥലത്തിന്റെ കിടപ്പ് അങ്ങനെയാ) . എല്ലാവരും ഇറങ്ങാന്‍ പറഞ്ഞിട്ട് ബൈകിന്റെ കീ അങ്ങ് അവര്‍ ഊരി മാറ്റി , എന്നിട്ട് ഞങ്ങളെ എല്ലാവരെയും കരയോഗം പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ട് പോയി , എല്ലാവര്ക്കും ഇരിക്കാന്‍ ഓരോ കസേരയും , എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം നമ്മുടെ ടിയാന്‍ ( അറിയാത്തവര്‍ക്ക് അറിയാവുന്നവര്‍ കാണിച്ചു കൊടുക്കുന്നു , കല്യാണ തലേന്ന് പെണ്ണിന്റെ വീട്ടില്‍ ചെല്ലുമ്പോ ചെറുക്കനെ ബാക്കി ഉള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത് പോലെ ) തന്നെ . ടിയാന്‍ ആണെങ്ങില്‍ നവവരന്റെ നാണം കലര്‍ന്ന മുഖത്തോടെ എല്ലാവരെയും നോക്കി ചിരിക്കുന്നു.

                                                                ആദ്യത്തെ പത്തു മിനിറ്റ് പ്രസിഡന്റിന്റെ വക ഒരു ചെറിയ ഉപദേശവും കാര്യങ്ങളും , അതിനിടയ്ക്ക് ആരോ ചായ ഉണ്ടാക്കി കൊണ്ട് വന്നു. ചായ കുടിച്ചാല്‍ വാള് വെക്കും എന്ന് അറിയാമായിരുന്നിട്ടും ഞങ്ങള്‍ ചായ കുടിച്ചു ( ഇനി അതിനും കൂടി ഇടി വാങ്ങാന്‍ വയ്യാ). അവസാനം പുള്ളിക്കാരന്‍ അടുത്ത ചാകരയ്ക്ക് വീണ്ടും വരണം എന്ന് പറഞ്ഞാ ഞങ്ങളെ യാത്ര ആക്കിയത് , എങ്ങനെയോ ഒക്കെ അവസാനം ടിയാനെ ഹോസ്റ്റലില്‍ കൊണ്ട് പോയി കിടത്തി , അടുത്ത ദിവസം ആദ്യത്തെ ട്രെയിനിനു തന്നെ ടിക്കറ്റ്‌ എടുത്തു വീണ്ടും  കോയംബതൂരിലേക്ക് യാത്ര ആക്കി.........................ആ സംഭവത്തിനു ശേഷം കടപ്പുറം കാണുന്നതെ ഞങ്ങള്‍ക്ക് അലര്‍ജിയാ !!