Wednesday, 28 September 2011

എന്റെ കുട്ടികാലം

ഞാന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം എന്റെ സ്വപ്ന സുന്ദരമായ, ഞങ്ങളുടെ കുഞ്ഞു ഗ്രാമമായ തൊടിയൂരില്‍ ആയിരുന്നു. ചെറുപ്പത്തിലെ നല്ല സ്വഭാവം ആയതിനാല്‍ വീട്ടില്‍ നിന്നും അധികം അടി ഒന്നും വാങ്ങിച്ചു കൂട്ടിയിട്ടില്ല. ഞാന്‍ ആദ്യമായി പഠിക്കാന്‍ പോയത്  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരുന്നു. അവിടെ ചെന്ന് ഒരു 3 മാസം ആയപ്പോഴേക്കും ഞങ്ങളുടെ വീട്ടിലെ കുഞ്ഞു പട്ടിയ്ക്കു , വഴിയെ പോയ ഏതോ പട്ടി കടിച്ചു പേ ഇളകി. ഇതൊന്നും അറിയാതെ ഞാന്‍ പട്ടിയുടെ കൂടെ എങ്ങനെ കളിച്ചു നടന്നു. ഞങ്ങളുടെ നാട്ടില്‍ വിഷുവിനു അടുത്തുള്ള അമ്പലത്തില്‍ ഉത്സവം ആണ്. വിഷുനു 2 ദിവസം  മുന്പേ ഞാനും അമ്മയും അമ്മയുടെ കുടുംബ വീട്ടില്‍ പോകും. അങ്ങനെ ഞാന്നും അമ്മയും കൂടെ ഉത്സവത്തിന്‌ പോകുന്നതിനു മുന്പ് പട്ടിക്കു മുട്ട കൊടുത്തു( പേ ഇളകിയ പട്ടിക്കു മുട്ട കൊടുത്താല്‍ അത് മരിക്കും). പട്ടിയ്ക്കു പേ ഉണ്ടോ എന്ന് ചെക്ക്‌ ചെയ്യാന്‍ വേണ്ടി  കൊടുതതോന്നും അല്ല എങ്കിലും ഉത്സവം വന്നു കഴിഞ്ഞു നോക്കിയ ഞങ്ങള്‍ കണ്ടത്‌ , മുട്ട തിന്നു മരിച്ചു കിടക്കുന്ന ഞങ്ങളുടെ കുഞ്ഞു പട്ടിയെ ആണ്. ഉടനെ എന്നെയും അമ്മയെയും കരുനാഗപ്പള്ളി ഗവര്‍ന്മെന്റ്  ഹോസ്പിട്ടലില്‍  കൊണ്ട് പോയി ഇന്‍ജെക്ഷന്‍    എടുക്കാന്‍ തുടങ്ങി, അങ്ങനെ കുറെ നാള്‍ ഇന്‍ജെക്ഷന്‍ എടുത്തു എടുത്തു  എന്റെ ഇംഗ്ലീഷ് മീഡിയം പഠനം  അവസാനിച്ചു. ഇപ്പോഴും ഇംഗ്ലീഷ് കാണുമ്പോ എനിക്ക ആ കുഞ്ഞു പട്ടിയെ ആണ് ഓര്‍മ്മ വരുന്നത്, അതിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി എന്നും ഞാന്‍ ഇംഗ്ലീഷ് വരുമ്പോള്‍ പരമാവധി ഒഴിഞ്ഞു നില്‍ക്കാറുണ്ട്. 
                                             മൂന്നു മാസത്തെ  ഇംഗ്ലീഷ് പഠനവും, മൂന്നു മാസത്തെ വിശ്രമവും കഴിഞ്ഞു എന്നെ മലയാളം അക്ഷരം പഠിക്കാന്‍ കൊണ്ട് വിട്ടു. ഇന്നത്തെ പോലെ  അഗ്ഗനവാടികള്‍ ഒന്നും ഇല്ല, എല്ലാ ഗ്രാമത്തിലും ഏതെങ്കിലും ആശാട്ടികളൊ  ആശാന്മാരോ കാണും കുട്ടികളെ പഠിപ്പിക്കാന്‍, അങ്ങനെ എന്നെയും വിട്ടു ഒരു ആശാട്ടിയുടെ അടുത്തു, കഴിഞ്ഞ കാലത്തില്‍ ആ ആശാട്ടി ചെയ്ത സകല തെറ്റുകള്‍ക്കും ശിക്ഷ കൊടുക്കാന്‍ വന്ന സാത്താന്‍ ആയിട്ടാണ് ആ ആശാട്ടിയും വീടുകാരും എന്നെ കണ്ടത്.
കൂനി കൂടി നടക്കുന്ന ആ ആശട്ടിക്കു സകലമാന എക്സര്‍ സൈസുകളും കൊടുത്തു ഞാന്‍ എന്റെ വിദ്യാരംഭം തുടങ്ങി. വീട്ടില്‍ നിന്ന് രാവിലെ അവിടെ കൊണ്ട് വിട്ടാല്‍ പിന്നെ വൈകിട്ടാണ് അവിടെ നിന്നും പോകുന്ന്നത് , ഞാന്‍ അവിടുത്തെ ഒരു കാര്യസ്ഥനെ പോലെ ആയിരുന്നു. അവിടുത്തെ പറമ്പില്‍ വീഴുന്ന  മാങ്ങയും തേങ്ങയും കശുവണ്ടിയും  പറക്കി ഞാന്‍ ആ ആശാട്ടിയ്ക്ക് ധാരാളം ധനം സമ്പാദിച്ചു കൊടുത്തു. എന്നെ പോലെ ഏഴെട്ടു കുട്ടികള്‍ കാണും അവിടെ , എല്ലാവരെയും ഓടിച്ചിട്ട്‌ പിടിച്ചു , ഒരു കുടിലില്‍ ഇരുത്തി ആണ് പഠിപ്പിക്കുന്നത്‌. കുറച്ചു ഉണങ്ങിയ മണ്ണില്‍ ആണ് പഠിപ്പിക്കുന്നത്‌ . ആദ്യം ആശാട്ടി എഴുതും അതിന്റെ ആ വരയില്‍ കൂടി നമ്മളും വരയ്ക്കണം( അതായതു ആ അക്ഷരം നമ്മള്‍ എഴുതണം ) , എന്നിട്ട് ആശാട്ടി പറയുന്നത് പോലെ പറയണം , പറഞ്ഞില്ലെങ്ങില്‍ ആശാട്ടി അവിടുന്ന് തന്നെ കുറച്ചു ഉണക്ക മണ്ണ് എടുത്തു നമ്മുടെ തുടയില്‍ വെച്ച് ഒനന്നു തിരുങ്ങും, ഇതു ചെകുത്താന്‍ ആയാലും അന്നേരം ആശാട്ടി അക്ഷരം എഴുതിയ വഴിയെ പോകും. ഇതിന്റെ ഒക്കെ റീ - ആക്ഷന്‍ ചില സമയം ഭീകരം ആയിരിക്കും. ചില സമയം മണ്ണെടുത്ത്‌ ആശാട്ടിയുടെ നേരെ ഏറിയും തെള്ളിയിടും, പെന്‍സില്‍ വെച്ച് കുത്തും , സ്ലേറ്റു വെച്ച് അടിക്കും അതൊക്കെ ആശാട്ടിയുടെ ഭാഗ്യം പോലെ ഇരിക്കും 
                                                                         തുടരും

3 comments:

  1. ഡാ... ആ ആശാട്ടി ഇപ്പൊ ജീവനോടെ ഉണ്ടോ...??? കാണില്ല.... ഇനി രണ്ടാമത് ഒരു ജന്മം എടുക്കുള്ള... പൂര്‍വ ജന്മ പാപവും ഇനി അടുത്ത പന്ത്രണ്ടു ജന്മതിലെക്കും ഉള്ള പാപത്തിന്റെ പരിഹാരം നിന്നെ ഒരാളെ പഠിപ്പിച്ചു അവര്‍ നീക്കികാണും

    ReplyDelete
  2. Thudaratte... Waiting for next episode :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  3. :D ha ha ha kollam, pavam ashatti.. :P

    ReplyDelete