Monday, 27 December 2010

സ്വപ്ന സുന്ദരി

വള്ളിക്കാവ് അമൃതയില്‍ 2007-2010 എംസിഎ യ്ക്ക് പഠിക്കുന്ന സമയം . വള്ളിക്കാവില്‍ വന്നു ഞാന്‍ ആദ്യം പരിചയപ്പെടുന്നതു അമ്പിളിയെ ആണ്. അമ്പിളിയെ കുറിച്ച് പറയുക ആണ് എങ്കില്‍ മോഹന്‍ലാലിന്‍റെ ചിത്രത്തിലെ ഡയലോഗ് ഓര്‍മ വരും ,മോഹന്‍ലാല്‍ പറഞ്ഞതുപോലെ അവള്‍ സുന്ദരിയാണ് സുശീലയാണ് സുമുഖിയാണ്. നീണ്ടു കൊലുന്നനെയും അല്‍പ്പം വണ്ണവും ഉള്ള ബോഡി ആണ് അവള്‍ക്ക്.

എനിക്ക് മാത്രമല്ല വള്ളിക്കാവിനു പരിസരത്ത് ഉള്ളവര്‍ക് കൂടി അവള്‍ ഒരു സ്വപ്ന കാമുകി ആണ്. അവളെ ഒരു നോക്ക് കാണാന്‍ ഒന്ന് ആദ്യം തൊടാന്‍ വള്ളിക്കാവിലോട്ടു കോളേജ് കുമാരന്മാരുടെ തിക്കും തിരക്കുമാണ്.സാധാരണ വൈകുന്നേരം 4 മുതല്‍ 5 വരെ എപ്പോ വേണമെങ്കിലും അവള്‍ വള്ളിക്കാവില്‍ വരാം ആബാലവൃദ്ധം ജനങ്ങളും അവളെ കത്ത് ഇരിക്കുകയാണ് . ഇനി ഐശ്വര്യ റായി വന്നു അപ്പൊ അവിടെ നിന്നാലും എല്ലാവരുടെയും കണ്ണ് അമ്പിളിയില്‍ തന്നെ ആയിരിക്കും അതാണ് അമ്പിളി.അമ്പിളി റൂട്ടില്‍ ഇറങ്ങിയിട്ട് കാലം കുറെ ആയി , അമ്പിളിയുമായി എല്ലാവരും നല്ല ഇടപാടാണ് ,കാശ് കറക്റ്റ് ആയിരിക്കണം അത്രേ ഉള്ളു. ചില സീസണ്‍ സമയത്ത് മാത്രം അല്‍പ്പം കൂടുതല്‍ ചോദിക്കും എന്നാലും ഒന്ന് പിടിച്ചാല്‍ പഴയ റേറ്റിനു തന്നെ അവള്‍ സമ്മതിക്കും.ഓച്ചിറ പന്ത്രണ്ടു വിളക്കോ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവമോ വന്നാല്‍ അവള്‍ക്ക് കോളാണ്. അങ്ങനെ അവള്‍ വള്ളികാവിനെ സേവിച്ചു മുന്നോട്ടു പോകുന്നു.

ഇന്ന് അവള്‍ക്ക് കൂട്ടായി ,തണലായി , പിണങ്ങാനായി ഒരാളും കൂടെ ഉണ്ട് ഷിജിന്‍. അവന്‍ കൂടെ വന്നതോടെ വള്ളിക്കാവ് റൂട്ടില്‍ ബസുകളുടെ എണ്ണം രണ്ടായി.....................................

10 comments:

  1. he..he..ambiliye patty orkumbol manassil entho santhosham...6 varsham yathra cheytha bus alle..:-)

    ReplyDelete
  2. ninakkenthada blog kachavadam unda?

    ReplyDelete
  3. അളിയാ, നിനക്കു പമ്മന് പകരക്കാരനാവാന്‍ ശ്രമിച്ചുകൂടെ? നല്ല ഭാവി കാണുന്നു. :D

    പോസ്റ്റ്‌ ഉഗ്രന്‍. ബ്ലോഗ്‌ റോളില്‍ ഇട്ടിരിക്കുന്നു.

    ReplyDelete
  4. നമ്മുടെ അമ്പിളി ....ആരു വായിച്ചാലും ആദ്യം തെറ്റിദ്ധരിക്കും കേട്ടോ, സൂപ്പര്‍

    ReplyDelete
  5. Post Super ayi machuuuu.....veluppankalathu kaanunna swapnam fhalikum enna parayuka.sookshichoooo....

    ReplyDelete
  6. shijin ithiri neelakuravanu... but kandal oru eduppokke undu..... otta kuzhappame ullu shijin ravile nall meen nattamanu...

    ReplyDelete
  7. അശോകനു ക്ഷീണമാകാം, നിനക്ക് മീന്‍ നാറ്റം, അപ്പൊ നിന്നെ നാറുന്ന അവരുടെ അവസ്ഥയോ ?

    ReplyDelete
  8. asaaaaaaaaanneeee.... allla ithokke real aanno ?:P

    ReplyDelete