Monday 7 February 2011

അഴീക്കലിലേക്ക് ഒരു വിനോദയാത്ര

                                                        അങ്ങനെ വല്ലപ്പോഴും എം. സി. എ അസോസിയെഷനുമായി കഴിഞ്ഞു കൂടുന്ന കാലം , പഠനത്തിന്‍റെ അവസാന കാലമാകുമ്പോള്‍ ക്യാമ്പസ്‌ റിക്രുട്മേന്റ്റ് എന്ന കലാപരിപാടി അരങ്ങേറും എന്നറിഞ്ഞു എല്ലാവരും അവരവരെ കൊണ്ട് ആവും വിധം പഠിച്ചും സഹിച്ചും കഴിഞ്ഞ സമയം,അങ്ങനെ ആ നാലു അഞ്ചു മാസം ഞങ്ങളുടെ മനസ്സും മാവേലിയുടെ സ്വന്തം നാട് പോലെ ശാന്തിയും സമാധാനവും നിറഞ്ഞു നിന്നു.

                                                   കൂട്ടുകാരില്‍ ചിലര്‍ക്കൊക്കെ പണി കിട്ടി , അതില്‍ ചിലര്‍ക്ക് പ്രോജെക്ടും കിട്ടി , " പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നേരെയവുല്ലല്ലോ ,അത് പോലെ ഉള്ള ചില പകല്‍ മാന്യന്മാര്‍ക്കും പ്രോജെക്റ്റ്‌ ഒക്കെ കിട്ടി കോയമ്പത്തൂര്‍ പോയി ".. ഇടയ്ക്ക് ഇടയ്ക്ക് കോളേജുകാര്‍ നമ്മള്‍ എവിടെ വരെ പ്രൊജക്റ്റ്‌ ആയി എന്ന് അറിയാന്‍ ഒന്ന് വിളിക്കും ,ആ സമയത്ത് കോളേജില്‍ ഇല്ലാത്ത സകല എണ്ണവും കെട്ടി പെറുക്കി ഇങ്ങു പോരും , സീറോതും ഒന്നാമത്തെയും റിവ്യൂ വലിയ ശല്യം ഇല്ലാതെ പോയി .രണ്ടാമത്തെ റിവ്യൂ സമയം , കോയമ്പത്തൂര്‍ നിന്നും കെ . കെ എക്സ് പ്രസ്സില്‍ ഒരു പണ്ടാരം കായംകുളത്ത് വന്നിറങ്ങി , എന്‍റെ നല്ല സമയത്തിന് ഞാന്‍ ഹോസ്റ്റലില്‍ ഉണ്ടായതു കൊണ്ട് വിളിക്കാന്‍ ഞാന്‍ തന്നെ ആണ് പോയത്. തലേന്നേ നമ്മുടെ റിവ്യൂ കഴിഞ്ഞതിനാല്‍ നമ്മള്‍ ഫ്രീ ആയിരുന്നു . അങ്ങനെ എ സാധനത്തെ പൊക്കി കൊണ്ട് വന്നു കോളേജില്‍ വിട്ടു.

                                                                                    റിവ്യൂ എല്ലാം കഴിഞ്ഞു വൈകുന്നേരം ആയപ്പോ നമ്മുടെ കോയമ്പത്തൂര്‍വാലാ യ്ക്ക് അഴീക്കല്‍ കടപ്പുറത്ത് പോകണം , ഇച്ചിരി ഒന്ന് മിനുങ്ങണം എന്നൊക്കെ ഉള്ള ആശകള്‍ ആയി . അന്ന് വരെ ജോലി കിട്ടിയ സകല എണ്ണത്തിന്റെയും ചെലവ് എന്ന പേരില്‍ എല്ലാ എണ്ണവും അഞ്ചു മണി ആയപ്പോഴേക്കും അഴീക്കല്‍ എത്തി. ഞങ്ങളെ കൂടാതെ എംഎസ്‌സി യില്‍ നിന്നും സന്ദീപും (കട്ട ) വിഷ്ണുവും  ഉണ്ട്.  കോയമ്പത്തൂര്‍വാലാ എന്ന് പറയുന്ന ആള്‍ക്ക് ക്ലാസ്സില്‍ ഉള്ള ഇമേജ് ഓര്‍ത്തു കൊള്ളണം , പുള്ളിയെ ഭര്‍ത്താവായി കിട്ടാന്‍ ക്ലാസ്സിലെ മുഴുവന്‍ ഗേള്‍സും വെളിയാഴ്ച നോയമ്പ് നോക്കും , ബോയ്സ് ചേട്ടനായി കിട്ടാന്‍ ശനിയാഴ്ച വ്രതം , അമ്മമാര്‍ മകനായി കിട്ടാന്‍ ഒരാഴ്ച വ്രതം , എന്ന് വേണ്ട സകല മന്ത്രങ്ങളും ചെയ്യും , അങ്ങനെ സകല ഗുണ സമ്പന്നന്‍ ആണ് നമ്മോടു വന്നു കൂടണം(ഈ കൂടണം എന്ന് പറഞ്ഞാല്‍ , കുപ്പിയുടെ കഴുത്ത് പൊട്ടിക്കുന്ന പരിപാടി അണ്‌ട്ടോ) എന്ന് പറയുന്നത് , ചാടാന്‍ നിന്നവന് ഒരു ഉന്തലും കിട്ടിയപോലെ ആയി നമ്മുടെ സ്ഥിതി , ചിലവെങ്ങില്‍ ചെലവ് വണ്ടിയും കുപ്പിയും ആയി എല്ലാവരും കടപ്പുറത്ത് റെഡി.

                                                      കൂട്ടത്തില്‍ പകല്‍ മാന്യന്മാര്‍ ഉള്ളത് കൊണ്ട് സൂര്യന്‍ അസ്തമിക്കുന്നത് വരെ കബഡി കളിയ്ക്കാന്‍ എല്ലാവരും തീരുമാനിച്ചു . കട്ട ഒരു കളസവും ഇട്ടു നമ്മുടെ പുറത്തോട്ടു വന്നു ചാടും , ജിമ്മില്‍ പോയി അവന്‍ ഉണ്ടാക്കിയ സകല മസ്സിലും കടപ്പുറത്ത് ഉള്ളവരെ കാണിക്കുന്ന ഡ്രസ്സ്‌ ആണ് അവന്‍റെ, അതും ഇട്ടാണ് പാവപ്പെട്ട നമ്മുടെ തോളെലോട്ടു വന്നു ആ തടിയന്‍ മറിയുന്നത്, ഇരുട്ടു കഴിഞ്ഞാലുള്ള സുഖം ഓര്‍ത്തു എല്ലാവരും അതൊക്കെ അങ്ങ് സഹിക്കും ( അല്ലേലും കഷ്ടപെടാതെ ജീവിക്കാന്‍ പറ്റില്ലല്ലോ !?).

                                                          സന്ധ്യ മയങ്ങുന്ന ,കുളിരുള്ള രാവില്‍ ആരോ ആ കുപ്പിയുടെ കഴുത്ത് പൊട്ടിച്ചു. എല്ലാവരും വരി വരി ആയി നിന്നു അവരവരുടെ വിഹിതം വാങ്ങി, നമ്മുടെ ടിയാന്‍ അന്ന് നല്ല ഫോം ആരുന്നു .. ഇരുന്ന ഇരുപ്പിന് ആരും കാണാതെ കുറച്ചധികം അങ്ങ് ഒപ്പിച്ചു. അന്ന് ക്ലാസിലെ ഒട്ടു മിക്ക എല്ലാവരും കഴിച്ചു ..(പലരും ഹരി ശ്രീ കുറിച്ചതും അന്നാണ് )... ഇനി ആണ് ചരിത്ര മുഹൂര്‍ത്തം തുടങ്ങുന്നത് .എട്ടുമണിയോടെ വല്ലിക്കാവിലെക്കുള്ള അവസാന ബസ്‌ അഴീക്കലില്‍ നിന്നും ഇറങ്ങും. എന്നാ പിന്നെ അലമ്പ് ഒക്കെ നിര്‍ത്തി പോകാം എന്നും പറഞ്ഞു നോക്കിയപ്പോ ആരെയെക്കൊയെ കാണാനില്ല ," ആരെയ കാണാന്‍ ഇല്ലാത്തതു എന്ന് "അയാള് തന്നെ വന്നു പറയേണ്ട വിധത്തില്‍ ആണ് എല്ലാവരും" !", എന്നാല്‍ പിന്നെ ഉള്ളവര്‍ എല്ലാവരും പോകട്ടെ , ബൈക്ക് ഉള്ളവര്‍ അവിടെ നിന്നു ഇല്ലാത്ത ആളെ തപ്പമെന്നു ഒരു തീരുമാനത്തില്‍ എത്തി അങ്ങനെ , അകെ മൂന്നു ബൈക്കും , ഞാനും , ജ്യോതിയും , സഞ്ജുവും ,വിജീഷും ,വിഷ്ണുവും , പിള്ളേച്ചനും കടപ്പുറത്തും ബാക്കി ഉള്ളവര്‍ ബസിലും പോയി.കഴിച്ചത് പോരാന്നും , ആളെ കണ്ടു പിടിക്കാന്‍ ഒരു കൊച്ചു കുപ്പി കൂടി വേണം എന്നും പറഞ്ഞു വിഷ്ണുവും പിള്ളയും അന്നേരം തന്നെ ഒരു വണ്ടിയില്‍ ഓച്ചിറക്കും പോയി .

                                                                     കടലമ്മയുടെ കടാക്ഷം കൊണ്ട് കാണാതായത് നമ്മുടെ ടിയാന്‍ ആണെന്ന് ആരോ അറിഞ്ഞു , ദൈവമേ കുടുങ്ങി , എന്തെങ്ങിലും പറ്റിയാല്‍ എല്ലാവരും പറയും നല്ല പൊന്നു പോലത്തെ ചെറുക്കനെ നമ്മള്‍ കൊണ്ട് പോയി നശിപ്പിച്ചു എന്ന്. ടിയാന്റെ നമ്പറില്‍ വിളിച്ചപ്പോ പരിധിക്കു പുറത്തു എന്നു " കൊള്ളാം ഇതിനിടയ്ക്ക് അവന്‍ മൊബൈലില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു ടെക്നോളജിയുടെ ഒരു പോക്കെ !!! അഴീക്കല്‍ കടപ്പുറം എന്നു പറഞ്ഞാല്‍ ഒരു ഏഴെട്ടു കിലോമീറ്റെര്‍ നീളത്തില്‍ കിടക്കുന്നതാണ്(ഒരു ദ്വീപ്‌ പോലെ , തിരിച്ചു പോകന്നമെങ്ങിലും ആ ഒരു വഴിയെ ഉള്ളു, അതിന്റെ ഒരു അറ്റത്താണ് ഈ ബീച്ച്  ) , ഒരു സൈഡ് കടലും മറു സൈഡ് കായലും തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഒരു റോഡും ഇതാണ് അഴീകലിന്റെ ഒരു പ്രകൃതി ഭംഗി.

                                                                              അടുത്ത്  എവിടെയെങ്കിലും കാണും കാണും എന്ന വിശ്വാസത്തില്‍ എല്ലാവരും പതുക്കെ ടിയാനെ തിരക്കി ഇറങ്ങി , നല്ല ഇരുട്ടു അകെ ഉള്ള വെട്ടം മൊബൈലിന്റെ , അതിന്‍റെ വെട്ടത്തില്‍ ആവുന്ന ഉച്ചത്തില്‍ എല്ലാവരും ടിയാന്റെ പേരും വിളിച്ചു കടപ്പുറത്ത് അലഞ്ഞു. ഉച്ചത്തിലുള്ള വിളി കേട്ട് കടപ്പുറത്തുള്ള സകല ചേട്ടന്മാരും സഹായിക്കാന്‍ എത്തി , ഞങ്ങള്‍ കാര്യം പറഞ്ഞു , എത്രെയേ ഉള്ളോ . എല്ലാവരും ഓരോ മൊബൈല്‍ എടുത്തു , ഞങ്ങള്‍ വിചാരിച്ചു വലിയ വെട്ടം ഉണ്ടാക്കാന്‍ എല്ലാവരും കൂടെ മൊബൈല്‍ എടുക്കുക ആണെന് , കൂട്ടത്തില്‍ ഉള്ള ഒരുത്തന്‍റെ സംസാരം കേട്ട് ജ്യോതി അവിടെ തന്നെ തല കറങ്ങി വീണു.കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു ഞാന്‍ പോലീസിനെ വിളിക്കാം , നിങ്ങള്‍ ആംബുലന്‍സ് വിളി , ഒരാള് ഫയര്‍ ഫോര്സിലും ഒരാള്‍ ഇന്ത്യന്‍ നേവിയും വിളിക്കാന്‍ , ഐ എസ്‌ ഡി ഓഫര്‍ ഇല്ലാത്തതു കൊണ്ടാ അല്ലെങ്ങില്‍ ഒബാമേ വരെ അവര്‍ വിളിച്ചേനെ.....................

                                                 ഒരു പത്തു മിനിറ്റ് കൊണ്ട് കടപ്പുറം മുഴുവന്‍ ജനം ആയി , ആരോക്കെയെ പോയി വലയും പന്ഗ്ഗായവും കൊണ്ട് വന്നു , വല വീശിയാല്‍ ചിലപ്പോ വലയില്‍ കുരുങ്ങിക്കോളും എന്ന് അങ്ങനെ ആണെങ്ങില്‍ ഇന്ത്യന്‍ നേവിയുടെ രണ്ടു ദിവസം കളയേണ്ട പോലും!! ...വന്ന ചേട്ടന്മാര്‍ ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം മാക്സിമം മുതലാക്കി , പെട്ടെന്ന് തന്നെ ഞങ്ങളുടെ മൊബൈല്‍ പിടിച്ചു വാങ്ങി, നല്ല ഒന്നാംതരം ഇടിയും തന്നു തുടങ്ങി , മുന്നില്‍ നിന്ന സഞ്ജുനും ജ്യോതിക്കും നെഞ്ച് വിരിവ് ഉള്ളത് കൊണ്ട് ഒരെണ്ണവും വേസ്റ്റ് ആയില്ല ... സഞ്ജുമായിട്ടു പിണക്കം മാറ്റിയത് കാര്യമായി അല്ലെങ്ങില്‍ എന്‍റെ നെഞ്ച് വിരിവും അവര്‍ ചെക്ക്‌ ചെയ്തേനെ.

                                                    ഇതിനിടയ്ക്ക് ടിയാനെ തിരക്കി ഒരു അര കിലോമീറ്റര്‍ വണ്ടി വെച്ചിരിക്കുന്നിടത്തും നിന്ന് ഞങ്ങള്‍ എത്തി , കൂടെ കടപ്പുറത്ത് അപ്പൊ ബോധം ഉള്ള പത്തു നൂറുപേരും , ഇതിനിടയ്ക്ക് കരഞ്ഞും കാല് പിടിച്ചും ഇടിയുടെ ശക്തി കുറച്ചു .ഇതിനിടയ്ക്ക് ആര്‍ക്കോ ഒരു മെസ്സേജ് ടിയാന്റെ കയ്യില്‍ നിന്നും കിട്ടി " എന്നെ ആരും തിരക്കേണ്ട ഞാന്‍ വന്നു കൊള്ളാം " എല്ലാവരും ഇതു കേട്ടതോടെ വള്ളവും വലയും കരയ്ക്കടിപ്പിച്ചു , എവിടെ ആയാലും ജീവിച്ചിരിപ്പുണ്ട് . തിരിച്ചു വിളിച്ചിട്ട് വീണ്ടും പഴയ പോലെ തന്നെ ആളു പരിധിക്കു പുറത്തു ( ഇടയ്ക്ക് ബോധം വീണപ്പോ എങ്ങാണ്ട് മെസ്സേജ് അയച്ചതാ അല്ലെങ്ങില്‍ പിന്നെ അപ്പൊ വിളിച്ചാല്‍ കിട്ടെണ്ടാതല്ലേ! ).

                                                             ഒരു അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോഴേക്കും ആളെ കണ്ടെത്തി , വായിലും മൂക്കിലും ഒക്കെ മണലും കേറി ഒരു തനി " രാജവേബാല " കിടന്നു ഉറങ്ങുന്നു . ആദ്യം തട്ടി ഉണര്‍ത്താന്‍ നോക്കിയ ആളുടെ നേരെ ഒരു ചീറ്റക്കം " പുള്ളിക്കാരന്‍ നല്ല പമ്പ് പിടിത്തകാരന്‍ ആയിരുന്നു എന്ന് തോന്നുന്നു , ഇടതു തിരിഞ്ഞു വലതു മാറി ടിയാന്റെ പ്രോസസ്സരില്‍ ഒരു ചവിട്ടു .ഹാങ്ങ് ആയി നിന്ന സിസ്റ്റം , സൂപ്പര്‍ കമ്പ്യൂട്ടര്‍ പോലെ ആയി കാര്യങ്ങള്‍ പിന്നെ... എന്തായാലും ആളെ കിട്ടിയതോടെ ഞങ്ങള്‍ക്ക് കിട്ടേണ്ട ഇടി തീര്‍ന്നു കാണും എന്ന് വിചാരിച്ചു , എവിടെ ? നിന്ന നില്‍പ്പിനു അടുത്ത അടി വിജീഷിനു ( മേലാല്‍ വെള്ളം അടിക്കാന്‍ വരുമ്പോ കടപ്പുറത്ത് കിടന്നു മണല് തിന്നുന്നവനെ കൊണ്ട് വരരുത് പോലും ) പതുക്കെ മുഖം തടവി വിജീഷ് അത് സമ്മതിച്ചു . ടിയാണ് കിട്ടേണ്ട മൂന്നു നാലു ചവിട്ടും കൂടെ നമ്മള്‍ സബ്സ്ടിട്ടുട്ടു ആളെ ഇറക്കി വാങ്ങി. എങ്ങനെയും ടിയനെയും പൊക്കി കൊണ്ട് തിരിച്ചു ബൈക്ക് ഇരിക്കുന്നിടത്തേക്ക്‌ ഓടി, ഇതിനിടയ്ക്ക് ആരോ ഒരു നല്ല മനുഷ്യന്‍ മൊബൈല്‍ എല്ലാം തിരിച്ചു വാങ്ങിച്ചു തന്നു( ഇതിനിടയ്ക്ക് ഒരുത്തന്‍ മൊബൈല്‍ കിട്ടി എന്നും പറഞ്ഞു വീട്ടില്‍ കൊണ്ട് പോയി ചാര്‍ജ് ചെയ്യാന്‍ വെച്ചു, പിന്നെ അവന്‍ വീട്ടില്‍ നിന്നും മൊബൈല്‍ കൊണ്ട് വരുന്നത് വരെ അവിടെ നിന്ന് ചീത്ത കേട്ടു. )
                                                               മൂക്കില്‍ നിന്നും വായില്‍ നിന്നും ഓരോ കൊട്ട മണല്‍ ഒക്കെ തട്ടി കളഞ്ഞു , ആളെ ചെറുതായിട്ട് ഒന്ന് നീറ്റാക്കി, ഞങ്ങള്‍ ബൈക്ക് എടുത്തു ഇറങ്ങി , ഇനി തിരിച്ചു ബൈക്കില്‍ കൂടി പോകേണ്ടത് ഇവന്മാരുടെ മുന്‍പില്‍ കൂടി തന്നെ വേണം , ബൈക്കില്‍ നൂറെ നൂറ്റിപത്തെ എന്നും പറഞ്ഞു വിടാം എന്ന് കരുതി ബൈക്ക് എടുതെപ്പോഴേക്കും എല്ലാവരും റോഡിന്‍റെ രണ്ടു സൈഡിലും എത്തി , പിന്നെ പതുക്കെ ഇങ്ങനെ നീങ്ങി , കുറച്ചു കഴിഞ്ഞപ്പോ വീണ്ടും എല്ലാവരും കൂടെ തടഞ്ഞു നിര്‍ത്തി ,( നേരത്തെ ഞാന്‍ പറഞ്ഞല്ലോ സ്ഥലത്തിന്റെ കിടപ്പ് അങ്ങനെയാ) . എല്ലാവരും ഇറങ്ങാന്‍ പറഞ്ഞിട്ട് ബൈകിന്റെ കീ അങ്ങ് അവര്‍ ഊരി മാറ്റി , എന്നിട്ട് ഞങ്ങളെ എല്ലാവരെയും കരയോഗം പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ട് പോയി , എല്ലാവര്ക്കും ഇരിക്കാന്‍ ഓരോ കസേരയും , എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം നമ്മുടെ ടിയാന്‍ ( അറിയാത്തവര്‍ക്ക് അറിയാവുന്നവര്‍ കാണിച്ചു കൊടുക്കുന്നു , കല്യാണ തലേന്ന് പെണ്ണിന്റെ വീട്ടില്‍ ചെല്ലുമ്പോ ചെറുക്കനെ ബാക്കി ഉള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത് പോലെ ) തന്നെ . ടിയാന്‍ ആണെങ്ങില്‍ നവവരന്റെ നാണം കലര്‍ന്ന മുഖത്തോടെ എല്ലാവരെയും നോക്കി ചിരിക്കുന്നു.

                                                                ആദ്യത്തെ പത്തു മിനിറ്റ് പ്രസിഡന്റിന്റെ വക ഒരു ചെറിയ ഉപദേശവും കാര്യങ്ങളും , അതിനിടയ്ക്ക് ആരോ ചായ ഉണ്ടാക്കി കൊണ്ട് വന്നു. ചായ കുടിച്ചാല്‍ വാള് വെക്കും എന്ന് അറിയാമായിരുന്നിട്ടും ഞങ്ങള്‍ ചായ കുടിച്ചു ( ഇനി അതിനും കൂടി ഇടി വാങ്ങാന്‍ വയ്യാ). അവസാനം പുള്ളിക്കാരന്‍ അടുത്ത ചാകരയ്ക്ക് വീണ്ടും വരണം എന്ന് പറഞ്ഞാ ഞങ്ങളെ യാത്ര ആക്കിയത് , എങ്ങനെയോ ഒക്കെ അവസാനം ടിയാനെ ഹോസ്റ്റലില്‍ കൊണ്ട് പോയി കിടത്തി , അടുത്ത ദിവസം ആദ്യത്തെ ട്രെയിനിനു തന്നെ ടിക്കറ്റ്‌ എടുത്തു വീണ്ടും  കോയംബതൂരിലേക്ക് യാത്ര ആക്കി.........................ആ സംഭവത്തിനു ശേഷം കടപ്പുറം കാണുന്നതെ ഞങ്ങള്‍ക്ക് അലര്‍ജിയാ !!

9 comments:

  1. എന്നെ അറിയിക്കാതെ കല്യാണം കഴിക്കാന്‍ തീരുമാനിച്ച ടിയാന് എന്‍റെ വക അഡ്വാന്‍സ് സമ്മാനം

    ReplyDelete
  2. ആ പുല്ലന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചോ? അവന്‍റെ ചിലവെവിടെ? അഴീക്കലില്‍ പോകണ്ടേ? :D പിന്നെ, ആ മെസ്സേജ് - "എന്നെ തപ്പണ്ടാ, ഞാന്‍ രാവിലെ വന്നോളാം. എനിക്ക് ഒറ്റയ്ക്ക് കടലിന്‍റെ 'കരയില്‍' കുറച്ചു സമയം ചിലവഴിക്കണം" - വന്നത് പിള്ളക്ക് ആണ്. അത് കേട്ടിട്ടാ കുപ്പിയെടുക്കാന്‍ പോയ ഞങ്ങള്‍ പകുതി വഴിക്ക് ചെന്ന് വണ്ടിക്കു petrol-ഉം അടിച്ചു തിരിച്ചു വന്നത്.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എന്റെ അമ്മോ..ഈ സംഭവം മറക്കാന്‍ വയ്യ അളിയാ..ഞാനൊക്കെ ആ നേരത്ത് അവിടെ ഉണ്ടായിരുന്നെങ്ങില്‍ എന്റെ ഒക്കെ എല്ലുകള്‍ പെറുക്കി എടുക്കേണ്ടി വന്നേനെ...സ്വാമി ശരണം....:):)അന്നല്ലേ ബൈകിന്റെ താക്കോല്‍ കളഞ്ഞു പോയത്...ഹോ എല്ലാം കൂടി മൊത്തം പ്രശ്നങ്ങള്‍ തന്നെ ആയിരുന്നു..

    ReplyDelete
  5. ഹോ...അത് കഴിഞ്ഞു ഞാനും വിഷ്ണുവും സാധനം പോരഞ്ഞിട്ട് veendum kazhikkan irangi...!!! oppozhekkum vijiyum sanjuvum ethi... kittiyathinte ksheenam mattan avarum ready....!!!! angane veendum oachira regency ileeku

    ReplyDelete
  6. :) sorry all, for the inconvenience caused...

    any way i like the sea more and more.. :).. the ecstasy at the shore can not be expressed.. :)

    @Vishnu, aliya, thats the spirit, we will go azheekkal again yaar.. am ready.. we will blast.. :D.. pinne kalyanam onnum ayilla.. that was a hoax.. :)

    @AVP and Vijith :)

    nd nobody believed me :( , but am sure, i was lying on the sand looking at the beautiful sky... :) and really wanted to spend some more time there.. :) and there was not enough balance to make a call.. :)

    ratheesh droped me at home the next day morning and came back to coimbatore the same day..

    Love you all.. Miss u all...

    ReplyDelete
  7. ഡാ കെ കെ...നമ്മുടെ ഒരു ആലപ്പുഴ ട്രിപ്പ്‌ നടക്കാതെ ഇപ്പോഴും ബാക്കി കിടപ്പുണ്ട് ..അതൊന്നു എക്സിക്യുട്ടു ചെയ്യേണ്ടേ....

    ReplyDelete
  8. Super aliya chirichu mannu kappi.......

    ReplyDelete
  9. ആ സമയത്തെ നിങ്ങളുടെ അവസ്ഥ തിളക്കമെന്ന ചിത്രത്തിലെ നര്‍മ്മ രംഗം പോലെയായിരിക്കും എന്നു ഞാനൂഹിക്കുന്നു...

    രംഗം ഇങ്ങനെ.

    ചെളിയില്‍ വീണ ദിലീപും കൂട്ടരും ...

    ദിലീപ്: നമ്മളിലാരാ അച്ഛാ ഞാന്‍ ?

    കൂട്ടത്തില്‍ മറ്റൊരാള്‍ (ഹരിശ്രീ അശോകനോ, ജഗതിയോ.. ഓര്‍ക്കുന്നില്ല):
    അത് കുളിച്ചു കഴിഞ്ഞ് തീരുമാനിക്കാം...

    ReplyDelete