എന്‍റെ ഡി.ബി കോളേജിലെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു , ഡിബിസി യെക്കുറിച്ച് രണ്ടു വാക്ക് :
പ്രകൃതി സൗന്ദര്യം കൊണ്ടും , ജല സമ്പത്തും കൊണ്ടും എന്നും ഉന്നതങ്ങളില്‍ നില്‍ക്കുന്ന ശാസ്താംകോട്ട എന്ന കുഞ്ഞു പട്ടണത്തില്‍ എന്നും തല ഉയര്‍ത്തി പിടിച്ചിരുന്ന ഞങ്ങളുടെ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ്. പഠിക്കാനായി മാത്രം വന്നാല്‍ പഠിക്കാനും , അതല്ല കുറച്ചു പഠിച്ചു കുറച്ചു അലമ്പന്‍ വന്നാല്‍ അതിനും ഇതൊന്നും അല്ല മൊത്തത്തില്‍ അലമ്പന്‍ ആണെങ്ങില്‍ അതിനും അടിത്തറ ഒരുക്കി തരുന്ന കേരള യൂനിവേര്‍സിടി യുടെ കീഴിലുള്ള ഒരു അപൂര്‍വ്വം കോളേജ് അതാണ് ശാസ്താംകോട്ട കോളേജ് . ടൌണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി ഒരു ഉപ ദ്വീപു പോലെ ആണ് ഞങ്ങളുടെ സ്വപ്ന റാണി നില കൊള്ളുന്നത്. കോളേജിനെ ചുറ്റി മൂന്നു വശവും കേരത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകവും കൂടാതെ തടാക തീരത്തെ കാടുകളും കൂടെ ചേരുമ്പോള്‍ നമ്മള്‍ ഏതോ അഡ്വാന്‍ജറുസ് പാര്‍ക്കില്‍ എത്തിയ പ്രേതിതി ഉണ്ടാകും
ശാസ്താംകോട്ട കോളേജില്‍ ബി.എസ്.സി ഫിസിക്സ് പഠിക്കാന്‍ വന്ന ഞങ്ങള്‍ 13 പേരെക്കുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല. എങ്കിലും ഞങ്ങളുടെ ഇടയില്‍ വന്നു നശിച്ച ഞങ്ങളുടെ രാജീവിനെ കുറിച്ച് ഞാന്‍ പറയാം. രാജീവിനെ കുറിച്ച് പറയുക ആണെങ്ങില്‍ , അവന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം അങ്ങ് കൊട്ടാരക്കരയിലെ നവോദയ എന്ന കേന്ദ്രിയ വിദ്യാലയത്തില്‍ നിന്നാണ്. നവോദയ എന്ന് കേള്‍കുമ്പോള്‍ തന്നെ ഒരു മിനിമം ബുജി ആണെന്ന് ഉറപ്പിച്ചു. വളരെ ചെറുപ്പത്തിലെ നല്ലപോലെ പഠിച്ചു വരുന്നവര്‍ക്ക് മാത്രമേ അവിടെ പഠിക്കാന്‍ പറ്റു. അവിടെ പഠിച്ചു തുടങ്ങിയാല്‍ ഉഴപ്പാന്‍ പറ്റാത്തതിനാല്‍ നവോദയ പ്രോഡക്റ്റ്സ് എല്ലാം ബഹു കേമാന്മാരയിട്ടു ആയിരിക്കും പുറത്തിറങ്ങുക. ഇനി നമുക്ക് തുടങ്ങാം
"മദ്യം ; കുടിക്കുംതോറും വീര്യം കൂട്ടുന്ന മഹാസാഗരം , അലഞ്ഞിട്ടുണ്ട് അവന്‍ അതും തേടി ...............................
ഒരിക്കല്‍ നവോദയയിലെ തടവറയില്‍ നക്ഷ്ത്രമെന്നികിടന്നവന് പെട്ടെന്നൊരു വെളിപാടുണ്ടായി .ശാസ്താംകോട്ടയിലേക്ക് വെച്ച് പിടിക്കാന്‍ എന്തിനാ ? റോയല്‍ ഫിസിക്സ് പഠിക്കണം .ഐസക് ന്യൂട്ടെന്നിനെ കുറിച്ച് പഠിക്കാന്‍ ചെന്ന് പെട്ടെത് ഡിബിസിയിലെ ഒരു കൂട്ടം അഭാസന്മാര്‍ക്കിടയില്‍ " ഉസ്താദ് ഗുലാന്‍ ബോയ്സ് .. " ആദ്യം കണ്ടപ്പോള്‍ തന്നെ ഒട്ടുന്നോ എന്നാണ് ചോദിച്ചത് , ഊര് തെണ്ടിയുടെ ഓട്ടകീശയില്‍ ഒട്ടിക്കാന്‍ കാശുണ്ടോ ? ഇല്ല എങ്കിലും ചായ കുടിക്കാന്‍ പഠിപ്പിച്ച അച്ഛനെ മനസ്സില്‍ ധ്യാനിച്ച് വാള് വെക്കാതെ ആദ്യ പെഗ്ഗിറക്കി.ആ പൈന്റ്ടു കുടിച്ചു തീര്‍ക്കുന്നതിനു മുന്‍പ് തന്നെ കൂട്ടുകാര്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു . ഉസ്താദ് ഫ്ലാറ്റ്. പിന്നെ കയ്യില്‍ ഫുള്ളും ,വായില്‍ സിഗറെറ്റും ബാഗില്‍ ചീട്ടുമായി കുറെ നാളുകള്‍ ,ഒടുവില്‍ ആ ലാബിന്‍റെ ഇരുണ്ട മൂലയില്‍ ഒരു വാളും വെച്ച് ഇന്നും തുടരുന്നു പ്രവാസം ......... മദ്യോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തി ഹൈ... ശംഭോ മഹാദേവാ .... "
ആദ്യ വര്‍ഷം തന്നെ രാജീവിന്റെ പോക്ക് നേരെ അല്ല എന്ന് കണ്ടു അവനെ അവന്‍റെ അപ്പച്ചിയുടെ വീടിലോട്ടു അയച്ചു. കേറാന്‍ നിന്നവന് ഏണി വെച്ച് കൊടുത്തത് പോലെ ആയി കാര്യങ്ങള്‍ . അപ്പച്ചിയുടെ മുന്പില്‍ പഞ്ച പാവവും , പുറത്തിറങ്ങിയാല്‍ തനി കൊണവും കാണിച്ചു രാജീവങ്ങു വളര്‍ന്നു. എന്നിരുന്നാലും അപ്പച്ചിയുടെ അങ്ങ് പോയതിനു ശേഷം ക്ലാസ്സിലെ അന്നദാതാവായിരുന്നു രാജീവ്. ക്ലാസ്സില്‍ ആകെ ചോറും ബാഗുമായി വന്നിരുന്നത് രാജീവും വിനീതും അച്ചായനും ആയിരുന്നു. അച്ചായന്‍ ക്ലാസ്സില്‍ ചോറ് കൊണ്ട് വരുന്നത് വൈകിട്ട് ജിമ്മില്‍ പോകണം എന്ന ഉദ്ദേശത്തോടെ ആണ്, ഒന്നും കഴിക്കാതെ ജിമ്മില്‍ പോയാല്‍ തല കറങ്ങും എന്ന് ആരോ അച്ചായനോട് പറഞ്ഞു പോലും. എന്തായാലും ഞായറും ശനിയും ഒഴിച്ച് എല്ലാ ദിവസവും കോളേജില്‍ വരുമെങ്ങിലും , ഞങ്ങളെ ക്ലാസ്സില്‍ കാണാനാമെങ്ങില്‍ ഉച്ചയൂണ് സമയത്ത് ക്ലാസ്സില്‍ വരണമെന്ന് ടീച്ചര്‍മാര് വരെ സമ്മതിക്കും.( അന്ന് മുതലേ പുറം ലോകത്തേക്ക് കൂടുതല്‍ ചിന്തിക്കുന്നതിനാല്‍ ഞങ്ങളെ ക്ലാസ്സ് ടൈമില്‍ കാണാനാമെങ്ങില്‍ ഏതെങ്കിലും ജൂനിയെര്‍സിന്റെ ക്ലാസ്സിലോ അല്ലെങ്ങില്‍ എക്കണോമിക്സ് , ഹിസ്റ്ററി ക്ലാസ്സിലോ വരണം). ആകപ്പാടെ തിങ്ങള്‍ എന്ന ദിവസം എല്ലാവരും ക്ലാസ്സില്‍ കേറും, അന്ന് ആദ്യത്തെ ഒരു പിരീഡ് കഴിഞ്ഞാല്‍ ഫുള്‍ ലാബില്‍ ആയിരിക്കും.ആദ്യത്തെ ഒരു പിരീഡ് ഇരുന്നു കൊടുത്താല്‍ വൈകിട്ട് അട്ടെണ്ടാന്‍സ് എടുക്കുന്ന സമയത്ത് വന്നാല്‍ മതിയല്ലോ !! ഒരു ദിവസത്തെ ഫുള്‍ അട്ടെണ്ടാന്‍സ് കിട്ടും.

വാ കീറിയ ദൈവം ഇരയും തരും എന്ന പോലെ ആണ് കാര്യങ്ങള്‍ , എല്ലാവരും രാവിലെ വന്നു അവരവരുടെ ചോറ് പൊതി ക്ലാസ്സില്‍ കൊണ്ട് വെക്കും, ആദ്യത്തെ നാലു പിരീഡ് കഴിയുമ്പോഴാണ് ഉച്ചയൂണ് സമയം എങ്കിലും ഒരു മൂന്നാമത്തെ പിരീഡ് ഞങള്‍ വന്നു ക്ലാസ്സിലെ ചോറ് എടുത്തു തിന്നും , ജിമ്മില്‍ പോയി മസ്സില്‍ ഉണ്ടാക്കാന്‍ അച്ചായന്‍ വീട്ടില്‍ നിന്നും പൊതിഞ്ഞു കൊണ്ടുവരുന്ന മുട്ട ഒറ്റ അടിക്കു ഞങ്ങളുടെ ആരുടെ എങ്കിലും വായിലാകും. അച്ചായന് മസ്സില്‍ വെച്ചില്ലെങ്ങില്‍ എന്താ അറ്റ്ലീസ്റ്റ് ഞങ്ങള്‍ക്ക് വെക്കുന്നില്ലേ!!!. ആകെ മൂന്ന് ചോറ് പൊതിയും ആറു പേരും ഒത്തൊരുമയോടെ കഴിച്ചാല്‍ എല്ലാവര്ക്കും കിട്ടും എവിടെ ???ആദ്യത്തെ ആക്രാന്തത്തില്‍ എല്ലാവരുടെയും പാത്രത്തില്‍ നിന്നും കറി മുഴുവന്‍ അടിച്ചു മാറ്റും. അവസാനം പച്ച ചോറ് മാത്രമാകും, പിന്നെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ ചോറ് തുറന്നു അവര്‍ക്ക് സംശയം ഉണ്ടാക്കാത്ത തരത്തില്‍ എല്ലാവരുടെയും കയ്യില്‍ നിന്നും കുറച്ചു കുറച്ചു സ്വരുപിച്ചു , ഒരു തരി ചോറ് ബാക്കി വെക്കാതെ കഴിക്കും. മുട്ട ചോറില്‍ വെക്കാം എന്ന് പറഞ്ഞു വെക്കാത്തത്തിനു അച്ചായന്‍ വീട്ടില്‍ നിന്നും പിണങ്ങി, കാന്റീനില്‍ നിന്നും നേരിട്ടായി കഴിപ്പ്. രാജീവിന് ശരീരം വെക്കാന്‍ അപ്പച്ചി കൊടുത്തു വിടുന്ന ചോറും ചൂര കറിയും കഴിച്ചു ഞങ്ങളെ പോലുള്ളവര്‍ കൊഴുത്തുരുണ്ട് വന്നു.
ബി.എസ്.സി ഒക്കെ കഴിഞ്ഞു എന്ട്രന്‍സ് എഴുതി കുസാറ്റില്‍ എത്തിയ രാജീവ് വെറും ഒരു കുടിയനില്‍ നിന്നും വളര്‍ന്ന് , ഗുലാനിലെ മറ്റുള്ളവര്‍ക്ക് ഒന്നും തൊടാന്‍ പറ്റാത്ത ഉയരത്തില്‍ എത്തി. അലമ്പി നടന്നതിനു ഒപ്പം പഠിക്കുകയും ചെയ്തത് കൊണ്ട് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് കിട്ടുകയും ചെയ്തു . ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു യുനിവേര്‍സിടിയില്‍ റിസര്‍ച്ച് ചെയ്യുകയാ. പഠിക്കുന്ന വിഷയവും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് കിട്ടിയ വിഷയവും തമ്മില്‍ കുലബന്ധവും ഇല്ല . അതിയാന് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് കിട്ടിയത് "കള്ള് വാറ്റിന ".2011- ലെ നോബല്‍ പ്രയ്സ് വരെ കിട്ടാന് ചാന്‍സ് ഉണ്ടത്രേ, പിന്നെ കുറച്ചു പേറ്റന്റും
ലോകത്തുള്ള മദ്യം ഒന്നും തലയ്ക്കു പിടിക്കുന്നില്ല ഇന്നും പറഞ്ഞു , തുടങ്ങിയ ഗവേഷണത്തിനാ ഇപ്പോള്‍ പേറ്റന്റ് കിട്ടിയെക്കുന്നെ ,കലികാലം അല്ലാതെന്താ!!. കറുത്തവാവിന് അന്നു പിടിക്കുന്ന രാജവെമ്പാലയെ , 84 ഡിഗ്രി സെല്‍ഷിയസ് ചൂടാക്കിയ വെള്ളത്തില്‍ ഇട്ടു പുഴുങ്ങി എടുത്താല്‍ അതിന്‍റെ വിഷം (രാജീവ് കേള്‍ക്കണ്ട വിഷം എന്ന് പറഞ്ഞത് അവനു അത് അമൃത് ആണ് ) മുകളില്‍ അടിഞ്ഞു കൂടും , അത്
പ്രതേകം മാറ്റി വേറെ ഒരു സ്റ്റീല്‍ പാത്രത്തില്‍ ബാട്ടരിപൊടിയും , പുകയിലയും ,സിഗരട്ട് പൊടിയും 3:2:4 എന്ന അംശബന്ധത്തില്‍ ചേര്‍ത്ത് വാറ്റിയെടുക്കുന്ന സാധനം ,ഒരു മാസം സൂര്യപ്രകാശ മേല്‍ക്കാതെ വെച്ചാല്‍ കിട്ടുന്ന ദ്രാവകം കഴിച്ചാല്‍ അവനു ഒരു ദിവസത്തേക്ക് തലയ്ക്കു പിടിക്കും. ഈ ദ്രാവകം അന്നു അവന്‍റെ കൂടെ പരീക്ഷിച്ച പലരും ഇപ്പോഴും പൂര്‍ണമായി ബോധാവന്മാര്‍ ആകാത്തതിനാല്‍ മാത്രം ആണ് നോബല്‍ സമ്മാനം നേരത്തെ തീരുമാനിക്കാതെ വെച്ചെക്കുന്നത്!!!!!!!!!!!!!!.
വിവിധതരം മദ്യരാജാക്കന്മാരില്‍ നിന്നും മാസം 5 കോടിയിലേറെ വരുമാനം ഉള്ള പലവിധ ഓഫറുകള്‍ വന്നെങ്ങിലും, ഗവേഷണം നടത്തി ഭാരതത്തിനു ഒരു മുതല്‍ കൂട്ടാകണം എന്നതാണ് തന്‍റെ ആഗ്രഹം എന്നാണ് ആ മഹാ ശാസ്ത്രഞ്ജന്‍ തീരുമാനിച്ചത്. ഒരു നേരം മൗനമയി എഴുന്നേറ്റു നിന്ന് ആ മഹാത്മാവിന്റെ ആയുസ്സിനായി നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം