2013 ഏപ്രില്‍ 13 അന്ന് അവളുടെ വിവാഹം ആണ്
സുന്ദരനും സുമുഖനുമായ ഡോക്ടര്‍ നവനീതുമായി , സര്‍വ്വാഭരണ ഭൂഷിണിതായി നില്‍കുന്ന അവളെ ആ രൂപത്തില്‍ ഈ ലോകത്ത് അവളുടെ അച്ഛനെക്കാള്‍ ആഗ്രഹിച്ച ഒരാള്‍ അത് കാണാന്‍ അന്ന് അവിടെ ഉണ്ടാകില്ല. അവന്റെ സ്വപ്നത്തില്‍ അവളുടെ കൂടെ പക്ഷെ ഡോക്ടര്‍ അല്ലായിരുന്നു അവളുടെ എല്ലാമെല്ലാമായ താനായിരുന്നു , എങ്കിലും അയാള്‍ക്ക് ആ മനക്കണ്ണ് കൊണ്ട് അത് കാണാന്‍ പറ്റും .അയാളുടെ മനസ്സിലെ , ജീവിതത്തിലെ തന്നെ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസം എങ്കിലും അവള്‍ സന്തോഷത്തോടെ ജീവിത കാലം മുഴുവന്‍ ജീവിക്കുന്ന കാണാന്‍ ആണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം .
അവള്‍ക് മനസ്സിലകുന്നതിന്റെ അപ്പുറം ആയിരുന്നു അയാള്‍ക് അവളോടുള്ള സ്നേഹം , ഈ ലോകത്ത് ഒരാള്‍ക്കും മനസ്സിലാകില്ല എന്തിനാണ് അയാള്‍ അവളെ അങ്ങനെ സ്നേഹികുന്നത് എന്ന്. അവള്‍ ഒന്ന് പിണങ്ങിയാല്‍ വെറുതെ കുറച്ചു നേരം മിണ്ടാതെ ഇരുന്നാല്‍ ആ മനസ്സ് എന്തുമാത്രം ആണ് വിഷമികുന്നതു എന്ന് അറിഞ്ഞു കൂടാ , അത്രയ്ക്കും ആയിരുന്നു ആ സ്നേഹം. ആണുങ്ങള്‍ അയാള്‍ കാണിക്കുന്ന ഒരു ആണത്തം പോയാല്‍ പോട്ടെ എന്ന് പറയാന്‍ എന്തിനു അങ്ങനെ ചിന്തിക്കാന്‍ പോലും അയാള്‍ക് ആകില്ലായിരുന്നു , അതായിരുന്നു ആ മനസ്സില്‍ അയാള്‍ക് അവളോടുള്ള സ്നേഹം .
അവനറിയാം അവന്‍ കാരണം അവള്‍ക് ഉണ്ടാകുന്ന വിഷമം അവന്‍ അവളെ പറന്ന്‍ അകലാന്‍ വിട്ടാല്‍ അവള്‍ പോകുമോ എന്നാ ഭയത്താല്‍ അവന്‍ അങ്ങനെ ഒരു വാക്ക് പറയാന്‍ വിസമ്മതിച്ചു , മനസ്സില്‍ നൂറുവെട്ടം അവളെ വിട്ടു ,അവളെ സ്വസ്തതോടെ ജീവിക്കാന്‍ അനുവദിച്ചു എങ്കിലും അവളുടെ സാമീപ്യം ഇല്ലാത്ത ഒരു ദിവസം അയാള്‍ക് ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. അവന്റെ മനസ്സിന് അതു താങ്ങാന്‍ പറ്റില്ല. അവള്‍ ആരുടേതായാലും അവളുടെ മനസ്സില്‍ നിന്നും അവനെ അവന്‍ അറിഞ്ഞു കൊണ്ടു കളയരുത് അതു മാത്രമാണ് അവന്റെ ജീവിതാഭിലാഷം.
അവനു അവന്റെ ജീവിതത്തോടുള്ള ആഗ്രഹം എല്ലാം പോയി പക്ഷെ അവന്‍ അങ്ങനെ ജീവിച്ചാല്‍ അവന്റെ ജീവനു തുല്യം സ്നേഹിക്കുന്ന അവള്‍ക് അതു താങ്ങില്ല., അവളുടെ നല്ല ജീവിതവും ഇല്ലാതാകും , ഒരിക്കല്‍ അവള്‍ അത് അറിഞ്ഞാല്‍ , അതു അവള്‍ കാരണം എന്ന് അവള്‍ ചിന്തിക്കും . ഒരു തരത്തിലും അവള്‍ക് ഒരു വിഷമം ആകുന്നത് അവനു താങ്ങാന്‍ പറ്റില്ല .
ഇന്ന് ഈ ലോകത്ത് അവന്‍ എന്തിനെങ്ങിലും വേണ്ടി ആ ജീവന്‍ ഉപേക്ഷിക്കാന്‍ തയ്യാര്‍ ഉണ്ടെങ്കില്‍ അതു അവള്‍ക്ക് വേണ്ടി മാത്രം ആണു, അവന്റെ പ്രാണന്റെ പ്രാണനായ അവന്റെ എല്ലാമെല്ലാമായ, അവന്റെ സ്വന്തം എന്ന് അവനും അവള്‍ക്കും അറിയാവുന്ന അവന്റെ സ്വന്തം പകുതിക്കു വേണ്ടി മാത്രം. ആ പകുതി ആണ് ഇന്നു വേറെ ഒരാളുടെ സ്വന്തം ആയത്.
കല്യാണം ഒക്കെ കഴിഞ്ഞു , പുതു വീട്ടില്‍ എത്തുന്ന അവള്‍ക്കു ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിനെയും അമ്മയെയും അച്ഛനെയും ഒരു കൂട്ടുകാരിയെ പോലുള്ള ഒരു നാത്തൂനെയും കിട്ടി. എല്ലാ പെണ്ണിനേയും പോലും അവളും ആ മായാവലയത്തില്‍ പെട്ടു സന്തോഷിച്ചു .
അവള്‍ അന്ന് വരെ അനുഭവിച്ചു വന്ന എല്ലാ വിഷമങ്ങളെയും ( പുറമേ നിന്ന് നോക്കുമ്പോ വീട്ടില്‍ അവള്‍ക് എന്തു കുറവ്, ഉടുക്കാനും ഉണ്ണാനും എല്ലാം ഉണ്ട് , എന്നാല്‍ അവളെ മനസ്സിലാക്കാന്‍ ആരും ഉണ്ടായിരുന്നില്ല ) മാറ്റി അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആ വീട്ടില്‍ ആള്‍ക്കാര്‍ മത്സരിക്കുകയായിരുന്നു. എന്തിനും ഏതിനും സഹായിക്കാന്‍ ഭര്‍ത്താവ് , അവളുടെ ആഗ്രഹങ്ങള്‍ പറയുന്നതിനും മുന്പേ അത് മനസ്സിലാക്കി ചെയ്യാന്‍ കഴിവുള്ള ഭര്‍ത്താവ് . അവള്‍ അവളുടെ ഭര്‍ത്താവിനു എല്ലാം കൊടുത്തു അവളുടെ മനസ്സും ശരീരവും എല്ലാം, മനസ്സിന്റെ കോണില്‍ ഉള്ള ഒരിക്കല്‍ എല്ലാം എല്ലാം ആയ ആ മനുഷ്യനെ മാത്രം , ബാക്കി എല്ലാം അവള്‍ മനസ്സ് തുറന്നു . ആ ഒരു കാര്യം മാത്രം ആരോടും പറയരുത് എന്ന് അവളോട് അവന്‍ ആവശ്യപെട്ടിരുന്നു.
അവന്‍ അവളുടെ ഇഷ്ടത്തിന് അവളെ ബാങ്ക് കോച്ചിംഗിന് ചേര്‍ത്ത് കാലം കടന്നു പോയി അവള്‍ക് നാഷണല്‍ ബാങ്കില്‍ ജോലി ആയി , അവരുടെ ഇടയിലേക്ക് അവരുടെ സ്നേഹം പകുത്തെടുക്കാന്‍ ഒരു കുഞ്ഞു ഡോക്ടര്‍ വരാന്‍ തയ്യാറെടുക്കുന്നു എന്നറിഞ്ഞു ആ കുടുംബം ആനന്ദത്തില്‍ ആറാടി.
അവര്‍ ശരീരവും മനസ്സും എല്ലാം ഒരുക്കി ആ കുഞ്ഞു ഡോക്ടറെ കാത്തിരുന്നു. അവളുടെ ഒന്‍പതാമത്തെ മാസത്തില്‍ അവള്‍ തീരെ പ്രതീക്ഷിക്കാതെ ഒരു സമ്മാനം അവള്‍ക് കിട്ടി , മനോഹരമായ പായ്ക്ക് ചെയ്ത ഒരു കുഞ്ഞു പെട്ടി അതില്‍ അവള്‍ക് പ്രിയപ്പെട്ട അവളുടെ കുഴലപ്പവും ഉഴുന്നുവടയും , അരയച്ചതനെണോ എവിടെ നിന്നനെന്നോ അവള്‍ക് ഒഴിച്ച് ആര്‍ക്കും മനസ്സില്‍ ആയില്ല.
ഒരു കുഞ്ഞു മുത്തിന് അവള്‍ ജന്മം നല്‍കി , സുന്ദരനായ ഒരു കുഞ്ഞു ഡോക്ടര്‍. അമ്മയും മകളും സന്തോഷവതിയായി ഇരിക്കുന്നു, നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും എല്ലാവരും വന്നു , അഒരൊ മുഖം കാണുമ്പോഴും അവള്‍ പ്രതീക്ഷിക്കുന്ന ആ മുഖത്തെ കാണാത്തപ്പോള്‍ അവളുടെ മുഖത്ത് നിരാശ പടര്‍ന്നു. എങ്കിലും കുഞ്ഞു വാവയുടെ സാന്നിധ്യം അവള്‍ അതില്‍ ലയിച്ചു എല്ലാം മറന്നു കഴിഞ്ഞു.
ഹസബന്‍ഡിന്‍റെയും അവളുടെയും ജോലിക്കു വേണ്ടി അവര്‍ കുറെ ദൂര ഉള്ള സ്ഥലത്ത്ചേക്കെരേണ്ടി വന്നു ഇടുക്കിയില്‍ ഉള്ള ഒരു ഗവണ്മെന്റ് ഹോസ്പിറ്റലില്‍ആയിരുന്നു അവളുടെ നവനീതിനു ജോലി. ഗ്രാമീണ സേവനത്തിനു വേണ്ടി ഉള്ളസേവനം.അവിടെ അവര്ക് സ്വര്‍ഗമായിരുന്നു, അവര്‍ അങ്ങനെ അവിടെ ജീവിതത്തിന്റെ നല്ലസമയവും കഴിഞ്ഞു കൂടി, അവരുടെ മകനുകൂട്ടായി അടുത്ത വര്ഷം കഴിഞ്ഞപ്പോ രണ്ടു ഇരട്ട കുട്ടികള്‍ കൂടി ഉണ്ടായി,അമ്മയെ പോലെ സുന്ദരിയായ രണ്ടു കുഞ്ഞു കുട്ടികള്‍. നല്ല രണ്ടു സുന്ദരി കുറുമ്പികള്‍.. ...
മക്കള്‍ എല്ലാം വളര്‍ന്നു. കാലങ്ങള്‍ കടന്നു പോയി. അവരുടെ മകന് 26 വയസ്സായി,പെണ്മക്കള്‍ക്കു 21 വയസും അങ്ങനെ ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നു . നീണ്ട കാലയളവില്‍ അവിടെ ആയതിനാല്‍ നാട്ടില്‍ കാര്യങ്ങള്‍ ഒന്നും അവള്‍അറിഞ്ഞിരുന്നില്ല അവള്‍ക് നാട്ടില്‍ ഇപ്പോ ആരും ഇല്ല, ഉള്ള അനിയത്തി ആണെങ്ങില്‍ഡല്‍ഹിയില്‍ സെറ്റിലഡ് ആണ്. അകെ ഉള്ള ബന്ധം അതാണു നാടുമായി.അങ്ങനെ ഇരിക്കെ ആണ് 2040ഇല്‍ ആയിടെ അവിടെ ഉണ്ടായ ഒരു മലയിടിച്ചിലില്‍ ഉള്‍ക്കാട്ടില്‍ താമസിക്കുന്നവര്‍ക്ക് വന്‍ ആപത്തു ഉണ്ടായി അപ്പൊ ഹോസ്പിറ്റലില്‍നിന്നും ഡോക്ടര്‍ക്കും പോകേണ്ടി വന്നു.
ഡോക്ടര്‍ക്കു ഒരു മാസം അവരുടെ ആ വലിയ ബംഗ്ലാവില്‍ നിന്നും ഉള്‍ക്കാട്ടില്‍ ഉള്ള ഒരു ചെറിയ കുടിലില്‍ താമസിച്ചു ചികില്സികേണ്ടി വന്നു, അന്നു അവിടെ കണ്ട ഒരു നരച്ച , മുടി കേറിയ ഒരു വൃദ്ധനെ കണ്ടു, അയാളെ കണ്ടാല്‍ വൃദ്ധനായി തോന്നുമെങ്ങിലും നരാ ജരകളും അവിടുത്തെ ജീവിതവും ആ മനുഷ്യനെ അങ്ങനെ ആക്കിയതാണെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി .എന്തിന്റെയോ ഒരു പ്രതീക്ഷ ആ മനുഷ്യനെ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപികുന്നത് പോലെ. ആ കണ്ണുകള്‍ എന്തിനെയോ തേടുന്നുണ്ടായിരുന്നു , എന്തിനോ അലയുന്നുണ്ടായിരുന്നു.എന്തോ ആ ഡോക്ടര്‍ക്ക് ആ മനുഷ്യനോടു മനുഷ്യനോടു അലിവു തോന്നി , എന്തൊക്കെയോ ദൂരൂഹതകള്‍ നിറഞ്ഞ ആ മനുഷ്യനെ അറിയുന്തോറും
എ മനുഷ്യനോടുള്ള ഇഷ്ടം കൂടി വന്നു. സ്വന്തം പേരോ , നാടോ ജനിച്ച സ്ഥലമോ ഒന്നും ആ മനുഷ്യനു ഓര്‍മ്മയില്ല . എങ്ങനെ ഇവിടെ വന്നു എന്നു ആരോടെങ്ങിലും ചോദിച്ചാലും ആര്‍ക്കും ഉത്തരം ഇല്ല . ഏതോ ഒരു ദിവസം മുതല്‍ എവിടെ ഉണ്ട്. എന്നാണെന്ന് ആര്‍ക്കും ഓര്‍മയില്ല . കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എവിടെ ഒക്കെ ഉണ്ട് , കയ്യില്‍ ആകെ ഉള്ളത് ഒരു ന്യൂസ് പേപ്പര്‍ ആണ് , പത്തു ഇരുപത്തി നാല് വര്‍ഷം പഴക്കം ഉള്ള ഒരു ന്യൂസ് പേപ്പര്‍ .
ആര്‍ക്കും ഒരു ദ്രോഹം അല്ലാത്തത് കൊണ്ടും എല്ലാവര്‍ക്കും ഒരു സഹായി ആയതു കൊണ്ടും ആ കുഞ്ഞു ഗ്രാമത്തിലെ എല്ലാവര്ക്കും ഒരു സഹായി ആയി അങ്ങു കഴിഞ്ഞു വന്നു അവന്‍ . പേരോ ഊരോ അറിയാത്തത് കൊണ്ടു അവനു കിടക്കാന്‍ ആരും സ്ഥലം കൊടുത്തില്ല . അവനു അതൊന്നും ഒരു പ്രശ്നം അല്ല , ഏതെങ്കിലും ചായകടയുടെ തിണ്ണയില്‍ കിടന്നു അവന്‍ നേരം വെളുപ്പിക്കും . എന്തിനാ എവിടെ നിന്നാ വന്നതു എന്ന് ചോദിച്ചാല്‍ കയ്യിലുള്ള ആ ന്യൂസ് പേപ്പര്‍ നോക്കും , വേറെ ആരെയും അവന്‍ അതില്‍ തോടീക്കാന്‍ അനുവദിച്ചിരുന്നില്ല . അതില്‍ ആരെങ്കിലും തൊടാന്‍ ശ്രമിച്ചാല്‍ അവനു ദേഷ്യം വരും , ആദ്യകാലത്ത് ദേഷ്യം പിടിപ്പിക്കാന്‍ ആള്‍ക്കാര്‍ ആ പേപ്പറില്‍ തൊടാന്‍ ശ്രമിചിരിന്നു. ചിലര്‍ അത് ഒരു ദിവസം കീറി കളയും എന്ന് പറഞ്ഞു അവനെ ദേഷ്യം പിടിപ്പിക്കുമായിരുന്നു . ആരെങ്കിലും ഒന്ന് ദേഷിച്ചു പറഞ്ഞാല്‍ അവന്‍ മാറി നിന്ന് കരയുമായിരുന്നു , അത് കാണുമ്പോള്‍ അവരുടെ മനസ്സ് പിടയുമായിരുന്നു അത്രയ്ക്കും ഹൃദയസ്പര്‍ശ്മായിരുന്നു ആ വേദന , പിന്നീട് ആരും ആര്‍ക്കും ഒരു ദോഷഹരി അല്ലാത്ത ആ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല .
അങ്ങനെ എല്ലാവരുടെയും മനസ്സില്‍ അവരുടെ വീട്ടിലെ ഒരാളായി അവന്‍ അങ്ങനെ അവിടെ കഴിഞ്ഞു കൂടി , വല്ലപ്പോഴും ആരെങ്കിലും കൊടുക്കുന്ന എന്തെങ്ങിലും ആണു അവന്‍റെ സമ്പാദ്യം. എല്ലാ ഓണത്തിനും നാട്ടിലെ കല്യാണത്തിനും അവനു ഓരോ കുപ്പായം കിട്ടുമായിരുന്നു , ആരെങ്കിലും അത് കൊടുക്കുമ്പോള്‍ അവന്റെ മനസ്സിന്റെ ഒരു സന്തോഷം ഒന്ന് കാണേണ്ടതാണ് , അത് മാത്രം ആണ് അവന്റെ സന്തോഷം . കല്യാണത്തിനു എല്ലാവരും പോയി എല്ലാം കഴിഞ്ഞു അവിടെ പോയി ഒരു പിടി ചോറു കഴിക്കുമ്പോ അവന്‍റെ കണ്ണുകള്‍ അറിയാതെ നനയുമായിരുന്നു , എന്തിനാ കരയുന്നെ എന്ന് ചോദിച്ചാല്‍ പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് അവനെ ആരും കാണില്ല . അതിനാല്‍ തന്നെ ആരും അവനോടു അതിനെ കുറിച്ച് ചോദിക്കാറില്ല . കഴിഞ്ഞ 24 വര്‍ഷമായി അവന്‍ പട്ടണം കണ്ടിട്ടില്ല . ആ ഇട്ടാ വട്ട ഗ്രാമത്തില്‍ ആണ് അവന്‍ എത്രയും കാലം കഴിച്ചു കൂട്ടിയത് . എന്തിനു ഇവിടെ വന്നു എന്ന് അവനു പോലും അറിഞ്ഞു കൂടാ. കല്യാണ പന്തലില്‍ ഇട്ട ഇലയ്ക്കു മുന്നിലും അവന്റെ ന്യൂസ് പേപ്പര്‍ ആരെങ്കിലും എടുത്താലും മാത്രമേ അവന്റെ മുഖത്ത് ഒരു ഭാവവിത്യാസം വരൂ.
ഉരുള്‍ പൊട്ടലില്‍ എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തില്‍ ആണു ഡോക്ടര്‍ അവനെ കാണുന്നത് , അവന്‍റെ പെരുമാറ്റം , അവന്‍റെ ശൈലി എല്ലാം ഡോക്ടര്‍ക്ക് പിടിച്ചു . കാടിനു നടുവില്‍ ഡോക്ടര്‍ക്ക് ഒരു സഹായി ആയി. ആ മുഖത്ത് നിന്നും എന്തൊക്കെയോ വായിച്ചെടുക്കാന്‍ ഡോക്ടര്‍ക്ക് പറ്റി. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത അയാളോട് ഒരു മുന്‍ജന്മ ബന്ധം അയാള്‍ക് തോന്നി , ഒരു ആത്മബന്ധം പോലെ.
ഉരുള്‍ പൊട്ടലില്‍ ഓടി നടന്നു സഹായിക്കുന്നതിനിടയില്‍ അയാള്‍ക് പറ്റിയ പരിക്കു ആരും ശ്രദ്ധിച്ചില്ല , ആരോരും ഇല്ലാത്തവനെ ആരു ശ്രദ്ധിക്കാന്‍ .
നേരെ നില്ക്കാന്‍ വയ്യാത്ത അവസ്ഥ ആയപ്പോള്‍ സഹായിക്കുന്നത് നിര്‍ത്തി അയാള്‍ അയാളുടെ ഒരു ചെറിയ ഓല ചാരിയ ഷെഡില്‍ കിടപ്പായി. ആരെങ്കിലും മരുന്നോ ഭക്ഷണമോ കൊടുത്താല്‍ തന്നെ കഴിക്കാന്‍ കൂട്ടാക്കാതെ അവിടെ കഴിഞ്ഞു. നില വഷളായി ഏതു നിമിഷവും മരണപ്പെടാം എന്ന അവസ്ഥയില്‍ പോലും മരണത്തിനു കീഴടങ്ങാന്‍ സമ്മതിക്കാത്തത് പോലെ , ആത്മാവ് വിട്ടു പോകാന്‍ മടിക്കുന്നത് പോലെ , അയാളുടെ എതാഗ്രഹം ആയിരിക്കും ഈ ലോകത്ത് ദൈവം സാധിക്കാത്തത് , ആര്‍ക്കും ഒരു ഉത്തരം ഇല്ല.
ഉള്‍ഗ്രാമത്തിലെ സേവനം എല്ലാം കഴിഞ്ഞു ഡോക്ടര്‍ സ്വന്തം വീട്ടില്‍ എത്തി. അന്നു രാത്രിയില്‍ കാട്ടിലെ ദുരിതങ്ങളും മറ്റും പറയുന്നതിനിടയില്‍ അവിടെ കണ്ട ആ മനുഷ്യന്‍റെ കാര്യവും പറഞ്ഞു . ആ മനുഷ്യന്റെ കണ്ണുകളിലെ ആകര്‍ഷണ ശക്തിയും വേദനയും എല്ലാം ഡോക്ടറിലൂടെ അവര്‍ അനുഭവിച്ചറിഞ്ഞു. ധാരാളം എഴുതുകയും വായിക്കുകയും ചെയ്യുന്ന തന്‍റെ ഭാര്യക്കു ഒരു പുതിയ സബ്ജക്റ്റ് ആയികോട്ടെ എന്നു ആ മനുഷ്യന്‍ വിചാരിച്ചു . അയാള്‍ക്ക് എന്നും ഇഷ്ടം ആയിരുന്നു തന്‍റെ ഭാര്യയുടെ ഇത്തരം കഴിവുകള്‍..... , അയാളുടെ അകമഴിഞ്ഞ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അവള്‍ക് ഇന്നു നാലുപേര്‍ അറിയാവുന്ന ഒരു കലാകാരി ആകാന്‍ പറ്റിയത് , അതില്‍ അയാള്‍ അങ്ങേയറ്റം അഭിമാനിച്ചിരുന്നു .
ആ മനുഷ്യനെ കാണാന്‍ തന്റെ ഭാര്യക്കും മക്കള്‍ക്കും ഉള്ള ആഗ്രഹം തള്ളികളയാന്‍ ആ ഡോക്ടര്‍ക്ക് ആയില്ല, അങ്ങനെ അവര്‍ വീണ്ടും ആ ഉള്‍കാട്ടില്‍ പോകാന്‍ തീരുമാനിച്ചു. നഗരത്തിലെ സ്കൂളില്‍ പഠിച്ചു വളര്‍ന്ന അവര്‍ക്ക് ആ യാത്ര ഒരു പിക്നിക് കൂടി ആയിരുന്നു ആ യാത്ര.
കാട്ടിലെ യാത്ര തീരാറായപ്പോഴേക്കും അവര്‍ ക്ഷീണിച്ചു തളര്‍ന്നിരുന്നു . ഒരു വിധം അവര്‍ ചോദിച്ചും പറഞ്ഞും അവര്‍ ആ മനുഷ്യന്‍റെ കൂരയില്‍ എത്തി ചേര്‍ന്നു . അറിയപെടുന്ന കലാകാരിയെ കണ്ടതോടെ നാട്ടുകാര്‍ കൂടി , നാട്ടുകാര്‍ അവരോടു വിശേഷങ്ങള്‍ ഒക്കെ ചോദിക്കുന്നതിനിടയില്‍ ഡോക്ടറും മക്കളും കയറി അയാളെ കണ്ടു. ആ അവസ്ഥയിലും അയാള്‍ ആ ഡോക്ടറെ തിരിച്ചറിഞ്ഞു , എന്തൊക്കെയോ ചോദിക്കുന്നത് പോലെ. ഡോക്ടര്‍ മക്കളെ കൊണ്ട് അയാള്‍ക്ക് വെള്ളം കൊടുപ്പിച്ചു . ഒരിറ്റു കളയാതെ അയാള്‍ അതു കുടിച്ചിറക്കി , അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു . എന്തോ ഒന്നു പറയാന്‍ വെമ്പുന്നതിനിടയില്‍ , അയാളുടെ സകല ആഗ്രഹങ്ങളും ബാക്കി ആക്കി ആയാള്‍ ആ ഭൂമിയോടു വിടപറഞ്ഞു .
നാട്ടുകാരുടെ ഇടയില്‍ നിന്നും അകത്തേക്കു വരാന്‍ ഒരുങ്ങുന്ന ഭാര്യയെ ഡോക്ടര്‍ തടഞ്ഞു , ഇനി കാണേണ്ട അയാള്‍ ഈ ലോകത്തോട് വിടപറഞ്ഞു . ദൈവം മുന്‍കൂട്ടി തീരുമാനിച്ചത് പോലെ ആ ഡോക്ടറുടെ കയ്യില്‍ നിന്നും അവസാന തുള്ളി വെള്ളവും കുടിച്ചാണ് അയാള്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ശവസംസ്കാര ചിലവുകള്‍ ഡോക്ടര്‍ ചെയ്യാം എന്ന് ഏറ്റു. വിശന്നു നില്‍ക്കുന്ന മക്കള്‍ക്കും ഭാര്യക്കും ആഹാരം വാങ്ങി നല്‍കി . ഇതിനിടയില്‍ ആരൊക്കെയോ ചേര്‍ന്നു വിറകു ഒക്കെ വെട്ടി ഒരു ചിത തയ്യാറാക്കി . സാധാരണ മരണ വീട്ടില്‍ പോയാല്‍ ആ ശരീരത്തെ നോക്കാന്‍ തയ്യാറാകാത്ത ആ കലാകാരി ഒരു നോക്കു ആ മനുഷ്യനെ കാണാന്‍ ഒന്ന് എത്തി നോക്കി . തന്‍റെ സപ്തനാഡികളും തളരുന്നതായി തോന്നി , താന്‍ ഒരു കാലത്തു ആരെയാണോ തന്‍റെ ജീവനു തുല്യം സ്നേഹിച്ചേ , ആരെയാണോ തനിക്കു ഈ ജീവിതത്തില്‍ ഏറ്റവും മറക്കേണ്ടി വന്നത് അതേ ആള്‍ ഇന്നിതാ തന്‍റെ മുന്നില്‍ ജീവനറ്റ ശരീരവുമായി കിടക്കുന്നു. വിവാഹത്തില്‍ വന്ന സൗഭഗ്യത്തില്‍ അവള്‍ അവനെ മറന്നു കഴിഞ്ഞിരുന്നു എന്നാലും രണ്ടര പതിറ്റാണ്ടിനു ശേഷം ഇങ്ങനെ ഒരു കൂടി കാഴ്ച പ്രതീക്ഷിച്ചിരുന്നില്ല . ചിതയ്ക്ക് തിരി കൊളുത്താന്‍ ആരും ഇല്ലാതെ ആ ശരീരം ആ ചിതയില്‍ ഇരുന്നു.
അയാളുടെ ആകെ സമ്പാദ്യം ആ ന്യൂസ് പേപ്പര്‍ ആയിരുന്നു. അതില്‍ ഒരു കോളം മാത്രം വട്ടത്തില്‍ വരച്ചു വച്ചേക്കുന്നു, അതിന്‍റെ തലക്കെട്ടു ഇങ്ങനെ ആയിരുന്നു " ഗവണ്മെന്റ് ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ മലയോര സ്ഥലങ്ങളിലേക്ക് ഗ്രാമ സേവനം നിര്‍ബന്ധമാക്കിയിരിക്കുന്നു". അതില്‍ ആ ഡോക്ടറുടെ പേരും അതില്‍ ഒരു അടയാളവും , എന്തിനു തന്‍റെ പേരു എ മനുഷ്യന്‍ അടയാളം ചയ്തു എന്നറിയാതെ ഡോക്ടര്‍ കുഴങ്ങി .ചില കാര്യങ്ങള്‍ ദൈവം മുന്‍കൂട്ടി തീരുമാനിക്കുന്നു ഒരു പക്ഷെ തന്‍റെ അവസാനകാലത്ത് ഇദേഹം ആകും കൂട്ടിനുള്ളത് എന്നു അയാളെ ദൈവം മുന്‍കൂട്ടി അറിയിച്ചിരിക്കും .
പണ്ടെങ്ങോ അയാള്‍ കാട്ടാനയില്‍ നിന്നും രക്ഷപെടുത്തിയ ഒരു യുവതിയുടെ മകന്‍ എ ചിതയ്ക്ക് തിരി കൊളുത്തി, ആ ചിതയിലെ പുക ചുരുള്‍ അസാമാന്യ ശക്തിയോടെ ആ കലാകാരിക്ക് ചുറ്റും ഒരു വലയം തീര്‍ത്തു മുകളിക്ക് പോയി . ഒരു പക്ഷെ ആ ആത്മാവ് ഒന്ന് കൂടി വന്നു ആ കലാകാരിയെ പുണര്‍ന്നതാവം , ഒരു തരം ആത്മസാക്ഷാല്‍ക്കാരം.
തന്നെ കൊണ്ട് ആകുന്നത് ചെയ്യാന്‍ പറ്റിയല്ലോ എന്നാ സമാധാനത്തോടെ ഡോക്ടറും കുടുംബവും മലയിറങ്ങി തുടങ്ങി , ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി ആ ചിത അപ്പോഴും കത്താന്‍ പാട് പെടുകയായിരുന്നു. ആ ആത്മാവിനു , അവനു പ്രിയപ്പെട്ട ആരൊക്കെയോ ഉള്ള ഈ ലോകത്തു നിന്നും വിട്ടു പോകാന്‍ ഇഷ്ടമല്ല എന്ന പോലെ