Wednesday, 29 December 2010

എനിക്ക് ബസ്സില്‍ നില്ക്കുന്നതാ ഇഷ്ടം !!!

ഒരു വെള്ളിയാഴ്ച കോളേജില്‍ നിന്നും വീട്ടിലേക്കു പോകാന്‍ ഞാന്‍ വള്ളിക്കാവില്‍ നില്‍ക്കുന്നു , അമ്പിളി തന്നെ ആണ് അന്നും ശരണം .ശനിയും ഞായറും അവധി ആയതിനാല്‍ ഒട്ടു മിക്ക കുട്ടികളും വീട്ടില്‍ പോകാന്‍ റെഡി ആയി വള്ളിക്കാവില്‍ തന്നെ ഉണ്ട്. ഈ വെള്ളിയാഴ്ച ദിവസത്തില്‍ ബസില്‍ കേറി പോകുന്നത് ഭയങ്കര ബോര്‍ പരിപാടിയാണ്. ഹോസ്റ്റലില്‍ നില്‍ക്കുന്ന സകലരും വീട്ടുകാരെ കൊണ്ട് കഴുകിക്കാന്‍ പറ്റുന്ന അത്രെയും തുണിയും ,ഒരു സഞ്ചിയില്‍ വാരിക്കെട്ടി ആയിരിക്കും വള്ളിക്കാവില്‍ സമ്മേളിക്കുന്നത് . കാശും പെണ്ണും ഉള്ളവന്‍ കാശ് കൊടുത്തു ഓട്ടോ പിടിച്ചു പോകും അതൊന്നും ഇല്ലാത്ത പഹയന്മാര് ബസ്സില്‍ തന്നെ പോകൂ.

വെള്ളിയാഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും സീറ്റില്‍ കിടന്നു ഉറങ്ങി പോകുന്ന എനിക്ക് ഇതു തീരെ ഇഷ്ടം ഉള്ള പരിപാടിയല്ല, എന്നാലും കുറെ ചോര ബസിലും കുടിക്കാലോ എന്ന് വിചാരിച്ചു സമാധാനപെടും. തിക്കിയും തിരക്കിയും എങ്ങനെയോ ബസിനുള്ളില്‍ എത്തി ചേര്‍ന്നു. ഇനി മെയിന്‍ പരിപാടി എന്ന് പറഞ്ഞാല്‍ നിരീക്ഷണം ആണ് ( ആദ്യം പെണ്ണല്ല കേട്ടോ ! ! ഒരു ഇരിപ്പിടം ആണ് മുഖ്യം ) . സീറ്റില്‍ ഇരിക്കുന്ന ആരെങ്കിലും "കുണ്ടി"( ഇതിനെക്കാളും നല്ല ഒരു വാക്ക് ആ ഭാഗത്തിന് എനിക്ക് കിട്ടിയില്ല, ഇനി അറിയാവുന്നത് ഒന്നും അത്ര നല്ലതും അല്ല ) ഒന്ന് പൊക്കിയാല്‍ അങ്ങോട്ട്‌ നീങ്ങി നില്‍ക്കും , എഴുന്നേറ്റാല്‍ അന്നേരം തന്നെ അവരുടെതിനു പകരം "നമ്മുടേത്‌" വെച്ച് എക്സ്ചേഞ്ച് ചെയ്യാം എന്നതിനാലാണ് അല്ലാതെ വൃത്തിക്കെട്ട ഭാഗത്ത്‌ നോക്കുന്ന ഏര്‍പ്പടോന്നും എനിക്കില്ല കേട്ടോ ?

ബസ്സില്‍ കേറി പത്തു മിനിട്ടിനകം എന്‍റെ നീരിക്ഷനതിനു റിസള്‍ട്ട് ഉണ്ടായി (അപ്പൊ ഒരു കാര്യം ഉറപ്പായി ഈ കാര്യത്തില്‍ എങ്കിലും ഞാന്‍ ഗ്രേഡ് കൂടുതല്‍ വാങ്ങിക്കും, അമൃതയില്‍ പഠിക്കുമ്പോള്‍ എന്‍റെ സ്വപ്നം ആയിരുന്നു നല്ല ഗ്രേഡ് വാങ്ങിക്കുക എന്നത് , അത് അമൃതയില്‍ അല്ലെങ്കിലും അമൃതയില്‍ വരുന്ന വഴിക്കെങ്ങിലും കിട്ടുമാലോ എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു ). സീറ്റില്‍ ഇരുന്ന ആളുടെയും എന്‍റെയും വെച്ച് എക്സ്ചേഞ്ച് ചെയ്തു പത്തു മിനിറ്റ് ആയിക്കന്നില്ല , സുന്ദരിയ ആയ ഒരു ചേച്ചി ഒരു കൊച്ചിനെയും പൊക്കി കൊണ്ട് ബസ്സിനകത്ത് കേറി. തള്ളയെയും കൊച്ചിനെയും കണ്ടാല്‍ സാധാരണ ചെയ്യുന്നത് പോലെ കുനിഞ്ഞിരുന്നു .

ചേച്ചി എന്നില്‍ ആകൃഷ്ട ആയതു കൊണ്ടാണോ അതോ വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് കൊണ്ടാണോ എന്നറിയില്ല, ചേച്ചി കറക്റ്റ് ആയിട്ടു എന്‍റെ സീറ്റിന്റെ അടുത്ത് തന്നെ വന്നു നിന്നു. ചേച്ചി ബസ്സില്‍ കയറിയപ്പോഴേ കുനിഞ്ഞിരുന്ന ഞാന്‍, ചേച്ചിക്ക് സീറ്റ്‌ വല്ലതും കിട്ടിയോ എന്നറിയാന്‍ ഒരു " സാ " മട്ടില്‍ എന്‍റെ തല ചരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ചേച്ചിയെയും ചേച്ചിയുടെ തോളേല്‍ കിടക്കുന്ന സത്താനെയും(എനിക്കവന്‍ സാത്താന്‍ തന്നെ ആണ് കാര്യം പിന്നെ പറയാം ) തന്നെ ആയതിനാല്‍ ഞാന്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി . ചേച്ചിക്ക് "ഇരിക്കുന്നിടത്ത്" വല്ല അസുഖവും ഉണ്ടോ അതോ വല്ല ചെറുക്കനേയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആണോ ആവോ എത്ര നിര്‍ബന്ധിച്ചിട്ടും ചേച്ചി ഇരിക്കുന്നില്ല . അവസാനം ചേച്ചിയുടെ തോളേല്‍ കിടക്കുന്ന വേതളത്തെ എന്‍റെ മടിയില്‍ കിടത്താന്‍ ചേച്ചി സമ്മതിച്ചു . അങ്ങനെ കൊച്ചിനെ മടിയില്‍ ഇരുത്തി ഞാന്‍ ചെറുതായിട്ട് ഒന്ന് കണ്ണടച്ചു.

എഴുന്നേറ്റു വീട്ടില്‍ പോയി കിടന്നു ഉറങ്ങെടാ എന്നുള്ള ശകാരം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ദൈവമേ എത്ര പെട്ടെന്ന് കരുനാഗപ്പള്ളിയില്‍ എത്തിയോ എന്നൊരു ആത്മഗതവും ചെയ്തു കൊണ്ട് ഞാന്‍ പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കി , എന്തോ ഒരു പന്തികേട്‌ പോലെ സാധാരണ പോലെ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല മടിയില്‍ ഒരു കനം, മടിയിലേക്ക്‌ നോക്കിയ ഞാന്‍ " എന്തോ പോയ അണ്ണാനേ പോലെ ആയി ". നമ്മുടെ ആ സാത്താന്‍ ദാ എന്‍റെ ഈ മടിയില്‍ കിടക്കുന്നു . അവസാന സ്റ്റോപ്പ്‌ ആയതിനാല്‍ ബസിനുള്ളില്‍ ഞാനും കണ്ടക്ടറും , ഡ്രൈവറും , പിന്നെ രണ്ടു പെരുമേ ഉള്ളു . അവര്‍ ഇറങ്ങിയപ്പോ ഞാന്‍ പതുക്കെ കണ്ടക്ടരോടായി പറഞ്ഞു " ഓരോ പുലിവാല്‌ പിടിക്കുന്ന വഴിയെ " .. എവിടെ അയാള് കേട്ട ഭാഗം നടിക്കുന്നില്ല .

അത്രെയ്ക്കയോ , ഇപ്പൊ പണികൊടുക്കാം എന്ന് കരുതി ഞാന്‍ ആ കൊച്ചിനെ അയാള്‍ക് നേരെ നീട്ടി . കണ്‍സെഷന്‍ ടിക്കറ്റ്‌ ചോദിച്ച യാത്രക്കാരനെ നോക്കുന്നത് പോലുള്ള ആ നോട്ടം കണ്ടു , ഞാന്‍ തന്നെ കൊച്ചിനെ നീട്ടിയ കൈ മടക്കി. ഒറ്റ ശ്വാസത്തില്‍ ഞാന്‍ നടന്ന കാര്യം പറഞ്ഞു . കാരുണ്യത്തിന്‍റെ ലാഞ്ചന പോലും ഇല്ലാത്ത ആ മുഖത്ത് നിന്നും ഞാന്‍ ഒരുപാടു ഒന്നും പ്രതീക്ഷിച്ചില്ല എങ്കിലും ഒരു ചെറിയ പ്രതീക്ഷ. " എന്നും അങ്ങനെ ആണല്ലോ ഞാന്‍ ഒന്ന് പ്രതീക്ഷിക്കും ദൈവം വേറെ തരും " ഈ പ്രവിശ്യവും തധൈവ്വ . ഗിയറു മാറ്റി ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു, മോന്‍ ഇറങ്ങ് മാമന് അടുത്ത ട്രിപ്പുള്ളത. വാക്ക് തര്‍ക്കം ആയി ആളു കൂടി . കൊച്ചിനെ എന്‍റെ കയ്യില്‍ നിന്നും വാങ്ങാതെ ബസ്സില്‍ നിന്നും ഞാന്‍ ഇറങ്ങില്ല എന്നായി. അടി കിട്ടും എന്നായപ്പോ ഞാന്‍ പതുക്കെ ഇറങ്ങി ( അല്ലേലും വല്ലവരുടെയും കയ്യില്‍ നിന്നു അടിവാങ്ങിക്കണ്ടല്ലോ ചോദിച്ചാല്‍ ഞങ്ങളുടെ നാട്ടുകാര് നല്ല അടി തരും ) . എന്നാലും ആളുകള്‍ കൂടിയതിനാല്‍ ബസ്സ്‌ മുന്നോട്ടു എടുക്കാന്‍ പറ്റാതായി ,ഇതിനിടെ ബഹളം കേട്ട് എന്‍റെ തോളേല്‍ കിടന്ന സാത്താന്‍ എടുത്ത വായില്‍ നിലവിളിക്കാന്‍ തുടങ്ങി .

കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും സമയം ഇല്ലാ, എങ്കിലും അവരെ കൊണ്ട് ആവും പോലെ എന്നെ ദ്രോഹിക്കാന്‍ തുടങ്ങി . കൂടി നിന്ന ഒരുത്തന്‍ പറയുകയാ" കൊച്ചു പിള്ളേരെ തട്ടിക്കൊണ്ടു പോകുന്നത് ഇപ്പൊ ഒരു പതിവാണ് പോലും " എന്‍റെ തലയില്‍ ഒരു വെള്ളിടി മുഴങ്ങി !!. കിട്ടിയ അവസരം ബസ്സുകാരും മുതലാക്കി അവരും അതിനെ പിന്താങ്ങി "പണ്ടെങ്ങോ കണ്‍സെഷന്‍ ചോദിച്ച വൈരാഗ്യം" അല്ലാതെ എന്താ ?

കൂടി നിന്ന ഒരുത്തന്‍റെ പറയുകയാ ഇത്തരക്കാരെ പോലീസില്‍ ഏല്‍പ്പിക്കണം , ഹാവൂ സമാധാനമായി ഇനി ധൈര്യത്തോടെ മരിക്കാം . ഹെല്‍മറ്റു ഇല്ലാത്ത ഒരുത്തന്‍റെ, ബൈക്കിന്‍റെ പുറകില്‍ കേറിയതിനു ഒരുത്തനെ കുനിച്ചു നിര്‍ത്തി കുര്‍ബാന ചൊല്ലിച്ചതിന്റെ കേസ് തീര്‍ന്നിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ !!!!. എന്തായാലും എനിക്കും കുര്‍ബാന ഉറപ്പായി , സകല ദൈവങ്ങളെയും ഞാന്‍ ആദ്യമായിട്ട് മനസ്സുരുകി വിളിച്ചു. ദൈവം കേട്ടോ എന്തോ പെട്ടെന്ന് തന്നെ എല്ലാവരും എന്നെ സ്റ്റേഷനില്‍ എത്തിച്ചു . റെയില്‍വേ സ്റ്റേഷന്‍ അല്ലാതെ വേറൊരു സ്റ്റേഷനും കണ്ടിട്ടില്ലാത്ത ഞാന്‍ അങ്ങനെ എന്‍റെ വലതുകാല്‍ കരുനാഗപ്പള്ളി സ്റ്റെഷനിലോട്ടു വെച്ചു , എന്‍റെ തോന്നല്‍ ആണോ എന്തോ ഒരു മരണ മണി എവിടെയോ മുഴങ്ങി ണിം ണിം ..

ആള്‍ക്കാരുടെ കൂട്ടത്തില്‍ വന്ന ഏതോ ഒരു തെണ്ടി പൊടിപ്പും തേങ്ങലും വെച്ചു കാര്യം പോലീസുകാരന്റെ എടുത്തു അവതരിപ്പിച്ചു . വിക്ക്സ് ആക്ഷന്‍ 500 ന്‍റെ പരസ്യത്തില്‍ പറയും പോലെ ആക്ഷന്‍ ഉടനെ ഉണ്ടായി .കണ്ണില്‍ നിന്നും പറന്ന മൂന്നു ,നാലു തേനിച്ചകളെ ഞാന്‍ എണ്ണി.ഒരാഴ്ച പട്ടിണിക്ക് കിടന്ന പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ട മാതിരി ആയി എന്‍റെ അവസ്ഥ. ഇടി കൊള്ളാന്‍ ഒരു ഭാഗവും ബാക്കി ഇല്ലാ എന്നായി .

എന്‍റെ ഭാഗ്യത്തിന് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകനും സര്‍വ്വോപരി വക്കീലും ആയ ചെരുവേലില്‍ കണ്ണന്‍ സാര്‍ ആ സമയം സ്റ്റേഷനില്‍ എത്തിയത് . ഞാന്‍ കാര്യം കണ്ണന്‍ സാറിനെ അറിയിച്ചു . സാര്‍ എന്നെ താഴെ നിര്‍ത്തിയിട്ടു മുകളില്‍ " സി .ഐ ഏമാനെ " കാണാന്‍ പോയി . ഇതിനിടെ കുഞ്ഞിനെ കാണാനില്ല എന്നാ പരാതി ഫോണ്‍ വഴി "സി .ഐ" ഏമാനും എത്തി .ഫോണ്‍ വഴി കുഞ്ഞിന്‍റെ വീട്ടുകാര്‍ നടന്ന കാര്യം പറഞ്ഞതിനാല്‍ കൂടുതല്‍ സമയം എവിടെ നില്‍ക്കേണ്ടി വരില്ല എന്ന് കണ്ണന്‍ സാറിന്റെ കൂട്ടുകാരന്‍ ആയ ഒരു പോലീസുകാരന്‍ എന്നോട് വന്നു പറഞ്ഞു . കള്ളന്‍ അല്ല എന്ന് അവര്‍ മനസ്സിലാക്കിയ നിലയ്ക്ക് അവിടെ കണ്ട ഒരു ബഞ്ചില്‍ ഞാന്‍ സമാധാനത്തോടെ ഇരുന്നു.

ഇതിനിടെ പുറത്തെവിടെയോ ഡ്യൂട്ടി കഴിഞ്ഞു വന്ന ആജാനാബാഹു ആയ പോലീസുകാരന്‍ പുറത്തെ ബഹളം കണ്ടു പാറാവുകാരനോട് കാര്യം തിരക്കി , അകത്തു നടന്നതൊന്നും അറിയാത്ത ദുഷ്ടനായ ആ നല്ല മനുഷ്യന്‍ ഞാന്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണെന്നും നാട്ടുകാര്‍ കയ്യോടെ എന്നെ എവിടെ എല്പ്പിചെന്നും പറഞ്ഞു . " അവധി ചോദിച്ച തനിക്കു ട്രാഫിക്‌ ഡ്യൂട്ടി ഇട്ട തന്‍റെ എസ്‌. ഐ ക്ക് എന്നെങ്ങിലും ഇരുട്ടടി കൊടുക്കാന്‍ വെച്ച സകല പവറും എടുത്തു അയാള്‍ എന്‍റെ ചെകിട്ടത്തു അടിച്ചു . ആ ഒറ്റ അടിയോടെ എന്‍റെ ബോധം പോയി....
ബോധം വന്നപ്പോള്‍ അമ്മയും അച്ഛനും എന്‍റെ അടുത്ത് ഇരിക്കുന്നു . ഞാന്‍ എന്‍റെ കയ്യും കാലും ഒക്കെ പൊക്കി നോക്കി ഒരു കുഴപ്പവും ഇല്ല. ഒരു മയക്കത്തിന്റെ ആലസ്യത്തില്‍ ഞാന്‍ അമ്മയോട് ചോദിച്ചു : അമ്മെ എന്താ എനിക്ക് പറ്റിയെ....... അമ്മ അമ്മയുടെ സ്ഥിരം പല്ലവി തന്നെ ഉരുവിട്ടു....... കിടക്കാന്‍ നേരത്ത് പ്രാര്‍ത്ഥിച്ചു കിടക്കാന്‍ പറഞ്ഞാല്‍ കിടക്കില്ല ! എന്നിട്ട് രാത്രിയില്കിടന്നു അയ്യോ കൊല്ലല്ലേ തല്ലല്ലേ എന്ന് വിളിച്ചു കൂവും, നാളെ മുതല്‍ ഞങ്ങള്‍ ഓടി വരില്ലാട്ടോ .............

29 comments:

  1. ആദ്യ തേങ്ങ ഞാന്‍ തന്നെ ഉടയ്ക്കുന്നു . ഇനി എല്ലാവരും വായിച്ചോളൂ . വരുന്നവര്‍ കമന്റു ചെയ്യാന്‍ മറക്കല്ലേ,
    മലയാളത്തില്‍ കമന്റാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി . അല്ലെങ്ങില്‍ http://www.google.com/transliterate/malayalam

    ReplyDelete
  2. veruthe ninaku randu thattu kittiyallonu santhoshichu

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ചിന്നു പറഞ്ഞത് പോലെ തന്നെ ഞാനും കരുതി! മൂന്ന് വര്‍ഷം കൂടെ നടന്ന ഞങ്ങള്‍ അറിയാതെ നിനക്ക് ഇങ്ങനെ ഒരബദ്ധം? അവസാനം മീശമാധവനിലെ ദിലീപ്‌ കാണിക്കുന്ന പോലെ നീ കിടന്നു നിലവിളിക്കുന്നത് ഞാന്‍ ഒന്ന് imagine ചെയ്തു നോക്കി.

    ബാക്കി നേരിട്ട് കാണുമ്പോള്‍ തരാം.

    ReplyDelete
  5. കൊള്ളാമല്ലോ ആ തലയില്‍ ഇത്ര ഒക്കെ ഉണ്ടാരുന്നോ ?? കണ്ടാല്‍ പറയില്ല കേട്ടോ ...സൂപ്പര്‍ ക്ലൈമാക്സ്‌ ...കുഞ്ഞമ്മ കലക്കി ...എന്തായാലും ഇനി കിടക്കുമ്പോ ദൈവത്തെ വിളിച്ചു കിടന്നോ

    ReplyDelete
  6. കൊള്ളാം നിനക്ക് നല്ല ഭാവന ഒണ്ട്‌ ജാനും ആതിയം വിജ്ജാരിച്ച് നീ ഒരു ഭാഗിയവന എന്ന് ( എന്തിര് അനുഭവ സമ്പത്ത് ).എന്തായാലും നിന്റ ഭാവന കൊള്ളാം

    ReplyDelete
  7. ".... അല്ലാതെ ....... ..... നോക്കുന്ന ഏര്‍പ്പടോന്നും എനിക്കില്ല കേട്ടോ ? " മ്മ... നീ രതീഷ് തന്നെ അല്ലേ?? :പ

    കലക്കി മകനേ കലക്കി...
    ഗുലാന്‍ നഗര്‍ കസരട്ടേ...
    അഭിനന്തനങ്ങള്‍... :D..

    ReplyDelete
  8. kollam mone ee paripadi tudarnno.. nalla oru bhavi kanunnu..

    deepak

    ReplyDelete
  9. nalla 'creativity' :D :D.. enthayalum postum commentum ellam kantu kure chirichu marinju.. :D :D

    ReplyDelete
  10. എന്നാലും നിനക്ക് ശരിക്കും തല്ലുകിട്ടിയില്ലെല്ലോ.:(..! ശ്ശെ..മോശമായിപ്പോയി..:) പേടിക്കേണ്ട ഉടനെ ഇങ്ങനെയൊന്നു സംഭവിക്കാന്‍ ഗണപതി ചേട്ടന് ഒരു സ്പെഷ്യല്‍ തേങ്ങ സ്പോന്സ്ര്‍ ചെയ്തേക്കാം.!ഞങ്ങള്‍ ഇത്രെയെങ്കിലും ചെയ്തില്ലേല്‍ നീ ഇത്രെയും എഴുതിപിടിപ്പിച്ചത് വേസ്റ്റ് ആയി പോകില്ലേ നാഗപ്പാ.?.!!.:D

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. Kollam. Njan adyam sathyamayittum vicharichu poyi, ninakku free ayittu oru kochine kittiya karyam njangale arem ariyichillallo ennu. Pinnalle manasilayathu,"ORU KUNJIKKALU KANANULLA AGRAHAM MANASIL ADAKKI ADAKKI ATHU SWAPNAMAYITTU PURATHEKKU VANNATHANENNU"!!!!.
    Enthayalum kollam. Nannayittundu kto

    ReplyDelete
  13. aha....oru pulianalo!!!!!
    .....Enthayalum ALL THE BEST ....

    ReplyDelete
  14. Kollam gulane......
    Nalloru bhavi und.....

    ReplyDelete
  15. എല്ലാവര്‍ക്കും എന്‍റെ പുതുവത്സര ആശംസകള്‍. ബ്ലോഗ്‌ വായിച്ച എന്‍റെ എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍റെ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.

    ReplyDelete
  16. nandhiyum, kadappadum okeey kayithanney vachamathi, Naattil varumpo paranjasadanam konevannillel aane (marakkanda,rande commend_ne oru small).

    ReplyDelete
  17. Super creativity..nalla bhavana endalo?

    ReplyDelete
  18. da njanum vicharichu poyi ninakku thallu kittinnu..... veruthae agrahichu.....njanum karuthi njangalodu ne oru kuttiyae free aayi kittiya karyam paranjillallo ennu.... kollam nannaittundu...carry on.....

    ReplyDelete
  19. ഉറങ്ങുന്നതിനു മുന്‍പ് ചാണ്ടായണം ഒരു സൂക്തം വായിച്ചാ മതി...ഇങ്ങനെയുള്ള പേടിസ്വപ്നങ്ങള്‍ കാണില്ല....

    ReplyDelete
  20. Ithra okke kaaryangal thalayil undennu kandaal parayillallo......:)nalla bhaavana....kollaaam ktto

    ReplyDelete
  21. കൂടി നിന്ന ഒരുത്തന്‍റെ പറയുകയാ ഇത്തരക്കാരെ പോലീസില്‍ ഏല്‍പ്പിക്കണം , ഹാവൂ സമാധാനമായി ഇനി ധൈര്യത്തോടെ മരിക്കാം . ഹെല്‍മറ്റു ഇല്ലാത്ത ഒരുത്തന്‍റെ, ബൈക്കിന്‍റെ പുറകില്‍ കേറിയതിനു ഒരുത്തനെ കുനിച്ചു നിര്‍ത്തി കുര്‍ബാന ചൊല്ലിച്ചതിന്റെ കേസ് തീര്‍ന്നിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ !!!!.


    ബുഷ്..വിടു ബുഷ്..(കട്: മീശമാധവന്‍)
    ഹ..ഹ..ഹ പറ്റിച്ചതാണല്ലേ?
    നന്നായിട്ടുണ്ട് :)

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. ചില സാങ്കേതിക കാരണങ്ങളാല്‍ കമന്റ് എഴുതാന്‍ വൈകിപ്പോയി. ക്ഷമിക്കണം....
    ഇനി പറയട്ടെ...
    കൊള്ളാം!! നല്ല "ഭാഷ". ചിലപ്രത്യേക പദപ്രയോഗങ്ങളില്‍ രതീഷിന്റെ Brand name എഴുതി വെച്ചിട്ടുണ്ട്.മുസ്ലീം പദപ്രയോഗങ്ങളൊഴിച്ചാല്‍ ഈ ശൈലിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു Side വലിവ് ഉണ്ടോ എന്നൊരു സംശയം. ഏതായാലും രതിമോന്‍ ‍(രതീഷിന്റെ മറ്റൊരു പേര്)കഥയെഴുതുകയാണ്. "ആത്മ" കഥ....സ്വപ്നമെന്ന വ്യാജേന.... ആരുമറിയാത്ത രഹസ്യങ്ങളുടെ ആ ഭാണ്ഡക്കെട്ടഴിക്കൂ..... ഞങ്ങള്‍ വായിക്കട്ടെ

    ReplyDelete
  24. daaa...ennalum kashtamayippoyi.. ninakku adi kittiyallo ennorthu santhoshichirikkuvarunnu.. ennalum saramilla..ethu pole sambavikkan njan prarthikkam ketto....hi..hi...

    ReplyDelete
  25. Super da..bt ne ee kadha pandepozho paranjitulla pole oru orma

    ReplyDelete
  26. ഭാവനയുടെ ഒരു യഥാര്‍ത്യം ഉണ്ട് എങ്കിലും അനുഭവ സമ്പത്തിന്റെ ഒരു പിന്‍ബലം കുടി കാണാന്‍ പറ്റുന്നുണ്ട്. എന്നായാലും സംഭവം കലക്കി...............!!!

    ReplyDelete